രവിശങ്കറിന്റെ മറുപടി കേട്ട് മനോരമ ന്യൂസിന്റെ കണ്ണുതള്ളി; യുക്രൈനില്‍ പറന്നിറങ്ങി സ്വയംസേവകര്‍

ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ ആരും പേടിക്കേണ്ടെന്നും ഉക്രൈനിലും സമീപ രാജ്യങ്ങളും ധാരണം സ്വയം സേവക കാര്യകര്‍ത്താക്കള്‍ ഉണ്ടെന്നും വ്യക്തമാക്കി കേരളത്തിലെ ചാനല്‍ ചര്‍ച്ചയില്‍ ആര്‍ട്ട് ഓഫ് ലീവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ഉക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു ആര്‍ട്ട് ഓഫ് ലീവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍.
ഇംഗ്ലീഷില്‍ സംസാരിച്ച രവിശങ്കറിനോട് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളോട് മലയാളത്തില്‍ സംസാരിക്കാമോ എന്ന് അവതാരക ചോദിച്ചു. അപ്പോഴാണ് പേടിക്കേണ്ട ഞങ്ങള്‍ എല്ലാവരും ഉണ്ട്, ധാരാളം, ഒരുപാട് സ്വയംസേവക കാര്യകര്‍ത്താക്കള്‍ ഉക്രൈനിലും ബൊളിനിയോവിലും റൊമാനിയുമുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചത്. ഇതിന്റെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. മാത്രവുമല്ല ഇന്ത്യയുടെ ചുണക്കുട്ടികള്‍ ഇന്ത്യന്‍ വ്യേമസേന സജീവമായി നേരത്തെ തന്നെ രംഗത്തുണ്ട്. യുക്രെയ്നിലെ യുദ്ധത്തില്‍പെട്ട ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാനായി ഓപ്പറേഷന്‍ ഗംഗയില്‍ മുന്‍നിരയിലേക്ക് ഇന്ത്യന്‍ വ്യോമസേന എത്തിയതില്‍ അതീവ ആശ്വാസവും ആത്മവിശ്വാസവും പ്രകടിപ്പിച്ച് ഇന്ത്യന്‍ പൗരന്മാര്‍.
മൂന്ന് വ്യോമസേനാ വിമാനങ്ങളാണ് 24 മണിക്കൂറിനകം അതിവേഗ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 വിമാനങ്ങളാണ് 220ലേറെ യാത്രക്കാരുമായി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. ഓപ്പറേഷന്‍ ഗംഗ എന്ന് പേരിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയും സ്പൈസ് ജറ്റും ഇന്‍ഡിഗോയുമാണ് കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ചത്. വ്യോമസേനാ വിമാങ്ങള്‍ ഹംഗറിയില്‍ നിന്നാണ് ആദ്യ സംഘത്തെ എത്തിച്ചത്. വിമാനതാവളത്തിലിറങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജ്യയ് ഭട്ട് ഡല്‍ഹി ഹിന്‍ഡോണ്‍ വിമാനതാവളത്തില്‍ പൗരന്മാരെ സ്വീകരിച്ചു. വ്യോമസേനയുടെ സി-17 വിമാനങ്ങളെല്ലാം തയ്യാറായി നില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ വ്യോമസേന വൈമാനികര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും സേവനനിരതരായി യുദ്ധസന്നാഹത്തിലാണ് വ്യോമസേന യുക്രെയ്ന്‍ മേഖലയിലേക്ക് പറക്കുന്നത്. സി-17 വിമാനങ്ങള്‍ നിലവില്‍ 400 യാത്രക്കാരെ കയറ്റാന്‍ പാകത്തിന് സജ്ജമാക്കിയാണ് യുക്രെയ്ന്‍ മേഖലയിലെ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഓരോ രാജ്യത്തും യുക്രെയ്നി നിന്നും അതിര്‍ത്തി കടന്ന് എത്തപ്പെട്ടിരിക്കുന്നവരെ ഘട്ടംഘട്ടമായിട്ടാണ് മടക്കികൊണ്ടുവരുന്നത്. ഇതുവരെ എല്ലാത്തരം വിമാനങ്ങളിലുമായി 17000 പേരെ നാട്ടിലെത്തിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha




















