യുക്രൈനില്‍ 7000 കോടിയുടെ ആയുധം എത്തിച്ച് അമേരിക്ക; ലോകം വളഞ്ഞിട്ടാക്രമിക്കുന്നമെന്ന് റഷ്യ; നാറ്റോയുടെ മരണക്കെണി തിരിച്ചറിഞ്ഞ് പുടിന്‍

യുക്രൈനില്‍ 7000 കോടിയുടെ ആയുധമിറക്കി യുഎസ് പണി തുടങ്ങി. പുടിനെ യഥാര്‍ത്ഥ യുദ്ധകുറ്റവാളിതന്നെയെന്നായിരുന്നു ബൈഡന്‍ വിശേഷിപ്പിച്ചത്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ റഷ്യ. യുക്രെയ്ന്റെ പോരാട്ടം സ്വയം നിലനില്‍പ്പിനായിട്ടുള്ളതാണ്. അതിനാല്‍ എല്ലാ സഹായവും യുക്രെയ്ന് നല്‍കുമെന്ന് യുഎസ് പരസ്യമായി തന്നെ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജോ ബൈഡന്‍ പുടിനെ യുദ്ധകുറ്റവാളിയെന്ന് വിശേഷിപ്പിച്ചത്. മാത്രമല്ല റഷ്യയെ നേരിടാന്‍ 7000 കോടി രൂപയ്ക്കുള്ള ആയുധങ്ങള്‍ യുക്രെയ്നി നായി എത്തിച്ചെന്നും ബൈഡന്‍ അവകാശപ്പെട്ടു.
എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ക്രംലിന്‍ ഭരണകൂടം ഉയര്‍ത്തിയത്. റഷ്യയുടെ അഖണ്ഡത സംരക്ഷിക്കാനാണ് പോരാട്ടം. എന്നാല്‍ യുക്രെയ്നെ മറയാക്കി ലോകരാജ്യങ്ങള്‍ റഷ്യയെ എല്ലാ ഭാഗത്തുനിന്നും ആക്രമിക്കുകയാണ്. ഇത് ശക്തമായി നേരിടും. പുടിന്‍ സ്വന്തം നാട്ടിലും യുക്രെയ്നിലും ആക്രമണം നേരിടുക യാണെന്നും ക്രെംലിന്‍ മന്ത്രിസഭാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
അതേസമയം സൈന്യം തട്ടിക്കൊണ്ടുപോയ മെലിറ്റോപോള്‍ മേയറെ റഷ്യ മോചിപ്പിച്ചു. പടിഞ്ഞാറന്‍ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡൊറോവിനെയാണ് റഷ്യന്‍ സേന മോചിപ്പിച്ചത്. യുക്രെയ്ന്റെ പിടിയിലായ ഒന്‍പത് റഷ്യന്‍ സൈനികരെ കൈമാറിയതോടെയാണ് മേയറെ റഷ്യ വിട്ടയച്ചത്. മെലിറ്റോപോള്‍ നഗരം പിടിച്ചെടുത്ത ശേഷം വെള്ളിയാഴ്ചയാണ് മേയര്‍ ഇവാന്‍ ഫെഡൊറോവിനെ റഷ്യ തട്ടിക്കൊണ്ട് പോയത്. തടങ്കലില്‍ വെച്ച് റഷ്യയെ പിന്തുണയ്ക്കാന്‍ സൈന്യം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അത് നിരസ്സിച്ചുവെന്നും യുക്രെയ്നിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു.
മോചിതനായ ഇവാന്‍ ഫെഡൊറോവുമായി യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്‌കി ഫോണില്‍ സംസാരിച്ചു. യുദ്ധത്തിന്റെ സാഹചര്യത്തിലും തന്നെ കൈവിടാതെ മുറുകെ പിടിച്ച സെലന്‍സ്‌കിയോട് മേയര്‍ നന്ദി അറിയിച്ചു. മേയര്‍ മോചിതനായ വിവരം സെലന്‍സ്‌കി ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചു.
ഒന്‍പത് സൈനികരുടെ മോചനം ആദ്യം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ 2002 നും 2003 നും ഇടയില്‍ ജനിച്ചവരാണെന്നും കുട്ടികളാണെന്നും യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. സൈന്യത്തില്‍ പുതുതായി ചേര്‍ന്നവരാണ് ഇവരെന്നും അധിനിവേശത്തില്‍ പങ്കെടുത്തവരാണെന്നും ബോധിപ്പിച്ചതോടെയാണ് ഇവരുടെ മോചനം റഷ്യ അംഗീകരിച്ചത്.
https://www.facebook.com/Malayalivartha























