യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു... ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സി - 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അയച്ചു , രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

യുക്രൈനില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു... ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം സി - 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം അയച്ചു , രക്ഷാപ്രവര്‍ത്തനത്തിനായി നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ .
പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു വിമാനം ഹിന്ദന്‍ വ്യോമതാവളത്തില്‍ നിന്ന് റൊമാനിയയിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ യുക്രൈനിലേക്ക് അയച്ചത്. രക്ഷാപ്രവര്‍ത്തനത്തിനായി റൊമാനിയയില്‍ എത്തിയ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇന്ത്യന്‍ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റന്‍ വിമാനമാണ് ഗ്ലോബ്മാസ്റ്റര്‍. ഇത്തരം രക്ഷാദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന വിമാനമാണിത്.
അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഗ്ലോബ്മാസ്റ്റര്‍ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റര്‍ കകക വിമാനങ്ങള്‍ ഇന്ത്യയുടെ പക്കലുണ്ട്.അത്യാവശ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേരെ വഹിക്കാന്‍ കഴിയുമെന്നതാണ് ഗ്ലോബ് മാസ്റ്ററിന്റെ പ്രധാന പ്രത്യേകത.
സാധാരണ ഗതിയില്‍ ഒരേസമയം രണ്ട് ഹെലികോപ്റ്റര്‍, ടാങ്ക്, മറ്റ് ആയുധനങ്ങള്‍, സര്‍വ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാര്‍ എന്നിവ വഹിക്കാന്‍ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയില്‍ 320-ലേറെ പേരെ വഹിച്ച് പറന്നുയരാനും കഴിയും.
നേരത്തെ അഫ്ഗാനിസ്താനില്‍ അമേരിക്ക നടത്തിയ രക്ഷാദൗത്യത്തില്‍ 826 പേരെ വഹിച്ച് പറയുന്നയര്‍ന്ന ചരിത്രവും ഗ്ലോബ് മാസ്റ്ററിനുണ്ട്.
നിലവില്‍ യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തില്‍ ലോകത്ത് വ്യോമസേനയുടെ സഹായംകൂടി രക്ഷാദൗത്യത്തിലേക്ക് കൊണ്ടുവരുന്ന രാജ്യം ഇന്ത്യയാണ്.
ഇതുവരെ ഏറ്റവും കൂടുതല്‍ പൗരന്‍മാരെ യുക്രൈനില്‍നിന്ന് തിരിച്ചെത്തിച്ച രാജ്യവും ഇന്ത്യയാണ്. ഗ്ലോബ് മാസ്റ്റര്‍ കൂടി രക്ഷാദൗത്യത്തിന് രംഗത്തെത്തിയതോടെ അതിവേഗത്തില്‍ കൂടുതല്‍ പേരെ യുദ്ധ മുഖത്ത് നിന്ന് തിരിച്ചെത്തിക്കാന്‍ സാധിക്കും. യുക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ .എന്നിവിടങ്ങളില്‍നിന്നാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
"
https://www.facebook.com/Malayalivartha




















