Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഹൈജാക്കര്‍മാരുടെ നേതാവിനെ വധിച്ചു, പുലിമടയില്‍ ചെന്ന് തലയെടുത്തു; സഹീര്‍ മിസ്ത്രി തീര്‍ന്നു അടുത്തത് മസൂദ് അസര്‍

08 MARCH 2022 10:32 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചര്‍ച്ചകളിലൊന്നായ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍. അന്ന് തോക്കിന്‍ മുനയില്‍ നിരവധി പേരെ നിര്‍ത്തി വിലപേശിയ ഭീകരന്‍മാര്‍ക്ക് ഇപ്പോള്‍ കനത്ത തിരിച്ചടി കിട്ടിയിരിക്കുന്നു.  കാണ്ഡഹാര്‍ വിമാനം റാഞ്ചിയ തീവ്രവാദികളില്‍ ഒരാളായ സഹീര്‍ മിസ്ത്രിയെ പാകിസ്താനില്‍ വെടിവച്ചു കൊന്നു . സഹീര്‍ മിസ്ത്രി എന്ന സാഹിദ് അഖുന്ദിനെ കറാച്ചിയില്‍ വച്ച് വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് . വ്യാജ പേരില്‍ പാകിസ്താനില്‍ ഫര്‍ണിച്ചര്‍ ബിസിനസ് നടത്തിവരികയായിരുന്ന സഹീര്‍ മിസ്ത്രി മാര്‍ച്ച് ഒന്നിന് കൊല്ലപ്പെട്ടെങ്കിലും വിവരം പാക് മാദ്ധ്യമങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

ജെയ്ഷെ ഉന്നത നേതൃത്വവും സഹീര്‍ മിസ്ത്രിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കറാച്ചിയില്‍ ഒരു വ്യവസായി കൊല്ലപ്പെട്ടുവെന്നാണ് പാക് മാദ്ധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തത് .സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച്, ഫര്‍ണിച്ചര്‍ ഗോഡൗണിലേക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയ രണ്ട് പേര്‍ മിസ്ത്രിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. യ്ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ റൗഫ് അസ്ഗര്‍ ഉള്‍പ്പെടെയുള്ള ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സഹീറിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. 1999 ഡിസംബര്‍ 24 ന്, നേപ്പാളില്‍ നിന്നുള്ള ഹര്‍കത്ത്-ഉല്‍-മുജാഹിദ്ദീന്റെ അഞ്ച് ഭീകരര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്തിരുന്നു . ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന വിമാനം താലിബാന്റെ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ എത്തിച്ചു. വിമാനത്തിലുണ്ടായിരുന്ന 178 പേരെയും 11 ജീവനക്കാരെയും ഒരാഴ്ചത്തേക്ക് ബന്ദികളാക്കിയിരുന്നു . 200 മില്യണ്‍ യുഎസ് ഡോളറിന് പുറമെ ഭീകരന്‍ മൗലാന മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ മുപ്പത്തിയഞ്ച് ഭീകരരെ ഇന്ത്യന്‍ ജയിലുകളില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഹൈജാക്കര്‍മാര്‍ ആവശ്യപ്പെട്ടു. മസൂദ് അസ്ഹര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സര്‍ഗര്‍ തുടങ്ങിയ മൂന്ന് ജെയ്ഷെ ഇഎം ഭീകരരെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായതും ഈ ഹൈജാക്കിനെ തുടര്‍ന്നാണ് . 1999ല്‍ നടന്ന വിമാന റാഞ്ചലിന് ഇന്ന് 23 വര്‍ഷമാകുമ്പോഴാണ് ഹൈജാക്കര്‍മാരിലെ കൊടുംഭീകരന്‍ വധിക്കപ്പെട്ടിരിക്കുന്നത്.

