Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

റഷ്യ ആയുധം വച്ച് കീഴടങ്ങും! പുടിന്‍ വീണത് നാറ്റോ ഒരുക്കിയ മരണക്കെണിയില്‍ അമേരിക്കയുടെ മാസ്റ്റര്‍ പ്ലാന്‍...ഉക്രൈന്‍ എന്ന കെണിയില്‍ കുരുക്കി റഷ്യയെ തീര്‍ക്കാന്‍ ശ്രമം

16 MARCH 2022 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ഉക്രൈന്‍ എന്ന കെണിയില്‍ കുരുക്കി റഷ്യയെ തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് യുഎസും യൂറോപ്പും നാറ്റോയും.കഴിഞ്ഞ ഡിസംബര്‍ അവസാനം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ 1,00,000 സൈനികരെയും ടാങ്കുകളും മിസൈലുകളും ഉക്രൈന്‍ അതിർത്തിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത് മുതലാണ് ഈ പ്രദേശം സംഘര്‍ഷത്തിലാണ്.

 

പശ്ചാത്യ രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനും ഉക്രൈന്‍ അക്രമിച്ചാല്‍ റഷ്യ കനത്ത വിലനല്‍കേണ്ടിവരുമെന്ന് പറയുമ്പോഴും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചത് ഉക്രൈനെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമര്‍ സെലെന്‍സ്കി വിദേശരാജ്യങ്ങളോട് എരിതീയില്‍ എണ്ണയൊഴിക്കാതെ അടങ്ങിയിരിക്കാന്‍ പറഞ്ഞത് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഉക്രൈന്‍ എന്ന ഇരയില്‍ കൊത്തുക വഴി പുടിന്‍ എന്ന ഏകാധിപതി അധികാരത്തില്‍ നിന്നും താഴെ വീഴുമെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പ്രവചിക്കുന്നു. 20ാം ദിവസമായിട്ടും ഉക്രൈനെ വീഴ്ത്താന്‍ കഴിയാതെ പുടിന്‍ വിയര്‍ക്കുന്നതിന് പിന്നിലും യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും നാറ്റോയും മുന്‍കൂട്ടി ഉക്രൈനില്‍ വര്‍ഷങ്ങളായി ഒരുക്കിയ യുദ്ധതന്ത്രത്തിന്‍റെ വിജയം കൂടിയാണെന്ന വിലയിരുത്തലും പുറത്തുവരികയാണ്.


യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഒറ്റക്കെട്ടായി ഉയര്‍ത്തിയ അതികഠിനമായ സാമ്പത്തിക ഉപരോധങ്ങളും വിലക്കും മൂലം റഷ്യയുടെ നാണ്യമായ റൂബിള്‍ തലകുത്തി വീണു. സ്വന്തം കയ്യിലുണ്ടായിരുന്ന 64,000 കോടി ഡോളറിന്‍റെ വിദേശ കരുതല്‍ ധനം പോലും തൊടാന്‍ കഴിയാതെ റഷ്യ മാന്ദ്യത്തിലേക്ക് പതിച്ചുതുടങ്ങുകയാണ്.

 

പുടിന്‍റെ കൂട്ടാളികളായ പണക്കാരായ ഒലിഗാര്‍ക്കുകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും വിദേശത്തെ ആസ്തികള്‍ പിടിച്ചെടുക്കുകയും ചെയ്തു. റഷ്യയിലെ ബാങ്കുകളെ വരെ വിദേശരാജ്യങ്ങളില്‍ ഇടപാടുകള്‍ നടത്താനാകാത്ത വിധം ഉപരോധക്കെണിയില്‍ കുടുക്കിയിരിക്കുകയാണ്. ഉപരോധങ്ങള്‍ റഷ്യയെ 30 വര്‍ഷം പിറകോട്ടടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

ആയുധങ്ങള്‍ ഏറെയൊക്കെ പ്രയോഗിച്ചെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും മികച്ച മിസൈല്‍ പ്രതിരോധസംവിധാനങ്ങളും സായുധഡ്രോണുകളും ഉപയോഗിച്ച് ഉക്രൈന്‍ കനത്ത ആള്‍നാശവും ആയുധനാശവും റഷ്യയ്ക്ക് സമ്മാനിക്കുകയാണ്.

 

ഉക്രൈന് വേണ്ട അപകടകാരികളായ ആയുധങ്ങളും അത് പ്രവര്‍ത്തിപ്പിക്കാനുള്ള വിദഗ്ധരെയും പാശ്ചാത്യശക്തികള്‍ ദിനംപ്രതിയെന്നോണം ഉക്രൈനില്‍ എത്തിക്കുന്നതായി പറയപ്പെടുന്നു. റഷ്യയുടെ ആയുധശേഖരങ്ങളെ കൃത്യമായി വിലയിരുത്തിക്കൊണ്ടുള്ള പ്രത്യാക്രമണത്തിനുള്ള വിലകൂടിയ ആയുധങ്ങളാണ് ഉക്രൈന് നല്‍കിയിരിക്കുന്നത്. ഇത് മനസ്സിലാക്കിയതോടെയാണ് വിദേശത്ത് നിന്നും ആയുധങ്ങള്‍ കൊണ്ടുവരുന്ന വാഹനങ്ങളെ ആക്രമിക്കുമെന്ന് കഴിഞ്ഞ ദിവസം റഷ്യ പ്രഖ്യാപിച്ചത്.

 

രണ്ട് തെറ്റുകള്‍ പുടിന് സംഭവിച്ചു കഴിഞ്ഞു. ഒന്ന് അതിവേഗം ഉക്രൈന്‍ പിടിക്കാമെന്ന വ്യാമോഹം. ഉക്രൈന്‍ മുഴുവനായി 20 ദിവസമായിട്ടും കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാമത്, പാശ്ചാത്യ ശക്തികള്‍ ഒന്നടങ്കം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ പ്രത്യാഘാതം പുടിന്‍ കരുതുന്നതിനേക്കാള്‍ എത്രയോ വ്യാപകമായ വിദൂരഫലങ്ങള്‍ സൃഷ്ടിക്കുമെന്നും അത് റഷ്യയെ തകര്‍ക്കുമെന്നും നോബല്‍ സമ്മാന ജേതാവായ പോള്‍ ക്രൂഗ്മാന്‍ വിലയിരുത്തുന്നു.

 

റഷ്യയെ സഹായിക്കാന്‍ സാധ്യതയുള്ള, സായുധശക്തിയേറെയുള്ള ചൈനയെ ഭീഷണിയും താക്കീതും വഴി അകറ്റി നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ പാശ്ചാത്യരാഷ്ട്രങ്ങള്‍ വിജയിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരസ്യമായി റഷ്യയെ പിന്തുണയ്ക്കാന്‍ ചൈന വരാനുള്ള സാധ്യത വിദൂരമാണ്. യുദ്ധച്ചെലവും സാമ്പത്തിക ഉപരോധവുമാണ് റഷ്യയെ കിതപ്പിയ്ക്കുന്നത്.

 

ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് കുറഞ്ഞ പണത്തിന് ഇന്ത്യയ്ക്ക് എണ്ണ നല്‍കാമെന്നുള്ള റഷ്യയുടെ വാഗ്ദാനം. ഒപ്പം ചൈനയോടും റഷ്യ സാമ്പത്തിക സഹായം ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. തല്‍ക്കാലം ഇത് റഷ്യ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇതിന്‍റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല.

 

ഇതിനിടെ റഷ്യയിലെ സമ്പന്നരുടെ സഹായത്തോടെ തന്നെ ആഭ്യന്തരകലാപം അഴിച്ച് വിട്ട് പുടിനെ വീഴ്ത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഒരു ആയുധം പോലും ചെലവാക്കാതെ, മറ്റൊരു രാജ്യത്തെ ഉപയോഗിച്ച് റഷ്യയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് പറയപ്പെടുന്നു.

