Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മരണശേഷം ചാർട്ടർ വിമാനം അയച്ചിട്ട് കാര്യമില്ല...! ദൈവം രണ്ടാമത് നൽകിയതാണ് ഈ ജീവിതം, ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും ശരീരം മുഴുവൻ മുറിവേറ്റിട്ടുണ്ട്, 'എന്റെ ചുമലിലാണ് വെടിയുണ്ട ആദ്യം തുളച്ചുകയറിയത്, കാലുകളിൽ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല, വീൽചെയർ പോലുള്ള സൗകര്യങ്ങൾ ഒരുക്കി രക്ഷപെടുത്തൂ,അഭ്യർത്ഥനയുമായി യുക്രെയ്‌നിൽ വെടിവയ്പിൽ പരുക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി...

05 MARCH 2022 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രെയിനിലെ ഇന്ത്യൻ ഒഴിപ്പിക്കലിനെതിരെ ആരോപണവുമായി യുക്രെയ്‌നിൽ വെടിവയ്പിൽ പരുക്കേറ്റ ഇന്ത്യൻ വിദ്യാർത്ഥി. വെടിയേറ്റ ഹർജോത് സിങ് അബോധാവസ്ഥയിൽ വഴിയിൽ കിടന്നത് മണിക്കൂറുകളോളം ആയിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിയശേഷം എംബസി അധികൃതരെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്നും ഹർജോത് പറഞ്ഞു.

ഭാഗ്യം കൊണ്ട് മാത്രമാണ് ഈ വിദ്യാർത്ഥിക്ക് ജീവൻ തിരിച്ചു കിട്ടിയത്. കേന്ദ്ര സർ്ക്കാരിന്റെ ഒഴിപ്പിക്കൽ ഓപ്പറേഷൻ ഗംഗയെ എല്ലാ അർത്ഥത്തിലും വിമർശിക്കുന്നതാണ് ഹാർജോതിന്റെ പ്രതികരണം.താൻ ആശുപത്രിയിൽ കഴിയുന്ന വിവരം എംബസി അധികൃതരെ അറിയിക്കണമെന്ന അഭ്യർത്ഥനയുമായി ഹർജോത് ഇന്നലെ മാധ്യമങ്ങളെ ബന്ധപ്പെട്ടു.

 

തനിക്കു ദൈവം നൽകിയ രണ്ടാം ജന്മം നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലെന്നും ഇനിയെങ്കിലും എംബസി സഹായമെത്തിക്കണമെന്നും പറഞ്ഞു.ഒരു ഇന്ത്യൻ വിദ്യാർത്ഥിക്കു പരുക്കേറ്റതായി കേന്ദ്രമന്ത്രി വി.കെ.സിങ് ഇന്നലെ രാവിലെ അറിയിച്ചിരുന്നു. എന്നാൽ പേരും മറ്റും പുറത്തു വിട്ടിരുന്നില്ല. സുരക്ഷാ കരാണങ്ങൾ പറഞ്ഞായിരുന്നു ഇത്. പിന്നാലെയാണ് വിമർശനവുമായി ഹർജോത് സിങ് രംഗത്തു വന്നത്.

യുക്രെയ്‌നിലെ ഇന്ത്യൻ എംബസിയിൽ നിന്ന് തനിക്ക് യാതൊരു സഹായങ്ങളോ പിന്തുണയോ ലഭിച്ചിട്ടില്ലെന്ന് ഹർജോത് പറയുന്നു. കീവിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയായ ഹർജോത് സിങ്ങിന് സൈനികരുടെ വെടിയേൽക്കുന്നത്. എല്ലാ ദിവസവും എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെന്നും എന്നാൽ ഓരോ തവണയും സഹായം നൽകുമെന്ന് പറഞ്ഞതല്ലാതെ ഒന്നും മടന്നില്ല.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഹർജോത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെക്ക് പോസ്റ്റിൽ വച്ചാണ് ഹർജോത് സിങ്ങും സുഹൃത്തുക്കളും സഞ്ചരിച്ച കാറിന് നേരെ സൈനികർ വെടിയുതിർത്തത്. ആക്രമണത്തിൽ ഹർജോതിന് ഒന്നിലധികം വെടിയുണ്ടകളേറ്റിരുന്നു.

