Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

റഷ്യയുടെ 'സൂയിസൈഡ്' ആയുധം പുറത്തെടുത്ത് പുടിൻ... കീവ് കത്തിക്കാന്‍ ഒന്നൊന്നര നീക്കം.. ആകാശത്തുവച്ച് തന്നെ ചുട്ടെരിച്ച് യുക്രൈന്‍

17 MARCH 2022 09:43 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

അധിനിവേശം ആരംഭിച്ച് 22ാം ദിവസത്തിലേക്ക് കടക്കുമ്പോഴും യുക്രെയിനെതിരെ ശക്തമായി തന്നെ ആക്രമണം തുടരുകയാണ് റഷ്യ. യുക്രെയിനിന്റെ തന്ത്രപ്രധാന തുറമുഖനഗരമായ മരിയുപോളിൽ മാത്രമായി 2400ൽ ഏറെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കണക്കുകൾ ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതായി അധികൃതർ പറയുന്നു.ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കാന്‍ പറ്റുമെന്ന അമിത ആത്മവിശ്വാസമാണ് റഷ്യയ്ക്ക് തിരിച്ചടിയായത്.

 

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി റഷ്യ തന്നെ പുറത്തുവിട്ട ഒരു വിഡിയോയിൽ റഷ്യയുടെ സൂയിസൈഡ് ഡ്രോണുകള്‍ യുക്രൈൻ തകർത്തിരുന്നു എന്നതാണ്.ഇതിൽ രണ്ട് പ്രധാനപ്പെട്ട കാര്യംയുദ്ധത്തില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ റഷ്യ നടത്തുന്നു എന്നതും,അത് തകർത്തെറിയാൻ യുക്രൈനിന് കഴിഞ്ഞു എന്നുള്ളതുമാണ്.

 

 

ലോകത്തില്‍ ആയുധ ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22-ാം സ്ഥാനത്തുള്ള ഉക്രൈനെ വില കുറച്ച് കണ്ടു. എന്നാല്‍, പ്രതിയോഗി ശക്തനായത് കൊണ്ട് തന്നെ യുദ്ധ തന്ത്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധത്തില്‍ ഊന്നിയ ഉക്രൈന്‍റെ സൈനിക തന്ത്രം വിജയം കണ്ടു. മൂന്നാഴ്ച പിന്നിട്ടപ്പോഴും ഉക്രൈന്‍റെ പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ പറ്റിയിട്ടില്ല.

ഈ മേഖലയില്‍ റഷ്യയ്ക്കുള്ള കരുത്തു പരിഗണിച്ചാല്‍ അത് അദ്ഭുതപ്പെടുത്തുന്ന ഒന്നാണെന്നിരിക്കെ അത് യുക്രൈനെ പോലൊരു രാജ്യത്തിന് ചെറുത്തുനിൽക്കാൻ കഴിഞ്ഞു എന്നത് വളരെ അത്ഭുതം ഉളവാക്കുന്നു. റഷ്യ തന്നെ പുറത്തുവിട്ട ചില വിഡിയോ ക്ലിപ്പുകളാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്.


സിറിയയിലേതു പോലെ യുദ്ധമുഖത്തു നിന്നുള്ള ആളില്ലാ വിമാനാക്രമങ്ങളെക്കുറിച്ചുള്ള ദൃശ്യങ്ങളാണ് റഷ്യ പോസ്റ്റു ചെയ്തു തുടങ്ങിയിരിക്കുന്നത്. യുദ്ധത്തില്‍ ആദ്യമായി റഷ്യയുടെ സൂയിസൈഡ് (സ്വയം പൊട്ടിച്ചിതറി അപകടം വിതയ്ക്കുന്ന) ഡ്രോണുകള്‍ അല്ലെങ്കില്‍ ലോയിട്ടറിങ് മ്യുനിഷന്‍സ് (അലഞ്ഞു തിരിയുന്ന യുദ്ധസാമാഗ്രികള്‍) യുദ്ധത്തിനിറങ്ങി എന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

 

