Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മിസൈൽ വീണതിന് പകരം വീട്ടാൻ പാകിസ്ഥാൻ...പറഞ്ഞത് മുഴുവൻ പച്ചക്കള്ളം... ഇന്ത്യ പാക് യുദ്ധം ഉടൻ?

16 MARCH 2022 08:57 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവം വലിയ പ്രശമാക്കി മട്ടൻ പാകിസ്ഥാൻ നന്നേ പ്രയത്നിച്ചെങ്കിലും എല്ലാം പാളിപ്പോയി.ഇതും പറഞ്ഞ് ഇന്ത്യയെ പ്രകോപിക്കാൻ പറ്റുന്ന രീതിയിലെല്ലാം ശ്രമിച്ചു.ഇതിൽ ഏറ്റവും രസകരമായ കാര്യം 'അബദ്ധത്തിൽ' വിക്ഷേപിച്ച ഇന്ത്യൻ മിസൈൽ അതിർത്തി കടന്നെന്ന് പാകിസ്ഥാൻ അറിഞ്ഞത് ഇന്ത്യ അറിയിച്ചപ്പോളാണ് എന്നതാണ്.എന്നാൽ വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാക് ഉദ്യോഗസ്ഥൻ പറഞ്ഞത്.ഇതുതന്നെ ഇമ്രാൻഖാന്റെ കള്ളങ്ങൾ പൊളിക്കുന്നതാണ്..

 

മറ്റൊരു പ്രധാപ്പെട്ട കാര്യം ഇന്ത്യയിൽ നിന്നുള്ള മിസൈൽ അബദ്ധത്തിൽ വീണതിനെതിരെ തിരിച്ചടിക്കാൻ പാക്കിസ്ഥാൻ പദ്ധതിയിട്ടതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇന്ത്യയിലേക്ക് മറ്റൊരു മിസൈൽ തൊടുക്കാനായിരുന്നു പാക്കിസ്ഥാൻ പദ്ധതിയിട്ടതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യയുടെ മിസൈൽ പാക്കിസ്ഥാനിൽ വീണതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.മാർച്ച് 9 ന് ഒരു മിസൈൽ എങ്ങനെയാണ് അബദ്ധത്തിൽ പാക്ക് മണ്ണിൽ വീണതെന്നന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ വിശദീകരിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെ സമാനമായ മിസൈൽ ഉപയോഗിച്ച് പ്രത്യാക്രമണം നടത്താൻ പാക്കിസ്ഥാനും തയാറെടുത്തതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.

 

എന്നാൽ, പ്രാഥമിക വിലയിരുത്തലിൽ എന്തോ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയതിനാൽ പാക്കിസ്ഥാൻ ഈ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നും പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നിന്ന് 200 കിലോമീറ്റർ അകലെ പഞ്ചാബിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന ബ്രഹ്മോസ് മധ്യദൂര ക്രൂസ് മിസൈൽ തൊടുത്തതെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നുണ്ട്. മിസൈൽ വീണ് പാക്കിസ്ഥാനിലെ ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.

 

പാക്കിസ്ഥാന്റെ വ്യോമമേഖലയ്ക്കകത്തു കയറിയ മിസൈൽ 100 കിലോമീറ്ററോളം സഞ്ചരിച്ചെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മിസൈൽ പുറപ്പെട്ട സംഭവത്തിൽ പാക്കിസ്ഥാനും അന്വേഷണം നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ച ഇന്ത്യ പരിശോധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ നോക്കണമെന്നും പാക്കിസ്ഥാൻ പ്രതികരിച്ചിരുന്നു. ഹരിയാനയിലെ സിർസയിൽ നിന്നാണ് മിസൈൽ എത്തിയതെന്ന് പാക്കിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിക്കര്‍ പ്രതികരിച്ചിരുന്നു.

 

ഇതിന് പുറമേ ഇന്ത്യൻ മിസൈലിനെ കുറിച്ചുള്ള പാകിസ്ഥാൻ സൈനിക വക്താവ് മേജർ ജനറൽ ബാബർ ഇഫ്തിഖർ വാർത്താസമ്മേളനം തീർത്തും കളവുകൾ നിറഞ്ഞതായിരുന്നു. വിക്ഷേപണത്തെക്കുറിച്ച് ഇന്ത്യൻ ഭാഗത്ത് നിന്നും യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നാണ് പാക് ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഇക്കാര്യം ഇന്ത്യ പാകിസ്ഥാനിലെ ഉന്നത ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.

 

ഇത് മറച്ച് വച്ച പാകിസ്ഥാൻ തങ്ങൾ ഇക്കാര്യം വെളിപ്പെടുത്തിയിട്ടാണ് ഇന്ത്യ പ്രതികരിച്ചതെന്നാണ് പറഞ്ഞത്. പാകിസ്ഥാൻ സൈനിക വക്താവിന്റെ വാർത്താ സമ്മേളനത്തിന് ശേഷമാണ് ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ വിശദീകരണ കുറിപ്പ് ഇറക്കിയത്. എന്നാൽ പാകിസ്ഥാനെ നേരിട്ട് വിക്ഷേപണത്തിന് തൊട്ട് പിന്നാലെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു.

 

മാത്രമല്ല ഇന്ത്യൻ മിസൈലിന്റെ സഞ്ചാര പഥമായി പാകിസ്ഥാൻ പുറത്തുവിട്ട പാതയും തെറ്റായതാണ്. ഇത് മനസിലാക്കുന്നത് അതിർത്തി കടന്നെത്തിയ മിസൈൽ ട്രാക്ക് ചെയ്യുന്നതിൽ പാക് പ്രതിരോധ വിഭാഗം പരാജയപ്പെട്ടുവെന്നാണ്. തങ്ങളുടെ അതിർത്തി ഭേദിച്ച് മൂന്ന് മിനിട്ടും 44 സെക്കൻഡും കൊണ്ട് 124 കിലോമീറ്റർ പാക് ആകാശത്ത് മിസൈൽ സഞ്ചരിച്ചു എന്ന പാകിസ്ഥാന്റെ വെളിപ്പെടുത്തലും അവർക്ക് തന്നെ തിരിച്ചടിയാണ്.

 

ഇത്രയും സമയം ലഭിച്ചിട്ടും പാകിസ്ഥാന്റെ ആകാശ പ്രതിരോധ സംവിധാനം പ്രവർത്തിച്ചില്ല, അവർക്ക് മിസൈലിനെ തടയാനും കഴിഞ്ഞില്ല. അടുത്തിടെയാണ് ചൈനയിൽ നിന്നും പാകിസ്ഥാൻ എയർ ഡിഫൻസ് സംവിധാനം വാങ്ങിയത്.മിസൈൽ പാക് മണ്ണിൽ നിലം തൊട്ട് 24 മണിക്കൂറിലധികം കഴിഞ്ഞാണ് പാകിസ്ഥാൻ പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിവരിച്ചത്. ഇതും തെളിവുകൾ കൃത്രിമമായ ചമയ്ക്കുന്നതിന് വേണ്ടിയാവണം എന്നാണ് സംശയിക്കേണ്ടത്.

 

എന്നാൽ സംഭവത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നിരുന്നു. സാങ്കേതിക തകരാർ കാരണമാണ് മിസൈൽ പറന്നുയർന്നതെന്ന് കരുതുന്നതായും മറ്റൊന്നിനെ കുറിച്ച് തങ്ങൾക്ക് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.


വിഷയത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും മാർച്ച് 9ന് അവർ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അതിനപ്പുറം തങ്ങൾക്ക് അഭിപ്രായമൊന്നുമില്ലെന്നും പ്രൈസ് കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends