Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഉക്രൈന്റെ കീഴടങ്ങല്‍ വൈകാതെ ഉണ്ടാകും; കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലത്തില്‍ റഷ്യയുടെ വൻ സേനാവ്യൂഹം എത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രതിരോധ കേന്ദ്രങ്ങള്‍; ആക്രമണം കടുപ്പിച്ച് റഷ്യ

11 MARCH 2022 11:56 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാത്രം അകലത്തില്‍ എത്തിയിരിക്കുകയാണ് റഷ്യയുടെ വലിയ സേനാവ്യൂഹമെന്ന് യുഎസ് പ്രതിരോധ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു.ഇതോടെ ഉക്രൈന്‍റെ കീഴടങ്ങല്‍ വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം നാറ്റോയില്‍ അംഗത്വം വേണമെന്ന ആവശ്യം പിന്‍വലിക്കാമെന്നും സ്വതന്ത്ര പ്രവിശ്യകളായി റഷ്യ യുദ്ധം ആരംഭിച്ച ദിവസം പ്രഖ്യാപിച്ച ലുഹാന്‍സ്‌കിനെയും ഡോണെസ്‌കിനെയും റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയയെയും സ്വതന്ത്രറിപ്പബ്ലിക്കുകളാക്കാമെന്നും കഴിഞ്ഞ ദിവസം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി പ്രഖ്യാപിച്ചത് ഈ തോല്‍വി മണത്തിട്ടുതന്നെയാകാമെന്നാണ് കരുതുന്നത്. ഇതിനിടെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്.

ഉക്രൈനിലെ വോള്‍നോവാഹ നഗരത്തിന്‍റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തു. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ഉക്രൈന്‍ നഗരമായ ഇവാനോ ഫ്രാന്‍കിവിസ്‌ക്കിലും വടക്കുപടിഞ്ഞാറന്‍ നഗരമായ ലുട്‌സ്‌കിലും ആക്രമണം നടത്തി. ഇതാദ്യമായാണ് ഈ മേഖലകള്‍ ആക്രമിക്കുന്നത്.

ഇതിനിടെ റഷ്യ, ബെലാറൂസ് രാജ്യങ്ങളിലെ സ്ളാവ് വംശജരെ മാത്രം തിരഞ്ഞുപിടിച്ചാക്രമിക്കാനുള്ള വൈറസുകളെ വികസിപ്പിക്കാനുള്ള ഗവേഷണം ഉക്രൈനില്‍ അമേരിക്കയുടെ സഹായത്തോടെ നടന്നിരുന്നതായി റഷ്യ ആരോപിച്ചു. മാത്രമല്ല, വവ്വാലുകളെ ജൈവായുധമാക്കി ഉപയോഗിക്കാനുള്ള ഗവേഷണവും അമേരിക്ക ഉക്രൈനിലെ കീവ്, ഖാര്‍കീവ് , ഒഡേസ ലാബുകളില്‍ നടത്തിയതായും റഷ്യയുടെ പ്രതിരോധ വകുപ്പ് മേധാവി ആരോപിച്ചു. ഇത് റഷ്യയും അമേരിക്കയും തമ്മിലുള്ള വാക് പോരിന് വഴിവെച്ചിരിക്കുകയാണ്. റഷ്യ രാസായുധം പ്രയോഗിച്ചേക്കുമെന്ന് യുഎസും യുകെയും ആരോപിക്കുന്നുണ്ട്. ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്താമെന്ന് ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച സമ്മതിച്ചു.

കഴിഞ്ഞ 14 ദിവസത്തെ യുദ്ധത്തില്‍ ഉക്രൈന് പ്രധാന പ്രവിശ്യകളിലെ നിയന്ത്രണം നഷ്ടമായിക്കഴിഞ്ഞു. വടക്കന്‍ ബെലാറൂസ് അതിര്‍ത്തി മുതല്‍ തെക്ക് പടിഞ്ഞാറന്‍ കരിങ്കടല്‍ തീരം വരെയുള്ള സ്ഥലം റഷ്യയുടെ നിയന്ത്രണത്തിലാണ്. ഖേര്‍സന്‍ ഒഴിച്ചുള്ള പ്രധാന നഗരങ്ങള്‍ കീഴടങ്ങാനായിട്ടില്ലെങ്കിലും ഇത് ഉടനെ സംഭവിച്ചേക്കുമെന്നാണ് സൂചനകള്‍.

പരാജയം മണത്തുതുടങ്ങിയതോടെയാണ് ഉക്രൈന്‍റെ വ്യോമപാതയെ പറക്കല്‍ നിരോധിത മേഖലയാക്കി മാറ്റാന്‍ സഹായിക്കണമെന്ന് സെലന്‍സ്‌കി യുഎസിനോടും നാറ്റോയോടും ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം അവര്‍ നിരോധിച്ചതോടെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഉക്രൈന് സാധിക്കില്ലെന്ന് വന്നിരിക്കുകയാണ്. യുദ്ധ വിമാനങ്ങള്‍ നല്‍കാനുള്ള പോളണ്ടിന്‍റെ ശ്രമവും യുഎസ് നിരോധിച്ചു. ഇതോടെ ഉക്രൈനില്‍ പാശ്ചാത്യ ശക്തികള്‍ ഇടപെടില്ലെന്ന് ഉറപ്പായി. സെലന്‍സ്കിയെ രക്ഷപ്പെടുത്തുക എന്ന ദൗത്യവുമായി യുഎസിന്‍റെയും യുകെയുടെയും കമാന്‍ഡോകള്‍ തയ്യാറെടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ റഷ്യയുടെ പ്രത്യേക സേനയും നിലയുറപ്പിച്ചിട്ടുണ്ട്.

എന്തായാലും അതിവേഗം ഉക്രൈനെ കീഴടക്കാമെന്ന റഷ്യയുടെ കണക്കുകൂട്ടലും പിഴച്ചു. യുദ്ധത്തില്‍ റഷ്യന്‍ പട്ടാളക്കാര്‍ക്കും നാശം നേരിട്ടു. പാശ്ചാത്യശക്തികളുടെ സാമ്ബത്തിക ഉപരോധവം റഷ്യയ്ക്ക് ക്ഷീണമാണ്. വിദേശരാജ്യങ്ങള്‍ എല്ലാം റഷ്യയിലേക്ക് വിമാനങ്ങള്‍ അയയ്‌ക്കേണ്ടെന്നും റഷ്യയില്‍ നിന്നും വിമാനങ്ങള്‍ സ്വീകരിക്കേണ്ടെന്നും തീരുമാനിച്ചതോടെ റഷ്യ കൂടുതല്‍ ഒറ്റപ്പെടുകയാണ്. റഷ്യയിലെ സമ്ബന്നരെ മുഴുവന്‍ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും നിഷ്‌ക്രിയരാക്കി. അവരുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. എന്തായാലും റഷ്യ ആവശ്യപ്പെട്ട കാര്യങ്ങള്‍ സെലെന്‍സ്‌കി സമ്മതിച്ചു കഴിഞു. എങ്കിലും യുദ്ധം നിര്‍ത്താന്‍ റഷ്യ തയ്യാറായിട്ടില്ല. അതിനര്‍ത്ഥം ഉക്രൈനെ സമ്ബൂര്‍ണ്ണമായി കീഴടക്കുകയാണോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends