Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കാണ്ഡഹാര്‍ വിമാനം റാഞ്ചിയ ഭീകരര്‍ വ്യാപകമായി കൊല്ലപ്പെടുന്നു; സോഷ്യല്‍ മീഡിയയില്‍ കത്തുന്ന വാര്‍ത്ത സത്യത്തില്‍ സംഭവിച്ചത് ഇതാണ്;

17 MARCH 2022 10:27 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ തീവ്രവാദിയെയും കറാച്ചിയില്‍ അജ്ഞാതര്‍ വെടിവച്ചുകൊന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയയിലാണ് ഈ വാര്‍ത്ത പരന്നത്. 1999 ഡിസംബര്‍ 24 ന് ഐസി 814 വിമാനം ഹൈജാക്ക് ചെയ്ത സഫറുള്ള ജമാലിയാണ് കൊല്ലപ്പെട്ടതെന്നാണ് വാര്‍ത്ത.

മോട്ടോര്‍ സൈക്കിളില്‍ വന്ന ചിലര്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ തീവ്രവാദിയായ ഹര്‍ക്കത്തുള്‍ മുജാഹിദീന്‍ ഭീകരവാദിയായ സഫറുള്ള ജമാലിയെ കഴിഞ്ഞാഴ്ച കൊലപ്പെടുത്തി എന്നാതരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തവരുന്നത്. സ്ഥിരീകരിക്കാത്തൊരു വാര്‍ത്തയാണിത്. സഫറുള്ള ജമാലി വിമാന റാഞ്ചലിനിടെ ഒരു ഇന്ത്യന്‍ യാത്രക്കാരനെ(റുപിന്‍ കട്യാല്‍) ദുബായില്‍ വച്ച് കൊലപ്പെടുത്തിയെന്നായുരുന്നു സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോലെ സഫറുള്ള ജമാലി എന്നൊരാള്‍ കൊല്ലപ്പെട്ടിട്ടില്ല എന്നാണ് 'ഓപ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണ്ഡഹാര്‍ റാഞ്ചലില്‍ ജമാലി എന്ന പേരിലൊരു ഭീകരന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, കൊല്ലപ്പെട്ടത് സഹൂര്‍ മിസ്ത്രി എന്ന ഭീകരനാണെന്നും ഇയാളുടെ മറ്റൊരു പേര് ജമാലിയാണ് എന്നും പാക്ക് മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നു. മാര്‍ച്ച് ഏഴിന് കറാച്ചിയിലെ അക്തര്‍ കോളനിയില്‍വച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വിമാന റാഞ്ചലില്‍ ഉള്‍പ്പെട്ട സഹൂര്‍ മിസ്ത്രിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്

വിമാന റാഞ്ചല്‍ നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍, സഫറുള്ള ജമാലി എന്ന പേരില്‍ ഭീകരന്‍ ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരണമില്ല. റാഞ്ചലില്‍ ഉള്‍പ്പെട്ട അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരര്‍, സംഘടനയുടെ തലവനായ മസൂദ് അസ്ഹറിന്റെ സഹോദരന്‍, ഇബ്രാഹിം അസ്ഹര്‍, റൗഫ് അസ്ഗര്‍, സഹൂര്‍ മിസ്ത്രി, ഷാഹിദ് അക്തര്‍ സെയ്ദ്, 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റൊരു തീവ്രവാദി എന്നിവരാണ്.

ഭീകര വിരുദ്ധ വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ഇബ്രാഹിം അസറും, ഷാഹിദ് അക്തര്‍ സായിദും മാത്രമേ പാക്കിസ്ഥാനില്‍ ജീവിച്ചിരിപ്പുള്ളു. ഇതില്‍ ഷാഹിദ് കറാച്ചിയില്‍ നിന്ന് ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലേക്ക് മാറി സ്ഥിരതാമസമാക്കി. റൗഫ് അസ്ഗര്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചു. മറ്റൊരു ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍ ഭീകരനെ 2001 ഡിസംബര്‍ 13 ന് ഇന്ത്യന്‍ സുരക്ഷാ സേന വെടിവച്ചുകൊല്ലുകയും ചെയ്തു. അഞ്ചാമത്തെ ഭീകരന്‍ സഹൂര്‍ മിസ്ത്രി ആയിരുന്നു. ഇയാളാണ് മാര്‍ച്ച് ആദ്യം കറാച്ചിയില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ട് തന്നെ സഫറുള്ള ജമാലി എന്ന ആളെ കുറിച്ച് സ്ഥിരീകരിച്ച വിവരങ്ങള്‍ ഒന്നുമില്ല.

പാക്കിസ്ഥാനിലെ ജിയോ ടിവിയാണ് സഹുര്‍ മിസ്ത്രിയുടെ കൊലപാതകം സ്ഥിരീകരിച്ചത്. കറാച്ചിയിലെ ഒരു 'വ്യവസായി' കൊല്ലപ്പെട്ടുവെന്ന തരത്തിലാണു വാര്‍ത്ത പുറത്തുവന്നത്. മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഉന്നത നേതാക്കള്‍ മിസ്ത്രിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സഹൂര്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ 1999ല്‍ ഐസി 814 വിമാനം റാഞ്ചിയതിനെത്തുടര്‍ന്നു നടന്ന സന്ധിസംഭാഷണത്തിലെ തീരുമാന പ്രകാരം ഇന്ത്യ വിട്ടയച്ച മൂന്ന് ഭീകരരില്‍ മസൂദ് അസ്ഹറും ഉള്‍പ്പെട്ടിരുന്നു.

പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമായി പ്രവര്‍ത്തിച്ച ഇന്ത്യാ വിരുദ്ധ ഭീകര സംഘടനയായ ഹര്‍ക്കത്ത്-ഉല്‍-മുജാഹിദീന്റെ പ്രവര്‍ത്തകനായിരുന്നു മിസ്ത്രി. ഐസി 814 വിമാനം 1999 ഡിസംബര്‍ 24-ന് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയ അഞ്ചുപേരില്‍ മിസ്ത്രിയെക്കൂടാതെ അസ്ഹറിന്റെ സഹോദരന്മാരായ റൗഫ് അസ്ഹറും ഇബ്രാഹിം അസ്ഹറും ഉള്‍പ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends