അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിന്‍ യുക്രൈനിലെത്തി... ആക്രമണരീതിയില്‍ മാറ്റം വരുത്താനൊരുങ്ങി റഷ്യ.... യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് മധ്യസ്ഥത അഭ്യര്‍ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി....

അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിന്‍ യുക്രൈനിലെത്തി... ആക്രമണരീതിയില്‍ മാറ്റം വരുത്താനൊരുങ്ങി റഷ്യ.... യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രയേലിനോട് മധ്യസ്ഥത അഭ്യര്‍ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി....
ഈ യുദ്ധം അവസാനിക്കാന്‍ ഇസ്രയേല്‍ മധ്യസ്ഥത വഹിക്കണം. റഷ്യയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ഉണ്ടാവണമെന്നും സെലെന്‍സ്‌കി ആവശ്യപ്പെട്ടു
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ജറുസലേമില്‍ കൂടിക്കാഴ്ചയാവാമെന്നും സെലെന്‍സ്‌കി പറഞ്ഞു. റഷ്യന്‍ ആക്രമണത്തില്‍ യുക്രെയ്‌നിന്റെ 1,300 സൈനികരാണ് കൊല്ലപ്പെട്ടത്. റഷ്യയിലെ അമ്മമാരോട് എനിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. യുദ്ധത്തില്‍ പങ്കെടുക്കുന്ന നിങ്ങളുടെ മക്കളെ തിരികെ വിളിക്കുക, അവരുമൊത്ത് നല്ല നിമിഷങ്ങള്‍ ചെലവഴിക്കുക. അവരെ മരണത്തിനു വിട്ടുകൊടുക്കരുതെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുദ്ധത്തില്‍ യുക്രൈന്‍ വാടിത്തളരുമ്പോള്‍ ആക്രമണ രീതിയില്‍ മാറ്റം വരുത്താന്‍ റഷ്യ. അത്യാധുനിക ആയുധങ്ങളുമായി റഷ്യയുടെ പ്രധാന സൈനിക ആയുധ ട്രെയിന്‍ യുക്രൈനിലെത്തി. ഇതോടെ ആക്രമണം മുന്‍പത്തേക്കാള്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ക്രീമിയയില്‍ നിന്നാണ് റഷ്യ ഈ സായുധ ട്രെയിന്‍ എത്തിച്ചതെന്നാണ് കരുതപ്പെടുന്നത്.
രണ്ട് ഡീസല്‍ ലോക്കോമോട്ടീവുകളും എട്ട് വ്യത്യസ്തമായ റെയില്‍കാറുകളുമാണ് ഈ റഷ്യന്‍ സായുധ ട്രെയിനിലുള്ളത്. ഒരു കൊട്ടിയടച്ച ബോഗി, ഒരു പാസഞ്ചര്‍ ബോഗി, ഫ്‌ളാറ്റ് ബെഡ് ആയ ഒരു ബോഗി, രണ്ട് സായുധ ബോഗികള്‍, രണ്ട് ലോക്കോമോട്ടീവുകള്‍, അവസാനമായി മറ്റൊരു ഫ്‌ളാറ്റ്‌ബെഡ് ബോഗി എന്നിങ്ങനെയാണ് ഈ സായുധ ട്രെയിനില്‍ ഉള്ളത്. ഇതില്‍ ഫ്‌ളാറ്റ് ബെഡ് ബോഗികളില്‍ ആദ്യത്തേതിലെ സാധനങ്ങള്‍ മൂടിയിട്ട നിലയിലാണുള്ളത്. ഏറ്റവും പിന്നിലെ ഫ്‌ളാറ്റ് ബെഡ് ബോഗിയാവട്ടെ ശൂന്യമായ നിലയിലുമായിരുന്നു.
താഴ്ന്ന് പറക്കുന്ന പോര്‍വിമാനങ്ങള്‍ക്കെതിരെ പോലും പ്രയോഗിക്കാന്‍ സാധിക്കുന്ന രണ്ട് ദഡ23 ബാരല്‍ 23 എംഎം വെടിക്കോപ്പുകള്‍ക്കിടയിലാണ് മുന്നിലെ ഡീസല്‍ ലോക്കോമോട്ടീവ് ഉള്ളത്.
മൂന്നാമത്തെ റെയില്‍ കാറില്‍ എന്താണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ യുദ്ധ മേഖലയില്‍ ഉപയോഗിക്കാവുന്ന പ്രതിരോധ വാഹനങ്ങളാകാമെന്നാണ് സൂചന.
ചെച്‌നിയയിലേയും ജോര്‍ജിയയിലേയും സംഘര്‍ഷങ്ങളില്‍ ഈ റഷ്യന്‍ ട്രെയിനുകള്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. കാലാവസ്ഥ വലിയ വെല്ലുവിളി സൃഷ്ടിക്കുന്ന റഷ്യയിലേയും സമീപത്തേയും ഭൂപ്രദേശങ്ങളില്‍ സായുധ ട്രെയിനുകള്‍ക്ക് പ്രതിരോധ രംഗത്ത് വലിയ പ്രാധാന്യമാണുള്ളത്.
ബൈക്കല്‍, അമൂര്‍ എന്നിങ്ങനെ പേരുള്ള രണ്ട് സായുധ ട്രെയിനുകള്‍ 2016ല്‍ ക്രീമിയയിലേക്ക് എത്തിയിരുന്നു. സൈനികാഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ റഷ്യന്‍ നീക്കം. 15 വര്‍ഷത്തിന് ശേഷമായിരുന്നു അന്ന് റഷ്യന്‍ സായുധ ട്രെയിനുകള്‍ സൈനികാഭ്യാസത്തില്‍ പങ്കെടുത്തത്.
https://www.facebook.com/Malayalivartha






















