രോഗബാധിതയായ അമ്മയുടെ ആരോഗ്യനില വഷളായി, അമ്മയുമൊത്ത് യുക്രൈൻ പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകുന്നതിനിടെ അപ്രതീക്ഷിത റഷ്യൻ ആക്രമണം, അമ്മയും...മകളും വെടിയേറ്റ് മരിച്ചു, മരണപ്പെട്ടത് സഹായവുമായി യുക്രൈനിൽ തുടർന്ന സാമൂഹ്യപ്രവർത്തക

രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ യുവതിയെ റഷ്യൻ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. ഇവർക്കൊപ്പം അമ്മയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുക്രൈൻ വനിതയായ വലേറിയ മക്‌സെറ്റ്‌സ്‌ക എന്ന 31കാരിയാണ് കൊല്ലപ്പെട്ടത്. പ്രദേശവാസികളെ സഹായിക്കുന്നതിനായാണ് വലേറിയ മക്‌സെറ്റ്‌സ്‌ക യുദ്ധമുഖത്ത് തുടർന്നത്.
ഇതിനിടെ രോഗബാധിതയായ അമ്മയുടെ ആരോഗ്യനില മോശമായി. അമ്മയ്ക്ക് ആവശ്യമായ മരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ ലഭ്യമാകാതെ വന്നതോടെയാണ് രാജ്യം വിടാൻ തീരുമാനിച്ചത്. അമ്മയുമൊത്ത് യുക്രൈൻ്റെ പടിഞ്ഞാറൻ അതിർത്തിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനത്തിന് നേർക്ക് വെടിവെപ്പ് ഉണ്ടാകുകായിരുന്നു.
വലേറിയയും അമ്മയും കാറിൻ്റെ ഡ്രൈവറും കൊല്ലപ്പെട്ടുവെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റുമായി (യു.എസ്.എ.ഐ.ഡി) സ്ഥിരീകരിച്ചു. യാത്രക്കിടെ ഒരു റഷ്യൻ സൈനിക വ്യൂഹത്തിനു കടന്നുപോകാനായി ഇവർ വാഹനം നിർത്തി. ഇതിനിടെയാണ് റഷ്യൻ ടാങ്ക് വെടിയുതിർത്തത്.യു.എസ്.എ.ഐ.ഡിയിൽ ചേർന്നാണ് വലേറിയ പ്രവർത്തിച്ചിരുന്നത്.
"റഷ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ എല്ലാവരെയും പോലെ വലേറിയ്ക്കും പ്രദേശത്ത് നിന്നും രക്ഷപ്പെടാമായിരുന്നു. എന്നാൽ ജനങ്ങളെ സഹായിക്കാൻ അവർ ഇവിടെ തുടരുകയായിരുന്നു. വലേറിയുടെ മരണത്തിൽ വേദനയുണ്ടെങ്കിലും അവരെക്കുറിച്ച് അഭിമാനമുണ്ട്, ധീരയായ യുവതിയാണ് വലേറിയ" - എന്ന് യു.എസ്.എ.ഐ.ഡി അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.
https://www.facebook.com/Malayalivartha






