 

1999 ലെ ഒരു ക്രിസ്മസ് തലേന്ന് നേപ്പാളില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് ഒരു കറുത്ത അദ്ധ്യായമായി ചരിത്രത്തില്‍ ഇടം പിടിച്ചത്. ാഠ്മണ്ഡു നിന്ന് ഇന്ദിരാഗാന്ധി വിമാനത്താവളം ലക്ഷ്യമാക്കി ഐ.സി 814 എയര്‍ബസിന്റെ യാത്ര, ഇന്ത്യന്‍ അതിര്‍ത്തി കടക്കും വരെ എല്ലാം സുരക്ഷിതം. എന്നാല്‍ പിന്നീടുള്ള നിമിഷങ്ങളില്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ആയുധ ധാരികളായ അഞ്ചു ഭീകരര്‍ പൈലറ്റ് ദേവി ശരണിനെ ഭീഷണിപ്പെടുത്തി വിമാനത്തിത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 191 പേരുടെ ജീവന്‍ വച്ച് വിലപേശിയ ഭീകരര്‍ ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന വിമനം അമൃത്സറിലേക്കും അവിടെ നിന്ന് ലാഹോറിലക്കും പറത്തി. പിന്നീട് നടന്ന നയതന്ത്ര നീക്കളെ തുടര്‍ന്ന് പരുക്കേറ്റ ഒരാളെ ഉള്‍പ്പടെ 27 യാത്രക്കാരെ ദുബായില്‍ വച്ച് ഭീകരര്‍ മോചിപ്പിച്ചു. ശേഷിച്ചവരുമായി പിന്നീട് കാണ്ഡഹാറില്‍ എത്തിയ ശേഷമാണ് അവര്‍ തങ്ങളുടെ ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യ തടവിലാക്കിയ 35 ഭീകരരെ വിട്ടയക്കണമെന്നും 2000 ലക്ഷം ഡോളര്‍ നല്‍കണമെന്നും ഭീകരര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷഭരിതമായ ആറു ദിവസങ്ങള്‍. താലിബാന്റെ നിയന്ത്രണത്തിലായിരുന്നു വിമാനം. ഒടുവില്‍ മൂന്ന് തീവ്രവാദികളെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാറായി. മൗലാന മസൂദ് അസര്‍, അഹമ്മദ് ഒമര്‍ സയീദ് ഷെയ്ക്ക്, മുഷ്താഖ് സര്‍ഗാര്‍ എന്നിവരെ മോചിപ്പിച്ചു. ഇതിന് ശേഷമാണ് വിമാനത്തിലുണ്ടായിരുന്നവരെ തീവ്രവാദികള്‍ സ്വതന്ത്രരാക്കിയത്. ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന 17 പേര്‍ക്ക് പരിക്കേറ്റു. വിമാനറാഞ്ചലിന് താലിബാനു പുറമേ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായവും ലഭിച്ചിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി.

ഇനി അടുത്ത ലക്ഷ്യം മസൂദ് അസറിനെ പൂട്ടുക എന്നതാണ്. പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹര്‍ കാണ്ഡഹാറിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സൂചനകള്‍ നേരത്തെ ശക്തമായിരുന്നു. ശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താലിബാന്റെ പിന്തുണ തേടിയാണ് ജെയ്ഷ് തലവന്‍ കാണ്ഡഹാറില്‍ എത്തിയതെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തത്.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് മൂന്നാം വാരമാണ് മസൂദ് അസ്ഹര്‍ കാണ്ഡഹാറില്‍ എത്തിയത്. താലിബാന്റെ പൊളിറ്റിക്കല്‍ കമ്മീഷന്‍ തലവന്‍ മുല്ല അബ്ദുള്‍ ഗനി ബരാദര്‍ അടക്കമുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് പുറത്തുവന്ന വിവരം.  അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തില്‍ മസൂദ് അസ്ഹര്‍ നേരത്തെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ പിന്തുണയോടെ നിലനിന്ന അഫ്ഗാന്‍ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കിയതില്‍ താലിബാനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 1999 ല്‍ അസ്ഹര്‍ ജയില്‍ മോചിതനായതോടെ ജെയ്ഷെ മുഹമ്മദ് കശ്മീരില്‍ ഭീകരപ്രവര്‍ത്തനം ശക്തമാക്കി. താലിബാനുമായി നേരത്തെ തന്നെ ബന്ധമുള്ള ജെയ്ഷെ ഭീകരര്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതോടെ കശ്മീരിലെ ഭീകര പ്രവര്‍ത്തനം ശക്തമാക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ അടുത്ത ലക്ഷ്യം മസൂദാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (22 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (1 hour ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (4 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends