റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു....
റഷ്യ-യുക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 110 ഡോളറിന് മുകളിലായി.
ഒരു മാസത്തിനിടെ ബ്രെന്റ് ക്രൂഡിന്റെ വിലയില്‍ 22 ഡോളര്‍ വര്‍ധനവാണ് ഉണ്ടായത്. 2014 ന് ശേഷം ക്രൂഡിന്റെ വില ഇത്രയും ഉയരുന്നത് ആദ്യമാണ്.
ഡബ്യുടിഐ ക്രൂഡിന്റെ വില 108 ഡോളര്‍ പിന്നിട്ടു. അഞ്ച് ശതമാനം വര്‍ധനവാണ് ഡബ്യുടിഐ ക്രൂഡിന്റെ വിലയിലുണ്ടായത്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ് റഷ്യ. ബ്രെന്റ് 4.88 ശതമാനം ഉയര്‍ന്ന് 110.09 ഡോളറിലെത്തിയപ്പോള്‍ ഡബ്ല്യുടിഐ 5.06 ശതമാനം ഉയര്‍ന്ന് 108.64 ആയി. രണ്ടും ഏഴു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
റഷ്യക്കെതിരെ യൂറോപ്പ് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണവിലയും കുതിച്ച് ഉയരാന്‍ തുടങ്ങിയത്. റഷ്യയില്‍ നിന്നുള്ള കയറ്റുമതി നിര്‍ത്തലാക്കുമെന്ന ആശങ്കയും ഇതിന് ആക്കം വര്‍ദ്ധിപ്പിച്ചു.
അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ല.
"
https://www.facebook.com/Malayalivartha




