റഷ്യയുടെ ഒരു സാലാ കെവൈബി ലോയിട്ടറിങ് മ്യുനിഷന്‍ കീവില്‍ വെടിവച്ചിട്ടതാണ് ഇത്തരം ആയുധങ്ങള്‍ റഷ്യ പ്രയോഗിച്ചു തുടങ്ങി എന്നിതിനുള്ള ആദ്യ തെളിവ്. ഇത്തരം ആയുധങ്ങളുടെ ഉപയോഗം അടുത്തിടെ നടന്ന പല യുദ്ധങ്ങളിലും നിര്‍ണായകമായിരുന്നു. ഇവയ്‌ക്കെതിരെ പ്രതിരോധം തീർക്കുക എന്നതും വളരെ വിഷമംപിടിച്ച കാര്യമാണ്. എളുപ്പത്തില്‍ ആക്രമിക്കാവുന്ന, പെട്ടെന്ന് എത്താൻ സാധ്യമല്ലാത്ത ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെയാണ് സാലാ കെവൈബി ഉപയോഗിക്കുന്നത്. ഒപ്ടിക്കല്‍ പേലോഡാണ് ഇവയില്‍ ഉപയോഗിക്കുന്നത്.

 

യുദ്ധ മുഖത്തുനിന്നുള്ള വിഡിയോകള്‍ പുറത്തുവിടുക എന്നത് റഷ്യയ്ക്ക് അത്ര താത്പര്യമുള്ള കാര്യമല്ല. അക്കാര്യത്തിലും യുക്രെയ്ന്‍ യുദ്ധത്തില്‍ ചില ഇളവുകള്‍ നല്‍കുകയാണ് അവര്‍ എന്നു പറയുന്നു. അതും മാറുന്ന തന്ത്രങ്ങളുടെ ഭാഗമാകാം. തങ്ങള്‍ ഹോസ്‌റ്റൊമെല്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ഈ ആക്രമണത്തിലാണ് ആന്റൊണോവ് എഎന്‍-225 മ്രിയ വിമാനം നശിപ്പിക്കപ്പെട്ടത്.

 

ആ ആക്രമണം നടന്നതാണോ എന്നതിനെക്കുറിച്ച് ചില തര്‍ക്കങ്ങള്‍ തുടക്കം മുതല്‍ നിലനിന്നിരുന്നു. എന്നാല്‍, റഷ്യ നടത്തിയ ഏത് ആക്രമണത്തിന്റെ വിഡിയോയാണ് പോസ്റ്റു ചെയ്തിരിക്കുന്നതെന്ന് വ്യക്ത്മല്ല. എന്തായാലും ആ പ്രദേശത്തു നടന്നത് രക്തം വീഴ്ത്താത്ത ആക്രമണങ്ങളായിരുന്നു. കൂടാതെ എയര്‍പോര്‍ട്ടിന്റെ ആധിപത്യം കഴിഞ്ഞ ദിവസങ്ങള്‍ക്കിടയില്‍ പല തവണ കൈമാറുകയും ഉണ്ടായി.

 

യുക്രെയന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി പറയുന്നത് റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ ഏകദേശം 1300 യുക്രെയ്ന്‍ പട്ടാളക്കാര്‍ മരിച്ചു എന്നാണ്. അതേസമയം ഒഡേസ നഗരത്തിലുള്ള യുക്രെയ്ന്‍ പട്ടാളക്കാര്‍ നഗരം കീഴടക്കാനുള്ള റഷ്യന്‍ ശ്രമം എളുപ്പമല്ലാതാക്കാനുള്ള ശ്രമത്തിലാണ്. റഷ്യയുടെ ടാങ്കുകളുടെ മുന്നേറ്റം തടയാനുള്ള പല തടസങ്ങളും നഗരത്തിലുടനീളം വിന്യസിച്ചിരിക്കുകയാണ് ഇപ്പോൾ.

 

മറ്റൊരു രസകരമായ കാര്യം യുക്രെയ്‌ന്റെ ടിബി-2 ഡ്രോണുകളും സജീവമാണ് എന്നതാണ്. ഇവയ്‌ക്കെതിരെയുള്ള റഷ്യന്‍ ആക്രമണങ്ങള്‍ പലതും ഫലവത്തായില്ല എന്നുള്ളത് അദ്ഭുതപ്പെടുത്തുന്ന സംഗതിയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.ലോകത്തെ ഏറ്റവും സൗകര്യമേറിയ നൗക എന്ന് അറിയപ്പെടുന്നത് ഒരു റഷ്യന്‍ ഒലിഗാര്‍ക്കിന്റേതാണ്. അത് ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്തു എന്നതാണ് മറ്റൊരു സംഭവവികാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends