ഇന്ത്യയ്ക്ക് കുറഞ്ഞ നിരക്കില്‍ ഇന്ധനം വില്‍ക്കാന്‍ തയ്യാറായി റഷ്യ

അമേരിക്കയും ബ്രിട്ടണുമടക്കം വിവിധ ഉപരോധങ്ങള്‍ വഴി പൊറുതിമുട്ടിക്കുമ്‌ബോള്‍ തങ്ങളുടെ പ്രധാന വരുമാന സ്രോതസായ എണ്ണ വില്‍ക്കാന്‍ രാജ്യം വലിയ ഡിസ്‌കൗണ്ടുകള്‍ ചെയ്യുന്നതായി വിവരം. ഇന്ധനവും എണ്ണയും വിലകുറച്ചതോട് ഇന്ത്യയ്ക്ക് ഈ കുറഞ്ഞവിലയ്ക്ക് എണ്ണ വാങ്ങാന്‍ കഴിയും.
യൂറോപ്പിലെ പ്രധാന എണ്ണ വിതരണക്കാരായ റഷ്യയ്ക്ക് ഉപരോധം കൊണ്ടുവന്നാല്‍ ആഗോളതലത്തില്‍ എണ്ണവില വര്‍ദ്ധിക്കുമെന്ന് കരുതി അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ യുക്രെയിന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യ തയ്യാറാകാതിരുന്നതോടെ റഷ്യയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ അമേരിക്ക എണ്ണ ഇറക്കുമതി നിരോധിച്ചു. ബ്രിട്ടണ്‍ ഒരുപടികൂടി കടന്ന് റഷ്യയ്‌ക്കെതിരെ ആഗോള കൂട്ടയ്മയുണ്ടാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിലൂടെ യൂറോപ്പിലെ റഷ്യയുടെ എണ്ണ വിപണിയിലെ ഇടപെടല്‍ അവസാനിപ്പിക്കാനാണ് ശ്രമം.
റഷ്യ നല്‍കുന്ന ഇന്ധനം വൈദ്യുതി, വ്യവസായ ആവശ്യങ്ങള്‍ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. യൂറോപ്പിന് ആവശ്യമായ 40 ശതമാനം ഇന്ധനവും നല്‍കിയിരുന്നത് റഷ്യയാണ്. ഈ രാജ്യങ്ങള്‍ ഇന്ധനം വാങ്ങാതെ വരുന്നതോടെ ഇന്ത്യയ്ക്കും ചൈനയ്ക്കും കുറഞ്ഞനിരക്കില്‍ റഷ്യയ്ക്ക് എണ്ണ വില്‍ക്കേണ്ടി വരും. തങ്ങളുടെ സുഹൃദ്‌രാജ്യങ്ങളോട് വ്യാപാരത്തിലും നിക്ഷേപത്തിലും തുടര്‍ന്നും സഹകരണം റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ ആവശ്യംവരുന്ന ഇന്ധന ഉപഭോഗത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് സാധാരണയായി പതിവ്. ഇതില്‍ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെമാത്രമാണ് റഷ്യയില്‍ നിന്ന് വാങ്ങുന്നത്. രാജ്യത്ത് ഇതുവരെ ഈ വര്‍ഷം 40 ശതമാനത്തോളം ഇന്ധനവില വര്‍ദ്ധനയുണ്ടായതിനാല്‍ ഈ അളവ് വര്‍ദ്ധിപ്പിച്ച് എണ്ണവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
അതേസമയം ഇന്ത്യ തങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം റഷ്യയില്‍ നിന്നും വാങ്ങുന്നത് ഉപരോധ നയങ്ങളെ ബാധിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. സര്‍ക്കാര്‍ എണ്ണവില വര്‍ദ്ധനവില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊളളുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തെ നിലവിലെ സാഹചര്യം ചേര്‍ത്ത് വായിച്ചാല്‍ ഇന്ത്യയില്‍ എണ്ണവിലക്കയറ്റത്തിന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാന്‍ സാദ്ധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























