Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ലോകത്തെ മുടിക്കാന്‍ ചൈന,വീണ്ടും മാരക വൈറസ് നഗരങ്ങള്‍ കൂട്ടത്തോടെ പൂട്ടുന്നു വരുന്നത് പുതിയ വകഭേദം;രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ചൈനയില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍

12 MARCH 2022 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

കൊവിഡ് മഹാമാരിയുടെ തുടക്കം ചൈനയില്‍ നിന്നാണ്. എന്നാല്‍ മറ്റുള്ള രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ചത് പോലെ ചൈനയില്‍ കൊവിഡ് വ്യാപനം ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈനക്ക് സാധിച്ചു. എന്നാല്‍ ഇപ്പോള്‍് ലോകത്തെ മുഴുവന്‍ ആശങ്കയിലാക്കി വുഹാനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വരികയാണ്. വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ചൈനയുടെ പ്രതിദിന കൊവിഡ് കണക്ക് 1000 കടന്നിരിക്കുകയാണ്. ഒമിക്രോണ്‍ വ്യാപനമാണ് ഇതിന് കാരണമായത്. 1,100 കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് പ്രതിദിനം 300ലധികം കേസുകളില്‍ നിന്ന് 1,100 കേസുകളായി വര്‍ധിച്ചത്. സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നത് ബുദ്ധിമുട്ടാണ്. 'കോവിഡ് സീറോ' തന്ത്രമാണ് ചൈനയെ മഹാമാരിയുടെ വ്യാപനത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയത്.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് ചൈനയില്‍ കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ വകഭേദം തീവ്രത കുറഞ്ഞതായത് ഇതിനൊരു കാരണമാണ്. ചൈനയുടെ 1.4 ബില്യണ്‍ ജനങ്ങളില്‍ 90 ശതമാനവും പ്രാദേശികമായി വികസിപ്പിച്ച വാക്‌സിനുകള്‍ സ്വീകരിച്ചുവെന്നതുംരോഗലക്ഷണങ്ങള്‍ വരാത്തതിന് കാരണമായി.  ചൈനയില്‍ വാക്‌സിനേഷന്‍ എടുത്ത വ്യക്തികളില്‍ മൂന്നിലൊന്ന് പേരും ബൂസ്റ്റര്‍ ഡോസും എടുത്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 703 കേസുകളാണ് ചൈനയില്‍ ഉള്ളതെന്നാണ് പുതിയ ഡാറ്റയില്‍ നിന്ന് വ്യക്തമാകുന്നത്.  കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ വീണ്ടും ലോക്ക്ഡൗണ്‍. 90 ലക്ഷം ജനങ്ങള്‍ക്ക് ജീവിക്കുന്ന ചാംഗ്ചുന്‍ നഗരമാണ് അടച്ചുപൂട്ടിയത്. വടക്ക് കിഴക്കന്‍ ചൈനീസ് നഗരമായ ഇവിടം ജിലിന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ്.പ്രതിദിന കേസുകള്‍ 10,000 കടന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. രണ്ട് വര്‍ഷത്തിനിടെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒമിക്രോണ്‍ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം.നഗരത്തില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ രണ്ടുദിവസത്തിലൊരിക്കല്‍ വീട്ടിലെ ഒരാള്‍ക്ക് മാത്രം പുറത്തുകടക്കാം. പ്രദേശവാസികളെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തിടെയാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഷാങ്ങ്ഹായ് നഗരത്തിലെ സ്‌കൂളുകള്‍ അടച്ച് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയത്. ഇതിനിടെ ഷീയുടെ ഏകാധിപത്യം ചൈനയെ കാര്‍ന്നുതിന്നുമ്പോള്‍ പലതും വെട്ടിത്തുറന്ന് പറഞ്ഞിരുന്ന ഒരാള്‍ കൂടി ചൈനയുടെ അധികാര കസേരയില്‍ നിന്ന് പടിയിറങ്ങുകയാണ്.   ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ടാമനും പ്രധാനമന്ത്രിയുമായ ലി കെചിയാങ് ഈ വര്‍ഷം കാലാവധി പൂര്‍ത്തിയാകുന്നതോടെ സ്ഥാനമൊഴിയുകയാണ്.  ലി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. 2012ലാണ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈനയുടെ സാമ്പത്തിക രംഗം ലി ആണ് കൈകാര്യം ചെയ്യുന്നത്. ലിയുടെ നേതൃത്വത്തില്‍ ഒരു ദശകത്തിനുള്ളില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച ഇരട്ടിയായി. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രണ്ടു തവണയാണ് പ്രധാനമന്ത്രിയുടെ കാലാവധി. അടുത്തിടെ നടത്തിയ ഭരണഘടനാ പരിഷ്‌കാരം അനുസരിച്ച് പ്രസിഡന്റിന് മാത്രമാണ് ഇളവുള്ളത്. ഇതനുസരിച്ച് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് തുടരാം. ഇതോടെ ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈനയുടെ നേതൃതലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായി. വിദേശകാര്യമന്ത്രി വാങ് യിയും മാറും. ഹു ജിന്റാവോ പ്രസിഡന്റ് ആയിരിക്കെ ഷി ചിന്‍പിങ് വൈസ് പ്രസിഡന്റും ലി ഉപപ്രധാനമന്ത്രിയും ആയിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി ആയതോടെ ഷി കരുത്തനായി. ലളിത ജീവിതം നയിക്കുന്ന, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ലി മുഖ്യമായും സാമ്പത്തിക രംഗം കൈകാര്യം ചെയ്ത് ഒതുങ്ങുകയായിരുന്നു. ഷീ ഒതുക്കുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (1 hour ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (2 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (2 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (2 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (3 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (6 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (6 hours ago)

Malayali Vartha Recommends