Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

പുടിന്റെ രഹസ്യ വാതകത്തിൽ പെട്ടു ശവപ്പറമ്പായി യുക്രൈൻ; തറപറ്റിക്കാൻ യുഎസ്സും യുറോപ്പും, റഷ്യയ്ക്ക് മേൽ കനത്ത പ്രഹരം

09 MARCH 2022 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ആക്രമണം ശക്തമാവുമ്പോൾ ആവനാഴിയിലെ അവസാനത്തെ ആയുധവും എടുത്ത് പ്രയോഗിക്കാൻ തുനിഞ്ഞ് തന്നെയാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ചില നീക്കങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.

എന്നാൽ അതിന് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന ചോദ്യമായിരുന്നു അവശേഷിച്ചിരുന്നത്. അതിനിപ്പോൾ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. പ്രധാനമായും ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ പുറം ലോകം അറിയുന്നത്.

ഉക്രൈനിലെ രഹസ്യമായ ഒരു വിമാനത്താവളമാണ് റഷ്യയ്‌ക്കെതിരായ സെലെന്‍സ്‌കിയുടെ പ്രതിരോധകേന്ദ്രമായി പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. ഈ രഹസ്യ വിമാനത്താവളത്തിലേക്ക് ദിനം പ്രതി കോടാനുകോടി ആധുനിക ആയുധങ്ങള്‍ ഒഴുകി എത്തുന്നതായി പറയുന്നുണ്ട്. ഉക്രൈന്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ് ഈ വിമാനത്താവളം.  

കഴിഞ്ഞ ദിവസം അമേരിക്കയുടെ സംയുക്ത സൈനിക ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലി ഈ രഹസ്യ വിമാനത്താവളത്തില്‍ എത്തിയിരുന്നു എന്ന് ഒരു സൂചന ലഭിച്ചിരുന്നു. എയർഫീൽഡിൽ മിലി സൈനികരെയും ഉദ്യോഗസ്ഥരെയും കാണുകയും ഷിപ്പിംഗ് പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഈ സൈറ്റ് സമീപ ദിവസങ്ങളിൽ തിരക്കേറിയ പ്രവർത്തനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഓരോ ദിവസവും നിരവധി ഫ്ലൈറ്റുകൾ വരുന്നുണ്ട്. ഇവിടേക്ക് ദിനം പ്രതി 17 വിമാനങ്ങള്‍ വരെ ആയുധങ്ങള്‍ നിറച്ച് എത്തുകയാണ്. ഇതില്‍ ടാങ്ക് വേധ മിസൈലുകള്‍ വരെ എത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

ഇതുവരെ റഷ്യന്‍ സൈന്യം ഈ രഹസ്യ വിമാനത്താവളം കണ്ടെത്തിയിട്ടില്ല. ഇവിടെ പറന്നിറങ്ങുന്ന വിമാനങ്ങളില്‍ യുകെയില്‍ നിന്നും ജര്‍മ്മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും യുഎസില്‍ നിന്നുമെല്ലാം ആധുനിക ആയുധങ്ങള്‍ എത്തുന്നുണ്ട് എന്ന വിവരം ലഭിക്കുന്നുണ്ട്. ഈ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണങ്ങളാണ് റഷ്യന്‍ സേനയ്ക്ക് ഏറ്റവും കൂടുതൽ തലവേദനയാകുന്നത്.

യുഎസും മറ്റ് നാറ്റോ അംഗങ്ങളും ഇതുവരെ 17,000 ടാങ്ക് വേധ മിസൈലുകളും 2,000 സ്റ്റിംഗർ എയർക്രാഫ്റ്റ് മിസൈലുകളും ഉക്രെയ്‌നിന് അയച്ചിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനം റഷ്യയുടെ അധിനിവേശം ആരംഭിക്കുന്നതിന് മുമ്പുതന്നെ, യൂറോപ്പിന് മുകളിലുള്ള ആകാശം യുഎസിന്റെയും മറ്റുള്ളവരുടെയും സൈനിക ചരക്ക് വിമാനങ്ങളാൽ നിറഞ്ഞിരിക്കുന്നു, പ്രത്യേകിച്ച് യുഎസ് എയർലിഫ്റ്റ് കപ്പലിന്റെ നട്ടെല്ലായ സി -17.

വിമാനങ്ങൾ നാറ്റോയുടെ കിഴക്കൻ ഭാഗത്ത് സൈനികരെ മാറ്റിസ്ഥാപിക്കുന്നു, മാത്രമല്ല ഉക്രെയ്നിലേക്ക് കൈമാറാൻ കഴിയുന്ന ട്രാൻസ്ഫർ പോയിന്റുകളിലേക്ക് ആയുധങ്ങൾ നീക്കുകയും ചെയ്യുന്നുണ്ട്. 350 മില്യൺ യുഎസ് ഡോളറിന്റെ സുരക്ഷാ സഹായ പാക്കേജിന്റെ "ഭൂരിപക്ഷവും" ഇതിനകം തന്നെ യുക്രെയ്‌നിന് കൈമാറിക്കഴിഞ്ഞു, ഔദ്യോഗികമായി പറഞ്ഞതനുസരിച്ച്.

അതേസമയം, റഷ്യയ്ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രെയ്നിന് പഴയ യുദ്ധവിമാനങ്ങൾ നൽകാൻ പോളണ്ടുമായി സംസാരിച്ച് യുഎസ് അധികൃതർ. റഷ്യയ്ക്കെതിരെ പോരാടുന്നതിനു കൂടുതൽ യുദ്ധവിമാനങ്ങൾ തങ്ങൾക്ക് ആവശ്യമാണെന്നും സഹായിക്കണമെന്നും നാറ്റോ അംഗരാജ്യങ്ങളോട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലിൻസ്കി അഭ്യർഥിച്ചിരുന്നു. ഇതെത്തുടർന്നാണു നീക്കം.

ഈ നീക്കം ധാരണയിലെത്തിയാൽ പോളണ്ട് തങ്ങളുടെ കൈവശമുള്ള സോവിയറ്റ് കാലത്തെ മിഗ് 29 യുദ്ധവിമാനങ്ങൾ യുക്രെയ്നു നൽകും. ഇതിനു പകരം എഫ് 16 യുദ്ധവിമാനങ്ങൾ കുറച്ചുകാലയളവിനുള്ളിൽ യുഎസ് പോളണ്ടിനു നൽകും. എന്നാൽ എത്ര എഫ്16 യുദ്ധവിമാനങ്ങളാണു നൽകുന്നതെന്നോ, പോളണ്ട് എത്ര യുദ്ധവിമാനങ്ങളാണു യുക്രെയ്നു നൽകാൻ പോകുന്നതെന്നോ വ്യക്തതയില്ല.

മറുഭാഗത്ത് തിരിച്ചടി കനപ്പിക്കുകയാണ് റഷ്യയും. നോര്‍ഡ് സ്ട്രീം 1 വഴി യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം നിര്‍ത്തിവെക്കുമെന്ന ഭീഷണിയുമായി റഷ്യ. യുക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ വിവിധരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് ഈ നീക്കം. റഷ്യ ഇത്തരമൊരു നടപടി സ്വീകരിക്കുന്ന സാഹചര്യത്തിൽ, ഊര്‍ജ വിപണിയില്‍ വന്‍വിലക്കയറ്റത്തിന് വഴിവെച്ചേക്കുമെന്നാണ് കണക്കാക്കുന്നത്.

റഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയ നഷ്ടങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് റഷ്യ തിരിച്ചടിച്ചിരിക്കുകയാണ്. ഉപപ്രധാനമന്ത്രി പദവും ഊര്‍ജവകുപ്പിന്റെ ചുമതലയും വഹിക്കുന്ന അലക്‌സാണ്ടര്‍ നോവാക് തിങ്കളാഴ്ച വൈകിട്ട് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നോര്‍ഡ് സ്ട്രീം- 1 അടയ്ക്കാനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നും നിലവില്‍ പൂര്‍ണശേഷിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ആടിയുലഞ്ഞു നില്‍ക്കുകയായിരുന്നു, കഴിഞ്ഞ ദിവസം യൂറോപ്യന്‍ പ്രകൃതി വാതക വിപണി. ഇതിന്‍റെ ഫലമായി ഒരു ഘട്ടത്തില്‍ 80 ശതമാനം വരെ വിലയുയരുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (10 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (10 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (10 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (11 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (11 hours ago)

Malayali Vartha Recommends