നോ ഫ്ളൈറ്റ് സോണ്‍ പ്രഖ്യാപിച്ചാല്‍ നേര്‍ക്കു നേര്‍ യുദ്ധം; സെലെന്‍സ്കി ശ്രമിക്കുന്നത് നാറ്റോ - റഷ്യ യുദ്ധം, ഇത്തരം ആരോപണങ്ങളുമായി തുടർച്ചയായി വരുന്നതിന്റെ ലക്‌ഷ്യം ഇത് തന്നെയാണ്; നാറ്റോയെ വെല്ലുവിളിച്ച് പുടിന്‍! യുക്രെയിനില്‍ വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെന്‍സ്കി

ഒരു മൂന്നാം ലോക മഹായുദ്ധത്തിന് തന്നെ തയ്യാറായി നിൽക്കുകയാണ് റഷ്യ. യുക്രെയിനിന് മുകളില്‍ നാറ്റോയോ അംഗരാജ്യങ്ങളോ വിമാന പറക്കലിന് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ അത് യുദ്ധ സന്നാഹത്തിനുള്ള ഒരുക്കമായി റഷ്യ കണക്കാക്കുമെന്നും പിന്നെ നേര്‍ക്കു നേര്‍ യുദ്ധം നടക്കുമെന്നുമാണ് വ്ലാദിമിർ പുടിൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
സെലെന്‍സ്കി ശ്രമിക്കുന്നത് നാറ്റോ - റഷ്യ യുദ്ധം ആണെന്നും അതിനു വേണ്ടിയാണ് ഇത്തരം ആവശ്യങ്ങളുമായി തുടര്‍ച്ചയായി വരുന്നതെന്നും പുടിന്‍ ആരോപണം ഉന്നയിക്കുകയും ചെയ്തു.
യുക്രെയിന്‍ വിമാന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്കി നാറ്റോയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഈ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു. ഇതിനു ശേഷം യുക്രെയിനില്‍ ഇനി വീഴുന്ന ഓരോ ബോംബിനും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്ന് സെലെന്‍സ്കി വ്യക്തമാക്കിയിരുന്നു.
യുക്രെയിനിന് മുകളില്‍ നോ ഫ്ലൈറ്റ സോണ്‍ ആയി പ്രഖ്യാപിച്ചാല്‍ അത് വലിയൊരു യുദ്ധത്തിന് കാരണമായേക്കുമെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കയുടെ ഈ നിലപാട് ശരിവയ്ക്കുന്ന പ്രതികരണമാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഭാഗത്ത് നിന്നും ഇന്നുണ്ടാകുകയും ചെയ്തു.
അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച യുക്രെയിന്‍ നഗരമായ മരിയോപോളില്‍ റഷ്യ ഷെല്ലാക്രമണം തുടരുകയാണ്. ഇതിനെതുടര്‍ന്ന് ജനങ്ങളെ ഇവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഒഴിപ്പിക്കുന്നത് നിറുത്തി വച്ചതായി യുക്രെയിന്‍ അധികൃതര്‍ അറിയിച്ചു. ആളുകളെ ഒഴിപ്പിക്കുന്നതിനായി ഒരു ഇടനാഴി നിലവില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha




















