സെക്‌സ് ടോയിയായി വെള്ളം കുടിക്കുന്ന ഗ്ലാസ് ഉപയോഗിച്ചു; യുവതിയുടെ മൂത്രാശയത്തില്‍ ഗ്ലാസ് കുടുങ്ങിയത് നാല് വര്‍ഷം മുമ്പ്

മൂത്രാശയ രോഗം സംബന്ധിച്ച് അസ്വസ്ഥതകള്‍ കാരണം ചികിത്സ തേടിയ നാല്‍പത്തിയഞ്ചുകാരിയായ സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ഗ്ലാസ് നീക്കം ചെയ്തു. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങ്ങിലാണ് മൂത്രാശയത്തില്‍ ഗ്ലാസ് കണ്ടെത്തുന്നത്. ടുണീഷ്യയിലാണ് സംഭവം നടന്നത്.
യൂറിനറി ഇന്‍ഫെക്ഷനുള്ള ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്. എപ്പോഴും ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്നതായി അവര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ സ്‌കാനിങ്ങിലാണ് ഒരു ഗ്ലാസില്‍ പൊതിഞ്ഞ വലിയ മൂത്രാശയ കല്ല് പോലൊരു തോന്നിപ്പിക്കുന്ന വസ്തു കണ്ടെത്തിയത്.
ഇത് 8സെന്റീമീറ്റര്‍ വീതിയുള്ള ഒരു 'ഭീമന്‍' കല്ല് ആയിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യ കരുതിയത്. പിന്നിട് ടുണീഷ്യന്‍ നഗരമായ സ്ഫാക്‌സിലെ ഹബീബ് ബര്‍ഗുയിബ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയിലാണ് ഗ്ലാസ് മൂത്രാശയത്തില്‍ നിന്ന് പുറത്തെടുക്കുന്നത്.
നാല് വര്‍ഷത്തോളമായി ഇത് ഇവരുടെ മൂത്രാശയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. താന്‍ മുന്‍പ് താന്‍ ഗ്ലാസ് സെക്‌സ് ടോയ് ആയി ഉപയോഗിച്ചിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ട്. യോനിക്കുപകരം മൂത്രനാളിയില്‍ ഗ്ലാസ് ടംബ്ലര്‍ കയറ്റിയതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അബദ്ധവശാല്‍ ഗ്ലാസ് അകത്തേക്ക് കയറിപ്പോവുകയായിരുന്നു. എട്ട് സെന്റിമീറ്ററോളം വീതിയുണ്ടായിരുന്നു സെക്‌സ് ടോയ്ക്ക്. സമാനമായ സംഭവങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുണ്ടെന്നും. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ ആളുകള്‍ക്ക് മടിയാണെന്നും ഹബീബ് ബര്‍ഗുയ്ബ യൂണിവേഴ്‌സിറ്റി' ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പറയുന്നു.
നിലവില്‍ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ് അവര്‍ സാധരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 'സയന്‍സ് ഡയറക്ട്' എന്ന മെഡിക്കല്‍ പ്രസിദ്ധീകരണത്തില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ഗ്ലാസിന്റെയും കല്ലിന്റെയും ചിത്രങ്ങളും അവിടെ കാണാം.
https://www.facebook.com/Malayalivartha























