ഇനി ലോകശ്രദ്ധ പിടിച്ചു പാടാനും ചർച്ചയാകാനും അവളില്ല; യുദ്ധഭൂമിയില്‍ പിറന്നുവീണ ആ കുരുന്നിന്റെ ജീവൻ രക്ഷിക്കാനായില്ല! തന്നെ കൂടി കൊല്ലാന്‍ യാചിച്ച് അമ്മ: ട്വീറ്റുകള്‍ നീക്കംചെയ്ത് റഷ്യ

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉക്രൈനിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള മെറ്റേണിറ്റി ആശുപത്രിയില്‍ റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരായിരുന്നു കൊല്ലപ്പെട്ടത്, ചുരുങ്ങിയത് 17 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ റഷ്യയുടെ നീചമായ പ്രവൃത്തിയായാണ് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്.
ഇപ്പോള്‍, ആക്രമണത്തില്‍ പരിക്കേറ്റിരുന്ന ഗര്‍ഭിണിയായ സ്ത്രീയും അവരുടെ കുഞ്ഞും മരിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ബുധനാഴ്ച മരിയുപോളില്‍ നടന്ന വ്യോമാക്രമണത്തെ തുടര്‍ന്ന് സ്‌ട്രെച്ചറില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രം ലോകശ്രദ്ധ പിടിച്ചു പറ്റിയതായിരുന്നു.
പ്രസവിക്കാനിരുന്ന ആശുപത്രി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന്, രക്ഷാപ്രവര്‍ത്തകര്‍ അവളെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചിരുന്നു. സിസേറിയനിലൂടെയാണ് ഡോക്ടര്‍മാര്‍ അവളുടെ കുഞ്ഞിനെ പുറത്തെടുത്തത്. പക്ഷെ, കുഞ്ഞ് മരിച്ചിരുന്നു.
ആക്രമണത്തില്‍ സ്ത്രീയുടെ അരക്കെട്ട് തകര്‍ന്നതായും, ഇടുപ്പ് വേര്‍പെട്ടതായും ശസ്ത്രക്രിയാ വിദഗ്ധന്‍ തിമൂര്‍ മാരിന്‍ പ്രമുഖ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കുഞ്ഞിന്റെ ജീവന്‍ ഇല്ലാതാവുകയാണെന്ന് മനസ്സിലാക്കിയ അവള്‍, തന്നെ കൂടി കൊല്ലാന്‍ യാചിച്ചതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. അതേസമയം, ലണ്ടനിലെ റഷ്യന്‍ എംബസി ആശുപത്രിയില്‍ ബോംബ് സ്ഫോടനം നടന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് അവകാശപ്പെടുന്ന തങ്ങളുടെ രണ്ട് ട്വീറ്റുകളും നീക്കം ചെയ്തു.
https://www.facebook.com/Malayalivartha
























