യുക്രെനിലെ പ്രധാന സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറന്‍ യുക്രെനിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 134 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എല്‍വിവ് ഗവര്‍ണര്‍ പറഞ്ഞു. യാവോറിവ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പീസ് കീപിംഗ് ആന്‍ഡ് സെക്യൂരിറ്റിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
റഷ്യന്‍ വിമാനങ്ങള്‍ 30 ഓളം റോകറ്റുകള്‍ തൊടുത്തുവിട്ടതായി ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു. നാറ്റോ അംഗമായ പോളന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. പോളന്‍ഡുമായി ഏറ്റവും അടുത്തുള്ള അതിര്‍ത്തി പോയിന്റില്‍ നിന്ന് 25 കിലോമീറ്ററില്‍ താഴെ (15 മൈല്‍) ദൂരം മാത്രമാണ് ഈ സൈനിക കേന്ദ്രത്തിലേക്കുള്ളത്.
പാശ്ചാത്യ സൈനിക സഹായം യുെ്രെകനിലേക്ക് എത്തിക്കുന്നത് പ്രധാനമായും പോളന്‍ഡില്‍ കൂടിയാണ്. 18 ദിവസത്തെ അധിനിവേശത്തില്‍ ഇതുവരെ ഉണ്ടായതില്‍ വലിയ ആക്രമണമാണ് യാവോറിവിലുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇവിടെ യു എസില്‍ നിന്നും മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നുമുള്ള പരിശീലകരും ഉണ്ടാവാറുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















