യുക്രെയിനിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യം.....സുമി നഗരത്തില്‍ കുടുങ്ങിയ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചു.... ഇന്ന് ട്രെയിനില്‍ യുക്രെയിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും, റെഡ് ക്രോസും ഇന്ത്യന്‍ എംബസിയും സഹകരിച്ചായിരുന്നു ദൗത്യം

യുക്രെയിനിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യം.....സുമി നഗരത്തില്‍ കുടുങ്ങിയ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചു.... ഇന്ന് ട്രെയിനില്‍ യുക്രെയിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരും, റെഡ് ക്രോസും ഇന്ത്യന്‍ എംബസിയും സഹകരിച്ചായിരുന്നു ദൗത്യം .
രണ്ടാഴ്ച മുമ്പ് റഷ്യന്‍ അധിനിവേശം തുടങ്ങിയതു മുതല്‍ സുമിയില്‍ രൂക്ഷമായ പോരാട്ടമാണ്. ഭീതിയുടെ നിഴലിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദിവസങ്ങളായി രക്ഷാമാര്‍ഗം കാത്തു കഴിയുകയായിരുന്നു.ഇവരെ ഒഴിപ്പിക്കാന്‍ സുരക്ഷിത പാത ഒരുക്കണമെന്ന് ഇന്ത്യ യു.എന്നിലും ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച കൊടും തണുപ്പില്‍ മൂന്ന് മണിക്കൂറോളം കുട്ടികള്‍ ബസ് കാത്ത് നിന്നെങ്കിലും പോകാനായില്ല. ഭക്ഷണവും വെള്ളവുമില്ലാതെ ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ ശനിയാഴ്ച സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ജീവന്‍ പണയം വച്ച് റഷ്യന്‍ അതിര്‍ത്തിയിലേക്ക് നടന്ന് പോകുമെന്ന് പറഞ്ഞിരുന്നു. ഇത് രാജ്യവ്യാപകമായി ആശങ്ക സൃഷ്ടിച്ചു. ഇന്ത്യാ ഗവണ്‍മെന്റ് അവരെ ബന്ധപ്പെട്ടാണ് യാത്രയില്‍ നിന്ന് പിന്തിരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച, റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായും യുക്രെയിന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായും നടത്തിയ ചര്‍ച്ചയില്‍ സുമിയിലെ കുട്ടികളെ ഒഴിപ്പിക്കാന്‍ സഹായിക്കാമെന്ന് ഇരു നേതാക്കളും ഉറപ്പു നല്‍കി.
പിന്നാലെ, സുമിയില്‍ നിന്ന് സുരക്ഷാ ഇടനാഴി ഒരുക്കാന്‍ റഷ്യ തയ്യാറായതാണ് ഒഴിപ്പിക്കല്‍ സാദ്ധ്യമാക്കിയത്. കീവ്, ചെര്‍ണിഹിവ്, ഖാര്‍കീവ്, മരിയുപോള്‍ നഗരങ്ങളിലും സുരക്ഷാ ഇടനാഴികള്‍ ഒരുക്കാന്‍ റഷ്യ സന്നദ്ധമായി. ഇന്നലെ രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.30 ) വെടിനിറുത്തലും പ്രഖ്യാപിച്ചു.
അതേസമയം യുക്രെയിനില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീനിന്റെ മൃതദേഹം എംബാം ചെയ്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സ്ഥലത്തെ ആക്രമണം അവസാനിച്ചാലുടന്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha





















