യുക്രൈനില്‍ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ കൂടെ ജീവൻ പൊലിഞ്ഞു, മരണപ്പെട്ടത് നാല് വർഷമായി വിന്നിറ്റ്സിയയിൽ പഠിക്കുകയായിരുന്ന ഇരുപത്തിയൊന്ന് വയസുകാരൻ

ഇന്ത്യക്കാരെ ദുഃഖത്തിലാഴ്ത്തി യുക്രൈനില്‍ ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെ കൂടെ ജീവൻ പോലിഞ്ഞിരിക്കുകയാണ്. വിന്നിറ്റ്സിയയിലാണ് ഒരു ഇന്ത്യൻ വിദ്യാർത്ഥിയുടെകൂടി ജീവൻ നഷ്‌ടപ്പെട്ടിരിക്കുന്നത്. ചന്ദൻ ജിൻഡാൽ (21) ആണ് മരണപ്പെട്ടത്. പഞ്ചാബിലെ ബുർനാല സ്വദേശിയാണ്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ നാല് വർഷമായി വിന്നിറ്റ്സിയയിൽ പഠിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. വിദ്യാര്‍ഥി കൊല്ലപ്പെട്ട കാര്യം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
രാവിലെ ഭക്ഷണം വാങ്ങാന്‍ വരിനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.വിദേശ മന്ത്രാലയ വക്താവ് അരിന്തം ബാഗ്ചി മരണവിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകിക്കഴിഞ്ഞു.അതേസമയം, കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. 65 കിലോ മീറ്റര്‍ നീളം വരുന്ന വമ്പന്‍ റഷ്യന്‍ സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചതോടെയാണ് കീവില്‍ നിന്ന് എല്ലാ പൗരന്‍മാരോടും അടിയന്തരമായി ഒഴിയാന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കീവിലുള്ള ഇന്ത്യക്കാർ പൂർണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് എംബസി അടച്ചത്. എംബസി താൽക്കാലികമായി ലിവീവിലേക്ക് മാറ്റാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha




















