Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഐഎസ് ഐഎസ് പോരാളികളെ തകര്‍ത്തെറിഞ്ഞ യുദ്ധവീരന്മാരെ ഇറക്കി റഷ്യ...പുടിന്റെ മാസ്റ്റർ പ്ലാൻ ജനങ്ങൾ ചിതറി ഓടുന്നു... ദൈവമേ ഇത് കൈവിട്ട കളി

17 MARCH 2022 09:59 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

മൂന്നാഴ്ചത്തെ യുദ്ധത്തിനിടെ ആയുധങ്ങളോടൊപ്പം ഉന്നത സൈനിക ഓഫീസര്‍മാരുടെ കനത്ത നഷ്ടം കൂടി റഷ്യയ്ക്ക് നേരിടേണ്ടിവരുകയാണ്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇരുപത്തിയൊന്നാം ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും റഷ്യൻ സൈന്യത്തിന് നാല് ജനറല്‍മാരടക്കം മൊത്തം 13 ഉന്നത സൈനിക ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

 

യുദ്ധ ആസൂത്രണത്തിലെ പിഴവും ലോജിസ്റ്റിക്കല്‍ പിഴവുകളും മൂലം റഷ്യയുടെ വന്‍ വാഹനവ്യൂഹമടക്കമുള്ളവ ഉക്രൈന്‍റെ റോഡുകളില്‍ നിശ്ചലമായി. കടുത്ത ശൈത്യവും ചെളിയും മഞ്ഞും വാഹനങ്ങളുടെ യാത്ര മുടക്കി. ഇന്ധം തീര്‍ന്നതും ഭക്ഷ്യ ശൃംഖല തകര്‍ക്കപ്പെട്ടതും റഷ്യന്‍ സൈനികരെ ഉക്രൈനില്‍ പല സ്ഥലങ്ങളിലായി നിരായുധരാക്കി തീര്‍ത്തു.

എന്നാൽ ഇതുകൊണ്ടൊന്നും പിന്നോട്ട് പോകാൻ റഷ്യ തയ്യാറല്ല...ഏത് വിധേനയും യുക്രൈൻ കീഴടക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.ആദ്യം പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചത് ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയാണെങ്കിൽ പുടിനും പുറത്തുനിന്നുള്ള പോരാളികളെ യുദ്ധത്തിന് ക്ഷണിച്ചിരിക്കുകയാണ്.

 

ഇതിന്‍റെ ഭാഗമായി സിറിയയില്‍ നിന്നും 16,000 പേര്‍ തയ്യാറാണെന്ന് അറിയിച്ച് കഴിഞ്ഞു. ഐഎസ് ഐഎസ് പോരാളികളെ സിറിയന്‍ മണ്ണില്‍ നിന്നും തകര്‍ത്തെറിഞ്ഞ റഷ്യന്‍ നീക്കത്തിനെ സഹായിച്ച് തഴക്കം വന്ന യുദ്ധവീരന്മാരാണ് സിറിയയില്‍ നിന്നെത്തുക. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോരാളികള്‍ പുടിന് വേണ്ടി പോരാടാനെത്തും.

ഇതിനെല്ലാം പുറമെ പുടിനെ റഷ്യയ്ക്ക് പുറത്തുള്ള യുദ്ധത്തിലും ക്രൈമിയന്‍ യുദ്ധത്തിലും ഡോണ്‍ബാസ് യുദ്ധത്തിലും സഹായിച്ച സ്വകാര്യ സൈനിക കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും പുടിനായി പോരാട്ടത്തിനിറങ്ങും. യുദ്ധതന്ത്രങ്ങള്‍ എല്ലാം അരച്ചുകലക്കി കുടിച്ചവരാണ് വാഗ്നര്‍ ഗ്രൂപ്പുകാര്‍. ഇതിലെ പോരാളികള്‍ 2000 ഡോളറാണ് മാസശമ്പളം. ക്രൈമിയ യുദ്ധത്തിലും ഇവര്‍ പുടിനെ സഹായിച്ചിരുന്നു.

 

ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും പുടിന് നല്ല പിന്തുണയാണ്. റഷ്യയ്‌ക്കെതിരായ ഐക്യരാഷ്ട്രസഭയിലെ പ്രമേയത്തെ 24 ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എതിര്‍ത്തു. 16 ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ടുനിന്നും. ഏഴ് പേര്‍ വോട്ട് ചെയ്തതേയില്ല. ഉഗാണ്ടയുള്‍പ്പെടെ മിക്ക ആഫ്രിക്കന്‍ രാഷ്ട്രങ്ങളും വെള്ളക്കാര്‍ക്ക് എതിരാണ്. ഇവിടെയാണ് വാഗ്നര്‍ ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൊസാമ്പിക്, മാലി എന്നിവിടങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന് വേരുകളുണ്ട്. റഷ്യയിലെ അതിസമ്പന്നനായ ഒലിഗാര്‍ക്കായ യെവ്ജനി പ്രിഗോസിന്‍ ആണ് വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥന്‍.

 

റഷ്യയുടെ സ്വാധീനവലയം ലോകമെമ്പാടും വളര്‍ത്തുക എന്ന ലക്ഷ്യം മാത്രമേ വാഗ്നര്‍ അര്‍ധസൈനിക സേനയ്ക്കുള്ളൂ. ഹിലരി ക്ലിന്‍റണെതിരെ ട്രംപ് മത്സരിച്ചപ്പോള്‍ ട്രംപിന് വേണ്ടി പുടിന്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് വാഗ്നര്‍ ഗ്രൂപ്പ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലും അക്രമങ്ങള്‍ ഉണ്ടാക്കുന്നതിലും മുന്‍പന്തിയിലായിരുന്നു. ഇവര്‍ ഉക്രൈന്‍ സേനയ്ക്ക് വന്‍നാശം വിതയ്ക്കുമെന്ന് മാത്രമല്ല, റഷ്യന്‍ പട്ടാളക്കാരുടെ മരണസംഖ്യ കുറയ്ക്കാനും സഹായിക്കും.

 

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലയിടത്തും വാഗ്നര്‍ അര്‍ധസൈനിക ഗ്രൂപ്പിന് പ്രകൃതി വിഭവങ്ങളില്‍ നല്ല നിയന്ത്രണമുണ്ട്. ഇപ്പോള്‍ പുടിന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ഈ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച് പുടിന് നല്ലൊരു വരുമാനം ഉറപ്പാക്കാനും വാഗ്നര്‍ ഗ്രൂപ്പ് സഹായിക്കും.

 

എന്തായാലും ഉക്രൈനില്‍ വിദേശപോരാളികള്‍ അമിതമായി എത്തുന്നത് കൂടുതല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്ക പാശ്ചാത്യരാഷ്ട്രങ്ങല്‍ക്കുണ്ട്. ഐക്യരാഷ്ട്രസഭയും ഈ ആശങ്ക പങ്കുവെയ്ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends