യുക്രെയിൻ - റഷ്യ സംഘർഷം; അക്രമത്തിന്റെ ദുരിത ഫലം അനുഭവിക്കുന്ന യുക്രെയിൻ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആപ്പിൾ; റഷ്യയിലെ ആപ്പിൾ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവച്ചു

യുക്രെയിനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍, റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
കഴിഞ്ഞ മാസം അവസാനം യുക്രെയിൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് കിട്ടുന്ന കനത്ത തിരിച്ചടി തന്നെയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്ബ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും, റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍.ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ചെയ്തിരുന്നു. ഉക്രൈനോട് പിന്തുണ പ്രഖ്യാപിച്ച കമ്ബനി ആപ്പിള്‍ മാപ്പ്‌സില്‍ രാജ്യത്തിന്റെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കിയതായി നേരത്തെ അറിയിച്ചിരുന്നു.
റഷ്യയിലെ എല്ലാ ഉത്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തിയതായി ആപ്പിള്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ മേഖല അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തിയിരുന്നു. തങ്ങളുടെ ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍ യുക്രെയിനെ പിന്തുണയ്ക്കുന്നതിനും, അക്രമത്തിന്റെ ഫലമായി ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനുമായി സ്വീകരിച്ച നടപടികളില്‍ ഉള്‍പ്പെടുന്നതായി ആപ്പിള്‍ അറിയിച്ചു. ഗൂഗിള്‍, മെറ്റ (ഫേസ്ബുക്ക്), നെറ്റ്ഫ്ലിക്സ് തുടങ്ങിയ സാങ്കേതിക കമ്ബനികള്‍ക്ക് പിന്നാലെയാണ് ആപ്പിള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് റഷ്യയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha




















