പുടിന്റെ ഉറക്കം കെടുത്തി സെലൻസ്കി! റഷ്യൻ സൈന്യം വീഴാനുള്ള കാരണം ആ മിസൈൽ; യുക്രൈൻ യുദ്ധം: ദാവീദിന്റെ ജാവലിൻ ഏറു ഗോലിയാത്തിനു പേടിസ്വപ്നമെന്ന് ജെയിംസ് കെ ജോസഫ്

യുക്രൈനിലെ റഷ്യൻ അധിനിവേശം ശക്തമായിക്കൊണ്ടിരിയ്ക്കുകയാണ് യുക്രൈനിലെ സൈനിക ശക്തി പിന്നിൽ അല്ലെന്നും പുടിൻ മനസിലാക്കി ശക്തമായ രീതിയിൽ ഷെല്ലാക്രമണം നടത്തുന്നുണ്ട്. റഷ്യയുടെ അധിനിവേശത്തിനെതിരെ നിരവധിപേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചു രംഗത്ത് എത്തിയത്. എന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും യുക്രൈൻ യുദ്ധത്തെയും കുറിച്ച് ഭരണചക്രം എന്ന യൂട്യൂബ് ചാനലിലൂടെ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുൻ എ ജി ജെയിംസ് കെ ജോസഫ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതലും സൗഹൃദങ്ങൾ സൃഷ്ടിക്കുന്നത് തനിക്ക് ഈ സൗഹൃദത്തിൽ നിന്നും എന്തെങ്കിലും നേടാൻ കഴിയുമോ.. എന്ന ചിന്തയിൽ നിന്നുമാണ്, ഇതു, തന്നെയാണ് പല രാജ്യങ്ങൾ തമ്മിൽ നടക്കുന്നതും. സ്വന്തം രാജ്യത്തിന് മറ്റൊരു രാജ്യവുമായി സൗഹൃദം സ്ഥാപിച്ചാൽ എന്തായിരിക്കും പ്രയോജനം കിട്ടും, ഒരു പ്രയോജനവുമില്ലെങ്കിൽ ഈ ബന്ധങ്ങളിൽ നിന്നും മാറുക. ഇന്ത്യക്ക് അമേരിക്കയുമായിട്ടും റഷ്യയുമായിട്ടും നല്ല രീതിയിലെ ബന്ധമാണുള്ളതാണ്. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നുണ്ട്. 2006 -ലെ ഇൻഡോ-യു എസ് ന്യൂക്ലിയോ ഡീൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുകയായിരുന്നു. നെഹ്റുവിന്റെ കാലത്തും ഇന്ത്യയുംക് റഷ്യയുമായും നല്ല ബന്ധമാണുള്ളത്. പ്രത്യേകിച്ചും ഡിഫൻസുമായിട്ടുള്ള കാര്യത്തിൽ നല്ലൊരു രീതീയിൽ ബന്ധമുണ്ട്.
ഈ സാഹചര്യത്തിലാണ് യുക്രൈൻ യുദ്ധം ചർച്ചയാകുന്നത്, ഇന്ത്യയ്ക്ക് അമേരിക്കയും റഷ്യയും ഒരുപോലെയാണ്. പിന്നെ, സ്വന്തമായൊരു നിലപാടുണ്ട് ആ നിലപടിൽ തുടരുന്നത് തന്നെയാണ് നല്ലത്. സോവിയറ്റ് റഷ്യ അടക്കി വാഴുന്ന ലോകത്തിലെ ഏറ്റവും ശക്തിയുള്ള രാജ്യത്തിലെ പ്രസിഡന്റായ പുടിൻ എന്ന മനുഷ്യനോട് നല്ല രീതിയിൽ പ്രശംസിച്ചിട്ടുണ്ട്, എന്നാൽ യുദ്ധം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞത് മുതൽ അത് കുറയുകയാണ് ചെയ്തത്.
സാധരണ ഗതിയിൽ ആയോധനകലകളിൽ അതിലൊക്കെ എല്ലാവിധ നൈപുണ്യവുമുള്ള സൈനികരാണ് റഷ്യയിലുള്ളത്. അതുകൊണ്ട് തന്നെ, ശത്രുപക്ഷത്തെ പുടിൻ സെലൻസ്കിയെ കുറച്ചു കണ്ടു, അതിന്റെ പരിണത ഫലമായിരുന്നു യുക്രൈനിൽ റഷ്യയുടെ കുറെ സൈനികർ മരിച്ചു വീണത്. ഇത്രയും റഷ്യക്കാർ മരിച്ചു വീഴാനുള്ള പ്രധാനകാരണം അമേരിക്ക കാരുടെ ജാവലിൻ മിസൈലാണ്. ദാവീദിന്റെ ജാവലിൻ ഏറു പോലെയാണ് ഇത്. ഇങ്ങനെ 280 ടാങ്കുകളെയാണ് യുക്രൈൻ കാർ തകർത്തത്. ഇപ്പോൾ, സീലൻസ്കി പുട്ടിന്റെ ഉറക്കം കെടുത്തികൊണ്ടിരിക്കുകയാണ്, പിന്തിരിയാൻ കൂടി കഴിയാതിരുന്ന അവസ്ഥയാണ് റഷ്യയ്ക്കുളത്.
https://www.facebook.com/Malayalivartha






















