സൈനികേഷ് യുക്രൈനൊപ്പം സൈന്യത്തില്‍; യുക്രൈനിൽ റഷ്യക്കെതിരെ ഇന്ത്യക്കാരൻ പോരാടും

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടാന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി. കോയമ്പത്തൂര്‍ സ്വദേശിയായ 21-കാരന്‍ സൈനികേഷ് രവിചന്ദ്രനാണ് യുക്രൈന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ ചേര്‍ന്നത്.
യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതിന് പിന്നാലെ സായ്നികേഷുമായുള്ള ആശയവിനിമയം കുടുംബത്തിന് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായുടെ സഹായത്തോടെയാണ് സൈനികേഷിനെ ബന്ധപ്പെട്ടത്. റഷ്യക്കെതിരെ പോരാടുന്നതിന് താന്‍ യുക്രൈന്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്നതായി അദ്ദേഹം കുടുംബത്തെ അറിയിച്ചു. 2018-ലാണ് സൈനികേഷ് ഹാര്‍കീവിലെ ദേശീയ എയ്‌റോസ്‌പേസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ യുക്രൈനിലേക്ക് പോയത്. 2022-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി.
തുടര്‍ന്ന് യുക്രൈനെ പിന്തുണച്ച് രാജ്യത്തിന്റെ അര്‍ദ്ധസൈനിക വിഭാത്തില്‍ ചേര്‍ന്നു. പല തവണ ബന്ധുക്കള്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ എന്ന യുക്രൈനിലെ ഒരു അര്‍ദ്ധസൈനിക വിഭാഗത്തിലാണ് സായ്നികേഷ് ചേര്‍ന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ സൈനികേഷിന്റെ കോയമ്പത്തൂരിലെ വീട്ടിലെത്തിയിരുന്നു. അവന്റെ റൂമിന്റെ ഭിത്തിയിലെല്ലാം തന്നെ സൈനികരുടെ ചിത്രങ്ങള്‍ ഒട്ടിച്ചുചേര്‍ത്തിട്ടുണ്ടെന്ന് അവര്‍ കണ്ടെത്തി. പ്ലസ്ടുവിന് ശേഷമാണ് സൈനികേഷ് ആദ്യമായി സൈന്യത്തില്‍ ചേരാന്‍ ശ്രമം നടത്തിയത്.
പിന്നീട് അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ തനിക്ക് അവസരമുണ്ടോ എന്നറിയാന്‍ അദ്ദേഹം ഒരിക്കല്‍ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റിനെ സമീപിച്ചതായി ഒരു കുടുംബ സുഹൃത്തും പറഞ്ഞു. ആ ശ്രമവും പരാജയപ്പെട്ടതോടെയാണ് 2018 സെപ്റ്റംബറില്‍ ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയില്‍ ചേരുന്നത്.
ചെറുപ്പം തൊട്ട് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന സായ്നികേഷ് ഇതിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. ഉയരം കുറവായതായിരുന്നു കാരണം. റഷ്യക്കെതിരായി പോരാടാന്‍ നേരത്തെ വിദേശ രാജ്യങ്ങളിലുള്ളവരോട് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു.
യുക്രൈനില്‍ അനേകം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും മടങ്ങിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥി മാത്രമാണ് യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ പങ്കാളിയാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ സൈനികേഷിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















