Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 ാം സ്ഥാനത്തുള്ള യുക്രെയ്ന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുന്നു.... പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു എന്ന് അമേരിക്ക, യുക്രെയിനെതിരായ യുദ്ധത്തില്‍ ചൈനയില്‍ നിന്ന് സൈനിക സഹായം തേടിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് റഷ്യ രംഗത്ത്

15 MARCH 2022 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ലോകത്തില്‍ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യയെ 22 ാം സ്ഥാനത്തുള്ള യുക്രെയ്ന്‍ യുദ്ധം തുടങ്ങി മൂന്ന് ആഴ്ച കഴിഞ്ഞും വലിയ രീതിയില്‍ പ്രതിരോധിക്കുകയാണ്. ലോകരാജ്യങ്ങള്‍ തമ്മിലടിക്കുന്ന ലോകമഹായുദ്ധമായി യുെ്രെകന്‍ റഷ്യന്‍ സംഘര്‍ഷം മാറാന്‍ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങള്‍ വളരെ കാലം മുന്‍പേ പ്രചരിച്ചിരുന്നു. പക്ഷേ അതിനെയെല്ലാം അതിന്റേതായ വില കല്പിച്ച് തള്ളിക്കളയുകയും ചെയ്തിട്ടുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇന്നലെ മുതല്‍ ഒരു പ്രധാനപ്പെട്ട വാര്‍ത്ത പ്രചരിച്ചിരുന്നു.

അതായത് റഷ്യ, ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടതായിട്ടുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് പരന്നതും. പ്രതിരോധം കനത്തതോടെ റഷ്യയുടെ മുന്നേറ്റത്തിന്റെ വേഗം കുറഞ്ഞു എന്നാണ് അമേരിക്ക പറയുന്നത്. ഇതിനിടെയിലാണ് റഷ്യ, സുഹൃത്ത് രാജ്യമായ ചൈനയോട് ആയുധങ്ങള്‍ ആവശ്യപ്പെട്ടത് എന്ന വാര്‍ത്തകള്‍ക്കും ആക്കം കൂട്ടിയത്.



എന്നാല്‍ ഏത് തരം ആയുധങ്ങളാണ് ആവശ്യപ്പെട്ടതെന്നോ ആവശ്യപ്പെട്ട ആയുധങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറാണോ എന്നുള്ള വിശദാംശങ്ങള്‍ അവര്‍ പുറത്ത് വിട്ടിരുന്നില്ല. റഷ്യയുടെ ആവശ്യം പാശ്ചാത്യ ലോകത്ത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെ ഏവരേയും ഞെട്ടിച്ചു കൊണ്ട് റഷ്യ ഒരു തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ്. അമ്പരപ്പിച്ചതാകട്ടെ ചൈനയേയും അമേരിക്കയേയും.

യുക്രെയിനെതിരായ യുദ്ധത്തില്‍ ചൈനയില്‍ നിന്ന് സൈനിക സഹായം തേടിയെന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ചാണ് റഷ്യ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ചൈനയോട് റഷ്യ ആയുധ, സാമ്പത്തിക സഹായം തേടിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് റഷ്യ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ റഷ്യ അധപതിച്ചിട്ടില്ല എന്നാണ് ഇതോടൊപ്പം അവര്‍ വ്യക്തമാക്കിയത്. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ക്കായി റഷ്യ ചൈനയെ സമീപിച്ചുവെന്ന് വാഷിംഗ്ടണ്‍ അധികൃതരെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ചൈനയില്‍ നിന്ന് സഹായം വാങ്ങുന്നതിനുളള ഗതികേടില്ലെന്ന് റഷ്യ പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്ക പിടിച്ച പുലിവാലിന് ആരോട് മറുപടി പറയും എന്നതാണ്. വെറുതേ വ്യാജ വാര്‍ത്തകള്‍ അമേരിക്ക പടച്ചു വിടുന്നു എന്നാണ് സ്ഥിരമായി റഷ്യ ആരോപിക്കുന്നത്. യുക്രെയിനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് വ്യക്തമാക്കി. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യു.എസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്. ചൈന സഹായം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, അമേരിക്ക വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും യുക്രെയിന്‍ വിഷയത്തില്‍ ചൈനയെ ലക്ഷ്യം വെക്കുകയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് ആഞ്ഞടിച്ചിരിക്കുകയാണ്. വെറുതേ നിന്ന തങ്ങളെ പോലും ആവശ്യമില്ലാത്ത ഇടത്തേക്ക് വിലിച്ചിഴയ്ക്കുന്നു എന്നാണ് അവരും പറയുന്നത്. യുഎസ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. യുഎസിന്റേയും ചൈനയുടേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ റോമില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായിരുന്നു റഷ്യയുടേയും ചൈനയുടേയും വിശദീകരണം.


പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ പരമ്പരയെ മറികടക്കാന്‍ റഷ്യയെ ചൈന സഹായിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നു യുഎസ് മുന്നറിയിപ്പ്. ഉപരോധം ഭയന്ന് റഷ്യയെ സഹായിക്കാന്‍ ചൈന തയാറാവില്ലെന്ന കണക്കുകൂട്ടലിലാണ് അമേരിക്ക. റഷ്യ യുക്രെയ്‌നില്‍ കര, വ്യോമ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങള്‍ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യര്‍ഥിച്ചതാണ് യുഎസിനെ ചൊടിപ്പിച്ചത്.

ഉപരോധം മറികടക്കാന്‍ ചൈന റഷ്യയെ സഹായിച്ചാല്‍ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം, ചൈനയെ സംബന്ധിച്ച് അപവാദങ്ങള്‍ പറഞ്ഞുപരത്തുന്ന ജോലിയാണ് യുഎസ് ചെയ്യുന്നതെന്ന് ചൈന തിരിച്ചടിച്ചു. യുഎസ് ചൈന അധികൃതര്‍ റോമില്‍ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം.

ഇതിനു മുന്‍പ് തയ്‌വാന്‍, പശ്ചിമ നാറ്റോ വിഷയങ്ങളില്‍ യുഎസ് ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചത്. വികസനത്തിന് തടസ്സം നില്‍ക്കുന്ന വിലങ്ങുതടിയാണ് യുഎസ് എന്നും ചൈന കൂട്ടിച്ചേര്‍ത്തു. എല്ലാ പ്രതിസന്ധികള്‍ക്കും കാരണം യുഎസ് ആണെന്ന് ഒരു ഘട്ടത്തില്‍ തുറന്നടിക്കുകയും ചെയ്തു. റഷ്യയ്ക്കു സഹായവുമായി ആര് മുന്നോട്ടുവന്നാലും യുഎസ് തുറന്ന് എതിര്‍ക്കുമെന്ന് സള്ളിവന്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (2 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (3 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (3 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (3 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (3 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (4 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (4 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (6 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (7 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (7 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (7 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (7 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (7 hours ago)

Malayali Vartha Recommends