Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇന്ത്യയുടെ സ്ട്രാറ്റജിക് ഓപ്പറേഷനോ? ഇന്ത്യയുടെ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം ട്വിസ്റ്റില്‍; ഒറ്റ നീക്കത്തിലൂടെ ഇന്ത്യ കൈവരിച്ചത് മൂന്ന് പ്രധാന നേട്ടങ്ങള്‍; അമ്പരന്നു പാകിസ്ഥാന്‍; ജീവഹാനി സംഭവിച്ചില്ലെങ്കിലും നിരവധി നാശനഷ്ടങ്ങളുണ്ടായതായി പാകിസ്ഥാന്‍

14 MARCH 2022 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

മാര്‍ച്ച് ഒന്‍പതിന് ഇന്ത്യയില്‍ നിന്ന് പോര്‍മുന ഘടിപ്പിക്കാത്ത ഒരു മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം വഴിത്തിരിവില്‍. ഹരിയാനയിലെ സിര്‍സ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കായിരുന്നു മിസൈല്‍ പറന്നുയര്‍ന്നത്. വൈകുന്നേരം ആറരയോടെ പാക്സ്ഥാനിലെ പഞ്ചാബിലുള്ള ഖനെവാള്‍ ജില്ലയിലെ മിയാന്‍ ചന്നു എന്ന പ്രദേശത്ത് മിസൈല്‍ പതിച്ചതായി പാക് സൈന്യം വ്യക്തമാക്കിയിരുന്നു. മിസൈല്‍ പതിച്ചത് ആളൊഴിഞ്ഞ സ്ഥലത്തായതിനാല്‍ ജീവഹാനി സംഭവിച്ചില്ലെങ്കിലും നിരവധി നാശനഷ്ടങ്ങളുണ്ടായതായി പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

സാങ്കേതിക തകരാര്‍ കാരണം മിസൈല്‍ തനിയെ ലോഞ്ച് ആകുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച് ഇന്ത്യ നല്‍കിയ ഔദ്യോഗിക വിശദീകരണം. സംഭവം സ്ഥിരീകരിച്ച ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം അറിയാത്ത സംഭവിച്ച തെറ്റാണെന്നും സംഭവത്തില്‍ ഖേദം രേഖപ്പെട്ടുത്തുന്നതായും വ്യക്തമാക്കി പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

ഒരുപക്ഷേ മിസൈല്‍ അബദ്ധത്തില്‍ ലോഞ്ച് ആയതാകാന്‍ വഴിയില്ലെന്നും ഇന്ത്യ ചില കാര്യങ്ങള്‍ അറിയുന്നതിനും ചില വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനും വേണ്ടി നടത്തിയ പരീക്ഷണമായിരിക്കാനും സാദ്ധ്യതയുണ്ടെന്നും ചില ചര്‍ച്ചകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇവരുടെ നിരീക്ഷണം അനുസരിച്ച് മിസൈല്‍ വിക്ഷേപണത്തിലൂടെ ഇന്ത്യ കൈവരിച്ചത് മൂന്ന് പ്രധാന നേട്ടങ്ങളാണ്.

ഒന്നാമതായി പാകിസ്ഥാനുമായി നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ വഷളാകാതെ തന്നെ ബ്രഹ്മോസ് എന്ന ഇന്ത്യയുടെ ക്രൂയിസ് മിസൈല്‍ ശത്രുരാജ്യത്തിന്റെ മണ്ണില്‍ വിക്ഷേപിച്ചു. ഇത്തരമൊരു മിസൈല്‍ ആക്രമണം നടത്തിയാല്‍ പാകിസ്ഥാന്‍ അതിനോട് ഏത് രീതിയില്‍ പ്രതികരിക്കുമെന്നും അവരുടെ ഡിഫന്‍സ് സിസ്റ്റത്തെകുറിച്ച് മനസിലാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാമതായി പാകിസ്ഥാന്റെ അതിര്‍ത്തികളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള റഡാറുകളുടെ കൃത്യതയും ഇന്ത്യയില്‍ നിന്നുള്ള മിസൈലുകളെ അവ കണ്ടുപിടിക്കുമോ എന്ന് മനസിലാക്കാനും ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തിന് സാധിച്ചു. ഇന്ത്യയില്‍ നിന്നുള്ള മിസൈല്‍ പാകിസ്ഥാനിലെ ഒരു റഡാറും കണ്ടെത്തിയിരുന്നില്ല. മിസൈല്‍ പതിച്ചതിന് ശേഷം മാത്രമാണ് പാകിസ്ഥാന്‍ സൈന്യം പോലും ഇക്കാര്യം അറിയുന്നത്.

മൂന്നാമതും ഏറ്റവും പ്രധാനമായതുമായ കാര്യം പാകിസ്ഥാനിലെ എയര്‍ ഡിഫന്‍സ് സിസ്റ്റത്തിന്റെ പരിമിതികള്‍ എന്തൊക്കെയെന്ന് മനസിലാക്കാനും സാധിച്ചു. ഇത് ഇന്ത്യയ്ക്ക് ഒരു വെടിക്ക് രണ്ട് പക്ഷികളെ കിട്ടുന്നതിന് തുല്ല്യമാണ്. കാരണം പാകിസ്ഥാനില്‍ വിന്യസിച്ചിട്ടുള്ള എയര്‍ ഡിഫന്‍സ് സിസ്റ്റമായ എച്ച് ക്യു 9 ചൈന പാകിസ്ഥാന് നല്‍കിയതാണ്. ചൈനയിലും ഇതേ ഡിഫന്‍സ് സിസ്റ്റമാണ് ഉപയോഗിക്കുന്നതും. എച്ച ക്യൂ 9ന്റെ അടുത്തുകൂടെ പോയിട്ടും ഇന്ത്യയുടെ മിസൈല്‍ അതിന് നശിപ്പിക്കാന്‍ സാധിച്ചില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് മേല്‍ക്കൈ നല്‍കുന്ന കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends