ആക്രമണം രൂക്ഷം.... നഗരങ്ങള്‍ വളഞ്ഞ് റഷ്യ... യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി, വിവിധ നഗരങ്ങളില്‍ ബോംബിട്ടു, യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍; ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് റഷ്യ

ആക്രമണം രൂക്ഷം.... നഗരങ്ങള്‍ വളഞ്ഞ് റഷ്യ... യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി, വിവിധ നഗരങ്ങളില്‍ ബോംബിട്ടു, യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍; ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് റഷ്യ.
രൂക്ഷമായ കരയുദ്ധം നടക്കുന്ന ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു. പോളണ്ട്- ബെലാറുസ് അതിര്‍ത്തിയില്‍ വ്യാഴാഴ്ച രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്ന് മോസ്‌കോ അറിയിച്ചു.
യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യ, യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി കുറ്റപ്പെടുത്തി.
ഹാര്‍കിവില്‍ ആക്രമണം ശക്തമാക്കാന്‍ റഷ്യന്‍സൈനികര്‍ പാരച്യൂട്ടിലിറങ്ങി. റഷ്യയുടെ അതിര്‍ത്തിയില്‍നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ നഗരകൗണ്‍സില്‍ ഓഫീസിനുനേരെ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി.
അതേസമയം മാര്‍ച്ച് ഏഴിനു എട്ടിനും യുക്രൈയ്ന്‍ വിഷയത്തില്‍ പൊതു വിചാരണ നടത്തുമെന്ന യുഎന്‍ അന്താരാഷ്ട്ര നീതി ന്യായ കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha




