ദൈവം തനിക്ക് രണ്ടാമതൊരു ജീവിതമാണ് തന്നതെന്നും സുരക്ഷിതമായി യുക്രെയ്‌നിൽ നിന്ന് രക്ഷപ്പെടാൻ ഇനിയെങ്കിലും ഇന്ത്യൻ എംബസി സഹായിക്കണമെന്നും ഹർജോത് ആവശ്യപ്പെട്ടു. വീൽചെയർ പോലുള്ള സൗകര്യങ്ങൾ ഒരുക്കിതരാനും വീഡിയോയിൽ വിദ്യാർത്ഥി അഭ്യർത്ഥിക്കുന്നുണ്ട്.

എന്റെ മരണശേഷം ഇന്ത്യൻ സർക്കാർ ഒരു ചാർട്ടർ വിമാനം അയച്ചിട്ട് കാര്യമില്ലെന്നും ദൈവം രണ്ടാമത് നൽകിയ ഈ ജീവിതം ആസ്വദിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹർജോത് സിങ് വ്യക്തമാക്കുന്നു. ഫെബ്രുവരി 27ന് കീവിൽ നിന്ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറിൽ പോകുമ്പോഴാണ് വെടിേയറ്റതെന്ന് ഹർജോത് വ്യക്തമാക്കി.

തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന് ഡൽഹി ഛത്തർപുർ സ്വദേശിയായ ഹർജോത് അഭ്യർത്ഥിച്ചു.ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ വെടിയേറ്റ ശേഷം തന്നെ ബന്ധപ്പെടാൻ പോലും ശ്രമിച്ചില്ല.

ദേശീയ മാധ്യമമായ എൻഡിടിവിയാണ് വിളിച്ച് വിവരങ്ങൾ ആരാഞ്ഞത്. ശരീരത്തിൽ നിന്നും വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും ശരീരം മുഴുവൻ മുറിവേറ്റിട്ടുണ്ടെന്ന് ഹർജോത് സിങ് എൻഡിടിവിയോട് പ്രതികരിച്ചു. റഷ്യൻ ആക്രമണം രൂക്ഷമായ കീവിൽ നിന്നും ലവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹർജോത് സിങ്ങിന് വെടിയേൽക്കുന്നത്.

'എന്റെ ചുമലിലാണ് വെടിയുണ്ട ആദ്യം തുളച്ചുകയറിയത്. നെഞ്ചിൽ നിന്നും ഒരു വെടിയുണ്ട പുറത്തെടുത്തു.' കാലുകൾക്കും സാരമായ പരുക്കേറ്റെന്നും ഹർജോത് പറയുന്നു.'ലവിവിലെത്താൻ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഇന്ത്യൻ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടിരുന്നു. എന്റെ കാലുകളിൽ മുറിവേറ്റതുകൊണ്ട് നടക്കാനാവില്ല.

കീവിൽനിന്നും ലവിവിലെത്താൻ സഹായം വേണമെന്ന് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ് നയതന്ത്രകാര്യാലയം നൽകിയത്. യുക്രെയ്‌നിൽ കുടുങ്ങിയ നിരവധി വിദ്യാർത്ഥികൾ ഇപ്പോഴും പലയിടത്തും വീടുകളിൽ അടച്ചിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ ഭീതിയിൽ കഴിയുകയാണ് അവർ.' യുക്രെയ്നിലെ യാഥാർഥ്യമെന്താണെന്ന് പുറംലോകം അറിയട്ടേയെന്നും ഹർജോത് കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (37 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (51 minutes ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (3 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (3 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (4 hours ago)

Malayali Vartha Recommends