Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സിറിയൻ കൊലയാളി സംഘത്തെ ഇറക്കി റഷ്യ...റഷ്യൻ സൈന്യത്തിനൊപ്പം ഈ സംഘവും യുക്രൈനിലേക്ക് ചേർന്നാൽ തെരുവുകൾ ചോരക്കളമാകും..റഷ്യയുടെ മരണക്കളി

12 MARCH 2022 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യ ഉക്രൈയിൻ പിടിച്ചടക്കാൻ പോകുന്നു എന്നുള്ള വാർത്ത വരുമ്പോൾ റഷ്യയുടെ  മറ്റൊരു ചതികൂടി പുറത്തുവരിയ്ക്കയാണ്.യുക്രൈനെ നേരിടാൻ ചെചൻ സേനയെയും വാഗനെർ ഗ്രുപ്പിനേയുമൊക്കെ ഇറക്കിക്കളിച്ച റഷ്യ അവസാനമായി മറ്റൊരു അടവ് കൂടി പയറ്റി.പോരാട്ടം കടുപ്പിക്കാൻ സിറിയൻ കൊലയാളി സംഘത്തെ ഇറക്കിയിരിക്കുകയാണ് റഷ്യ. യുക്രൈനികളെ കൊന്നൊടുക്കി റഷ്യയെ യുദ്ധത്തിൽ സഹായിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇസഡ് ഫ്‌ളാഗുകളുമേന്തി സിറിയൻ സംഘം യുക്രൈൻ ലക്ഷ്യമാക്കി നീങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ സംഘം സൊലൻസ്‌കിയെ ലക്ഷ്യമിട്ട് നീങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവർ സംഘം ചേർന്ന് മുദ്രാവാക്യം വിളിക്കുകയും ആർപ്പു വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

16,000 ലേറെ വരുന്ന ഈ സംഘം യുക്രൈനിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ സൈന്യത്തിനൊപ്പം ഈ സംഘവും യുക്രൈനിലേക്ക് ചേർന്നാൽ തെരുവുകൾ ചോരക്കളമാകുമെന്നാണ് സൂചനകൾ. അന്താരാഷ്ട്ര ഉപരോധങ്ങൾ റഷ്യയ്ക്ക് നേരെ കടുക്കുമ്പോഴും യുദ്ധത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പുടിൻ നൽകുന്നസൂചന. ഇന്നലെ അമേരിക്ക ശക്തമായ ഉപരോധം റഷ്യക്കെതിരെ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രൈൻ സുപ്രധാന വഴിത്തിരിവിലാണെന്ന് പ്രസിഡന്റ് വോളോഡിമിൽ സെലെൻസ്‌കി വ്യക്തമാക്കി. റഷ്യൻ ആക്രമണം നഗരങ്ങളിൽ ശക്തമാവുകയും കീവിനടുത്തേക്ക് കൂടുതൽ സൈന്യവും എത്തുന്ന പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. കീവിൽ റഷ്യൻ സൈന്യം പീരങ്കികൾ ഉപയോഗിച്ച് വെടയുതിർക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും സെലെൻസ്‌കി പുറത്തു വിട്ടു.

റഷ്യൻ ആക്രമണത്തിൽ ഒരു മാനസികാരോഗ്യ കേന്ദ്ര തകർന്നതായും അമ്പതോളം സ്‌കൂളുകൾ നശിപ്പിക്കപ്പെട്ടതായും ഹാർകീവ് ഗവർണർ അറിയിച്ചു. യുദ്ധം നടക്കുന്ന വടക്ക്, കിഴക്ക്, തെക്ക് മേഖലകൾ കൂടാതെ പടിഞ്ഞാറൻ പ്രദേശങ്ങളിലും റഷ്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ.

തെക്കൻ നഗരമായ മരിയുപോളിൽ റഷ്യയുടെ ആക്രമണത്തിൽ ഇതുവരെ 1,582 സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. അധിനിവേശം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ലക്ഷക്കണക്കിന് പേര് വെള്ളം, ഭക്ഷണം എന്നിവ ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ബ്ലാക്ക് സി പോർട്ട് പൂർണമായും വളഞ്ഞിരിക്കുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. സാധാരണക്കാരെ പുറത്തിറങ്ങാനും മാനുഷിക ഇടനാഴി വഴി രക്ഷപ്പെടാനും റഷ്യ അനുവദിക്കുന്നില്ലെന്ന് യുക്രൈൻ ആരോപിച്ചു. മരിയുപോളിൽ കുടിങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം പരാജയപ്പെട്ടിരുന്നു.

അതേസമയം, വ്‌ളോഡിമിർ പുടിന്റെ ആക്രമണം തടയുന്നതിനായി പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക നടപടികളിലേക്ക് കടന്നു. വ്യവസായങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമെന്ന റഷ്യയുടെ പദവി ജി 7 രാജ്യങ്ങൾ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. റഷ്യൻ ഡയമൻഡ്, മദ്യം, സീ ഫൂഡ് തുടങ്ങിയവക്ക് അമേരിക്ക വിലക്കേർപ്പെടുത്തി.

റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധങ്ങളിലേക്ക് കടക്കാൻ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ തീരുമാനിച്ചു. യുക്രൈൻ ആയുധങ്ങൽക്കായി കൂടുതൽ ധനസഹായവും നൽകിയേക്കും. എന്നാൽ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള യുക്രൈന്റെ അപേക്ഷ നിരസിച്ചു. ഫ്രാൻസിൽ നടന്ന യോഗത്തിലായിരുന്നു തീരുമാനങ്ങളെടുത്തത്.

അധിനിവേശം മൂന്നാം ആഴ്ചയിലേക്കു കടന്നതോടെ യുഎസും സഖ്യകക്ഷികളും ഉപരോധത്തിലൂടെ റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. തുറമുഖ നഗരമായ മരിയുപോളിൽ ആശുപത്രിക്കു നേരേയുണ്ടായ വ്യോമാക്രമണം വ്യാപക പ്രതിഷേധമാണു സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികൾ. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ കുട്ടിയടക്കം മൂന്നുപേരാണു കൊല്ലപ്പെട്ടത്. പ്രസവത്തിനായി ആശുപത്രിയിലെത്തിയ പൂർണഗർഭിണിക്കും ഡോക്ടർമാർക്കുമുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു.

പടിഞ്ഞാറൻ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ചതിലൂടെ ഒരു പ്രദേശവും സുരക്ഷിതമല്ലെന്ന സന്ദേശമാണു യുക്രെയ്‌നും സഖ്യരാജ്യങ്ങൾക്കും റഷ്യ കൈമാറിയിരിക്കുന്നത്. യുക്രെയ്ന്റെ ശക്തമായ ചെറുത്തുനിൽപ്പും തീരുമാനത്തിനു പിന്നിലുണ്ട്. തെക്കൻ മേഖലയിലും കിഴക്കൻ മേഖലയിലും മാത്രമാണ് റഷ്യൻസേന കാര്യമായ മുന്നേറ്റം സൃഷ്ടിച്ചിരിക്കുന്നത്. വടക്കൻ മേഖലയിലും കീവിന് ചുറ്റുമുള്ള മേഖലകളിലും കാര്യമായ മുന്നേറ്റത്തിനു കഴിഞ്ഞിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (6 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends