ഇമ്രാന്‍ വെറും നോക്കുകുത്തി, പൗരന്മാരെ രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ല; ഇന്ത്യ ഇല്ലായിരുന്നുവെങ്കില്‍ മിഷ ഇന്ന് ജീവനോടെയില്ല

യുക്രെയ്നില്‍ കുടുങ്ങിയ പാകിസ്താന്‍ പൗരന്മാരെ രക്ഷിക്കാന്‍ പാക്കിസ്ഥാന്‍ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ തികഞ്ഞ അനാസ്ഥ കാണിക്കുകയാണെന്നും പരാതിയുമായി വിദ്യാര്‍ത്ഥിനി. യുദ്ധമുഖത്ത് നിന്നും ഇന്ത്യന്‍ എംബസിയുടെ കാരുണ്യം ഒന്നുകൊണ്ട് മാത്രമാണ് ജീവനോടെ പാകിസ്താനിലെത്തിയതെന്ന് പാക് വിദ്യാര്‍ത്ഥിനിയായ മിഷാ അര്‍ഷാദ് പറഞ്ഞു.
ഇമ്രാന്‍ സര്‍ക്കാര്‍ നോക്കുക്കുത്തികളാണെന്നും, ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഇമ്രാന്‍ കണ്ട് പഠിക്കണമെന്നും മിഷാ ആരോപിച്ചു. യുക്രെയ്നില്‍ നിന്നും തനിക്ക് ലഭിച്ച ബസില്‍ മുഴുവനും ഇന്ത്യക്കാര്‍ മാത്രമായിരുന്നു. താന്‍ മാത്രമായിരുന്നു ആ കൂട്ടത്തില്‍ പെടാത്ത ആള്‍. അവിടുത്തെ ഇന്ത്യന്‍ എംബസിയുടെയും, ഇന്ത്യയിലെ സര്‍ക്കാരിനെയും കാണുമ്പോള്‍, ഇമ്രാന്‍ സര്‍ക്കാരിനോട് പുച്ഛമാണ് തോന്നുന്നതെന്നും മിഷ വിമര്‍ശിച്ചു. യുക്രെയ്നിലെ എയ്റോസ്പേയ്സ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് മിഷ. പാകിസ്താന്റെ ഭാവി വാഗ്ദാനമായ വിദ്യാര്‍ത്ഥികളെ അവര്‍ ഉപേക്ഷിച്ച പോലെയാണ് പെരുമാറുന്നത്. ഇനിയും പാകിസ്താനികള്‍ ഒഴിപ്പിക്കല്‍ കാത്ത് യുക്രെയ്നിലുണ്ടെന്നും മിഷ പറയുന്നു. യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ സര്‍വകലാശാല അധികൃതര്‍ ഞങ്ങളെ സുരക്ഷിത താവളങ്ങളില്‍ എത്തിച്ചു. നൈജീരിയ, ചൈന, ഇന്ത്യ എന്നിവിടങ്ങിള്‍ നിന്നുള്ള ആളുകള്‍ക്കൊപ്പമാണ് ഞങ്ങള്‍ ബങ്കറില്‍ കഴിഞ്ഞത്. രാവും പകലും യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ അവിടെ നിന്നും പുറത്തുകടക്കുക അസാധ്യമായിരുന്നു. എന്നാല്‍, അവിടെയുള്ള ഇന്ത്യന്‍ പൗരന്മാര്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ അതിര്‍ത്തി കടന്നു. എന്നിട്ടും ഞങ്ങള്‍ അവിടെ തന്നെ തുടര്‍ന്നു' മിഷ വ്യക്തമാക്കി.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ പതാകയേന്തി ചില പാകിസ്താനികള്‍ അതിര്‍ത്തി കടന്നിരുന്നു. ആ പതാകയ്ക്ക് കീഴില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പുണ്ടായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. പിന്നീടാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം തന്നെ എംബസി രക്ഷപ്പെടുത്തിയതെന്നും മിഷ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളില്‍ പാ്ക്കിസ്ഥാന്‍, തുര്‍ക്കി, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് തുണയായത് ഇന്ത്യയുടെ മിഷന്‍ ഗംഗയാണെന്നത് വലിയ ചര്‍ച്ചയായിരുന്നു.
https://www.facebook.com/Malayalivartha





