 

റഷ്യന്‍ സേനയ്ക്കകത്തെ അതൃപ്തി ഉപയോഗിച്ച് പുടിനെ ഒരു സൈനിക അട്ടിമറിയിലൂടെ വീഴ്ത്താനും അമേരിക്ക ശ്രമിക്കുന്നതായി പഠനങ്ങളുണ്ട്. യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സേ ഗ്രഹാം തന്നെ ഈയൊരു സാധ്യതയെക്കുറിച്ച് ഈയിടെ പ്രസ്താവിച്ചിരുന്നു. റഷ്യന്‍ സൈന്യത്തില്‍ തന്നെ മുതിര്‍ന്ന പല ഉദ്യോഗസ്ഥരും ഉക്രൈനെ ആക്രമിച്ചതില്‍ അസംതൃപ്തരാണ്. യുദ്ധത്തില്‍ റഷ്യന്‍ സൈനികര്‍ കനത്ത ആള്‍നാശം നേരിടേണ്ടിവരുന്നതില്‍ അതൃപ്തിയുള്ളവരും ഉണ്ടെന്ന് പറയുന്നു.

 

നീണ്ടുനില്‍ക്കുന്ന ഉക്രൈന്‍ യുദ്ധം സൈനിക നേതൃത്വത്തിന് പുടിനോടുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇത് അദ്ദേഹത്തിനെതിരെ തിരിയാനുള്ള കാരണമാകുമെന്നും ലോകത്തെ സൈനിക അട്ടിമറികളെക്കുറിച്ച് പഠിച്ച നൗനിഹാല്‍ സിങ്ങ് പറയുന്നു. 

 

റഷ്യന്‍ ദേശീയത എന്ന പുടിന്‍റെ ആത്മരതിയെ സുഖിപ്പിക്കുന്ന ഒട്ടേറെ സ്തുതിപാഠകരായ ഒരു പിടി നേതാക്കളാണ് പുടിനെ വഴിതെറ്റിക്കുന്നതെന്ന് റഷ്യയിലെ പല ജേണലിസ്റ്റുകളും എഴുതിയിട്ടുണ്ട്. ഇത്രയേറെ പാഴ്‌ചെലവുണ്ടാക്കിയ, രാജ്യത്തെ സമ്പത്തിനെ മുഴുവന്‍ നശിപ്പിക്കുന്ന, ധനികരെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഈ യുദ്ധം റഷ്യയിലെ ഉന്നതരാഷ്ട്രീയക്കാര്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

റഷ്യയുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ അസംസ്‌കൃത എണ്ണയുടെ വില്‍പന തന്നെ നിശ്ചലമാക്കാനാണ് യുഎസും യൂറോപ്പും ശ്രമിക്കുന്നത്. ഇതോടെ റഷ്യന്‍ സമ്പദ്ഘടന കീഴ്‌മേല്‍ മറിയും. റഷ്യന്‍ റിപ്പോര്‍ട്ടറായ ഫരീദ റുസ്തമോവ ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യയിലെ പട്ടാളമേധാവികള്‍ക്കിടയിലുള്ള അസംതൃപ്തി പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

 

ഉക്രൈന്‍ ആക്രമണത്തിലെ ആദ്യപാദം പരാജയമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന്റെ പേരില്‍ പുടിന്‍ റഷ്യന്‍ രഹസ്യസേനയിലെ ചില ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥരെ ശിക്ഷിച്ചതായി സെന്റര്‍ ഫോര്‍ യൂറോപ്യന്‍ പോളിസി എന്ന തിങ്ക് ടാങ്കിലെ റഷ്യന്‍ വിദഗ്ധനായ ആന്‍ഡ്രെ സോള്‍ഡടോവ് തുറന്നെഴുതിയിരുന്നു.

 

യുദ്ധത്തില്‍ പരാജയമടഞ്ഞാല്‍ ഏകാധിപതികള്‍ കൂടെയുള്ളവരെ കുറ്റപ്പെടുത്തുക സ്വാഭാവികമാണെന്ന് നൗനിഹാല്‍ സിങ്ങ് പറയുന്നു. ഇതോടെ ഉന്നത പട്ടാളോദ്യോഗസ്ഥര്‍ തന്നെ ശിക്ഷ ഭയന്ന് പുടിനില്‍ നിന്നും രക്ഷപ്പെടുന്നതാണ് നല്ലതെന്നും അതിന് അദ്ദേഹത്തെ അട്ടിമറിക്കുന്നതാണ് നല്ലതെന്നും ചിന്തിക്കുമെന്നും നൗനിഹാല്‍ സിങ്ങ് പ്രവചിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (50 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (1 hour ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (1 hour ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (8 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (8 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (8 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (8 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (8 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (9 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (9 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (9 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends