അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും 13 അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി റഷ്യ..... യുെ്രെകനില്‍ യുദ്ധം നടത്തുന്നതിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നതിന് മറുപടിയായാണ് റഷ്യയുടെ നടപടി, റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും റഷ്യ

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് റഷ്യയില്‍ പ്രവേശിക്കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തിയതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, റഷ്യയുെ്രെകന്‍ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യന്‍ ആക്രമണം ശമനമില്ലാതെ തുടരുകയാണ്. അതിനിടെ നാറ്റോയില്‍ ത ങ്ങള്‍ അംഗമാവില്ലെന്ന് യുെ്രെകന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കി അറിയിച്ചു.
സൈനിക മേധാവികളുടെ യോഗത്തിലാണ് സെലെന്‍സ്‌കി നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ന്‍ നാറ്റോയില്‍ അംഗമാകരുതെന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം.
യുദ്ധം അവസാനിപ്പിക്കാനായി റഷ്യയുക്രെയിന്‍ നാലംവട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ നിര്‍ണായക പ്രസ്താവന വന്നിരിക്കുന്നത്.
യുക്രെയിന്‍ നാറ്റോ അംഗമല്ല. നമ്മളത് മനസ്സിലാക്കണം. വാതിലുകള്‍ തുറന്നിട്ടുണ്ടെന്ന് നമ്മള്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നു. പക്ഷേ ചേരാന്‍ പറ്റില്ലെന്നും നമ്മള്‍ കേട്ടു.
അതൊരു സത്യമാണ്, തിരിച്ചറിയപ്പെടേണ്ടതാണ്.'സെലന്‍സ്‌കി പറഞ്ഞു. യുദ്ധത്തിന് മുന്‍പും തുടങ്ങിയതിന് ശേഷവും നാറ്റോയില്‍ ചേരണമെന്ന ആവശ്യം സെലന്‍സ്‌കി ശക്തമാക്കിയിരുന്നു. ഇതിനായി അപേക്ഷയും നല്‍കി. റഷ്യന്‍ ആക്രമണത്തില്‍ നാറ്റോ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സഖ്യമെന്ന നിലയില്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാനില്ലെന്നായിരുന്നു നാറ്റോയുടെ നിലപാട്.
"
https://www.facebook.com/Malayalivartha