Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

തായ്‌വാനിലേക്ക് വന്ന 13 വിമാനം.. പിന്നാലെ ചൈനയുടെ അടുത്ത കൊലവിളി.. കവചം തീർത്ത് അമേരിക്കൻ സൈനികര്‍...തായ്വാനും ഓസ്‌ട്രേലിയയും റെഡി

17 MARCH 2022 10:20 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

പരിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.. റഷ്യയുടെ ഉക്രൈന്‍ അധിനിവേശ കാലത്ത് തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‍വാന്‍റെ ആകാശത്ത് കണ്ടതിനെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്ന വേളയിൽ തന്നെ ചൈനയുടെ ചില ചതികൾ മണത്തറിഞ്ഞിരിക്കുകയാണ് അമേരിക്ക.

 

ചൈനയും യുദ്ധരംഗത്തേക്ക് കടക്കുമോയെന്ന ആശങ്ക എപ്പോൾ നില നിൽക്കുന്നത്. ചൈന ഓസ്ട്രേലിയയിലേക്ക് സൈനിക നീക്കം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകൾ ഇപ്പോൾ പുറത്തുവരികയാണ്.. ഇതേ തുടർന്ന് യുഎസ് ഓസ്ട്രേലിയയിലേക്ക് 2,200 സൈനികരെ അയച്ചു.

ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധത്തിന്‍റെ ഭയം വർദ്ധിക്കുന്നതിനാലാണ് യുഎസ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെ ലോകത്ത് പിരിമുറുക്കം കൂടുകയാണ്. വരും വർഷങ്ങളിൽ തായ്‌വാൻ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുമെന്ന ആശങ്കയും ശക്തമാണ്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടെയാണ് യുഎസ് സൈനികര്‍ ഓസ്ട്രേലിയയിലേക്ക് പറന്നത്. ഇവര്‍ ഓസ്‌ട്രേലിയയുടെ വടക്കൻ പ്രദേശത്ത് കേന്ദ്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

യുഎസ് ഉക്രൈനില്‍ അതിവരഹസ്യമായി രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. തൊട്ട് പിന്നാലെ ചൈന ഈ ആരോപണം ആവര്‍ത്തിക്കുകയും യുഎസിനോട് പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ റഷ്യ ചൈനയോട് ഡ്രോണ്‍ അടക്കമുള്ള ഉപകരണങ്ങളും സാമ്പത്തിക സഹായവും അഭ്യർത്ഥിച്ചതായി യുഎസും വെളിപ്പെടുത്തിയിരുന്നു.

 

റഷ്യ, ചൈനയോട് യുദ്ധ ഡ്രോണുകൾ ആവശ്യപ്പെട്ടതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ അതിവിപുലമായ ഡ്രോണ്‍ വ്യവസായം നിലവിലുണ്ട്. കൂടാതെ സൗദി അറേബ്യ, പാകിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങള്‍ക്ക് ആളില്ലാ വിമാനങ്ങളും വിതരണം ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞ വർഷങ്ങളിൽ പാശ്ചാത്യ വിരുദ്ധ സഖ്യം വികസിപ്പിച്ച റഷ്യക്ക് സഹായം നൽകുന്നതിൽ ചൈന ഉത്സാഹം പ്രകടിപ്പിക്കുന്നതായി യുഎസ് സഖ്യകക്ഷികളെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. തിങ്കളാഴ്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ യാങ് ജിയേച്ചിയും തമ്മിൽ ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ യുഎസ്, ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ചൈനയുടെ ഭീഷണി നേരിടാന്‍ ഓസ്ട്രേലിയയുടെയും ജപ്പാന്‍റെയും നേതൃത്വത്തില്‍ സഖ്യ രൂപീകരണ നീക്കവും കഴിഞ്ഞ വര്‍ഷം ഉരുത്തിരിഞ്ഞിരുന്നു. ചൈനയുമായുള്ള സംഘർഷം ഒഴിവാക്കേണ്ടതില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റർ ഡട്ടൺ നല്‍കിയ മുന്നറിയിപ്പ്.

 

റഷ്യയ്‌ക്കൊപ്പം നിന്നാൽ ചൈന ദ്വിതീയ ഉപരോധം നേരിടേണ്ടിവരുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരും സഖ്യകക്ഷികളും ആവർത്തിച്ച് പറയുന്നു. റഷ്യയുടെ അധിനിവേശവും പുടിന്‍റെ യുദ്ധ ക്രൂരതകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതിന് പിന്നാലെ റഷ്യയ്ക്ക് നയതന്ത്ര പരിരക്ഷ വാഗ്ദാനം ചെയ്താൽ അത് തങ്ങള്ക്ക് തിരിച്ചടിയാകുമെന്ന് ചൈനീസ് നേതാക്കൾ ആശങ്കപ്പെടുന്നതായി കഴിഞ്ഞയാഴ്ച മുതിർന്ന യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

റഷ്യ മൂന്നാം ലോകമഹായുദ്ധത്തിനായി തയ്യാറെടുത്തെന്നായിരുന്നു സെലെന്‍സ്കി പറഞ്ഞത്. റഷ്യ ഇതിനകം മൂന്നാംലോക മഹായുദ്ധം ആരംഭിച്ചിട്ടുണ്ടോയെന്ന് ആര്‍ക്കും അറിയില്ല. ഉക്രൈന്‍ വീഴുകയാണെങ്കിൽ ഈ യുദ്ധത്തിന്‍റെ സാധ്യത എന്താണ്? ഇത് പറയാൻ വളരെ ബുദ്ധിമുട്ടാണെന്നം സെലെന്‍സ്കി എൻബിസി ന്യൂസിന്‍റെ ലെസ്റ്റർ ഹോൾട്ടിനോട് പറഞ്ഞു.

 

80 വർഷങ്ങൾക്ക് മുമ്പ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ ഞങ്ങൾ ഇത് കണ്ടതാണ്. മുഴുവൻ യുദ്ധം എപ്പോൾ ആരംഭിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം റഷ്യയ്ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ അനുവദിക്കാനും സെലെന്‍സ്കി യുഎസിനോട് ആവശ്യപ്പെട്ടു.

 

ഭാവിയിലെ ആക്രമണങ്ങൾ തടയുന്നതിനും വ്‌ളാഡിമിർ പുടിന്‍റെ ഭീഷണിയിൽ നിന്ന് മറ്റുള്ളവരെ സംരക്ഷിക്കുന്നതിനും നാറ്റോയ്ക്ക് പുറത്ത് ഒരു പുതിയ സഖ്യത്തിന് സെലെൻസ്‌കി ആഹ്വാനം ചെയ്തു. തന്‍റെ രാജ്യത്തിന് മുകളിൽ റഷ്യന്‍ വിമാനം പറത്താൻ നിരോധനം ഏർപ്പെടുത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങളോട് സെലെൻസ്‌കി ആവർത്തിച്ചു.

 

എന്നാല്‍ അത്തരമൊരു നീക്കം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് യുഎസും സഖ്യകക്ഷികളും ആശങ്ക പ്രകടിപ്പിച്ചു. തന്‍റെ രാജ്യത്തെ കുട്ടികളുടെ മരണവും റഷ്യയുണ്ടാക്കിയ നാശവും കാണുമ്പോള്‍ ജീവിക്കാനുള്ള ആഗ്രഹം തന്നെ നഷ്ടപ്പെടുന്നുവെന്നും സെലെന്‍സ്കി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (3 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (4 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (4 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (7 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends