ഇന്ത്യയെ തകര്‍ക്കാനിറങ്ങിയ ഇഎംടിയെ തകര്‍ത്ത് തരിപ്പണമാക്കി; വലിയ മിഷനുകള്‍ വിജയം കാണുമ്പോള്‍ അവിടെ അതിനെതിരെ ക്യംപെയ്ന്‍ നടത്തുന്ന ചില പുഴുക്കുത്തുകള്‍

ഇന്ത്യ വലിയ മിഷനുകള്‍ തുടങ്ങുമ്പോള്‍ വിജയം കാണുമ്പോള്‍ അവിടെ അതിനെതിരെ ക്യംപെയ്ന്‍ നടത്തുന്ന ചില പുഴുക്കുത്തുകള്‍ രാജ്യത്തിനകത്ത് തന്നെയുണ്ട്. എന്നാല്‍ അത്തരം ഗൂഡ ലക്ഷ്യങ്ങളുള്ള ഇവന്റ് മാനേജ്്‌മെന്റ് ടീമിനെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഒരു ഇന്ത്യന്‍ പോരാളി. ഉക്രൈന് നേരെയുള്ള റഷ്യന്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുവരാന്‍ ഇന്ത്യ നിര്‍ദ്ദേശം നല്‍കിയതാണെന്നും വിദ്യാര്‍ത്ഥികളാണ് ഒഴിഞ്ഞുമാറിയതെന്നും ആരോപിച്ച് വിദേശകാര്യ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍.
അതേ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷാദൗത്യം വൈകുന്നു എന്ന് ആരോപണമുന്നയിക്കുന്നത്. ഇപ്പോ ഇവരെ തിരിച്ചെത്തിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടാതെ നമ്മുടെ കുട്ടികളെ തിരിച്ചെത്തിക്കാനായത് പ്രധാനമന്ത്രിയുടെ വിജയമാണ് എന്നും അദ്ദേഹം പറഞ്ഞു. താത്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നില്‍ ഇന്ത്യയാണ്. ഇന്ത്യ സമാധാനത്തോടെയും ശാന്തവുമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. രക്ഷാദൗത്യങ്ങള്‍ക്ക് യുദ്ധം തുടരുന്നത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയെ ബന്ധപ്പെടുന്നത്. യുദ്ധം നിര്‍ത്തണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഉക്രൈനില്‍ നിലവില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്മാരാണ്. അവരെ തിരികകെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഉക്രൈനില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്. ഇതോടെ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചശേഷം വ്യോമസേനാ വിമാനംവഴി ഇന്ത്യയിലെത്തിക്കും. വ്യോമസേന പ്രത്യേക സംഘം ഇതിന് പൂര്‍ണ്ണ സജ്ജരായി ഇരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ലോക മാധ്യമങ്ങളും പാക്കിസ്ഥാനിലെയും തുര്‍ക്കിയിലെയും നേപ്പാളിലെയും വിദ്യാര്‍ഥികള്‍ പോലും തങ്ങളുടെ ജീവന്‍ രക്ഷിച്ചത് ഇന്ത്യന്‍ പതാകയാണെന്ന് പറയുമ്പോഴാണ് ചില പുഴുക്കുത്തുകള്‍ വിളയാടാനിറങ്ങിയതും അവരെ ഇന്ത്യന്‍ പോരാളികള്‍ തകര്‍ത്തെറിഞ്ഞതും.
https://www.facebook.com/Malayalivartha





















