Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പുടിന്‍ കൊന്നുതള്ളുന്നത് റഷ്യന്‍ സഹോദരങ്ങളെ; നേതാക്കളെ വെല്ലുവിളിച്ച് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്ന റഷ്യക്കാരേ നിങ്ങളാണ് എന്റെ ഹീറോസ്; യുദ്ധത്തിനെതിരെ കത്തിച്ച് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍

18 MARCH 2022 09:07 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ലോകത്താകമാനം ആരാധകരുള്ളൊരു സൂപ്പര്‍ താരമാണ് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍. അദേഹത്തിന്റെ വാക്കുകള്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിയും. യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍. യുദ്ധത്തിനെതിരെ റഷ്യയില്‍ ഉയരുന്ന ശബ്ദങ്ങള്‍ പുടിന്‍ അടിച്ചമര്‍ത്തുമ്പോള്‍ ജനങ്ങളെ രാജ്യ ദ്രോഹികളാക്കി തുറുങ്കിലടയ്ക്കുമ്പോള്‍. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തുന്ന പോരാളികള്‍ക്ക് ഊര്‍ജ്ജം നല്‍കിക്കൊണ്ട് യുദ്ധം എങ്ങനെയും അവസാനിപ്പിക്കാന്‍ രംഗത്തിറങ്ങുകയാണ് ഹോളീവുഡ് സൂപ്പര്‍ താരം അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍

അദേഹം റഷ്യയ്ക്കുള്ള സന്ദേശം എന്ന രീതിയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുന്നു. യുക്രൈനിലേക്ക് അധിനിവേശം നടത്തി നടത്തുന്ന 'വിവേചനരഹിതമായ' യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയോട് അഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോ. ഇതില്‍ യുദ്ധത്തിനെതിരെ തെരുവിലിറങ്ങി പുടിനെതിരെ മുദ്രാവാക്യം ഉയര്‍ത്തി ജയിലിലടയ്ക്കപ്പെട്ടവരെ 'പുതിയ നായകന്മാര്‍' എന്നാണ് അദേഹം പ്രശംസിച്ചിരിക്കുന്നത്.

തന്റെ ആരാധനാപാത്രമായ റഷ്യന്‍ വെയ്റ്റ് ലിഫ്റ്റര്‍ യൂറി വ്‌ലാസോവിനെ 14 വയസ്സുള്ളപ്പോള്‍ കണ്ടുമുട്ടിയതിനെക്കുറിച്ച് സംസാരിച്ചാണ് അര്‍നോള്‍ഡ് സംസാരം ആരംഭിക്കുന്നത്. ഇദ്ദേഹത്തിന്റെ ചിത്രം എന്റെ മുറിയില്‍ വച്ചിരുന്നു. എന്നാല്‍ മുന്‍ നാസി സൈനികനായ അച്ഛന്‍ അതിനെ എതിര്‍ത്തിട്ടും ഞാന്‍ മാറ്റിയില്ല. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ ചിത്രീകരിച്ച ആദ്യത്തെ അമേരിക്കന്‍ ചിത്രമായ 'റെഡ് ഹീറ്റ്'നെക്കുറിച്ചും തന്റെ റഷ്യന്‍ ആരാധകരെക്കുറിച്ചു അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ പറയുന്നു.

'റഷ്യന്‍ ജനതയെ ഞാന്‍ സ്‌നേഹിക്കുന്നു, അത് കൊണ്ട് തന്നെയാണ് ഞാന്‍ ഈ സത്യം പറയുന്നത്. യുക്രൈന്‍ ഈ യുദ്ധം ആരംഭിച്ചില്ല,' മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ റഷ്യയിലെ ജനങ്ങള്‍ക്കും റഷ്യന്‍ സൈനികര്‍ക്കും വൈകാരിക സന്ദേശം നല്‍കുന്നു.

'ഞാന്‍ ഇന്ന് നിങ്ങളോട് തുറന്ന് പറയുകയാണ്, കാരണം ലോകത്ത് നിങ്ങളില്‍ നിന്ന് മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ നടക്കുന്നുണ്ട്, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഭയാനകമായ കാര്യങ്ങളുണ്ട്,' അദ്ദേഹം ശക്തമായ ഒമ്പത് മിനിറ്റ് വീഡിയോയില്‍ റഷ്യന്‍ സൈനികര്‍ക്കരോടായി പറയുന്നു. യുദ്ധം റഷ്യ ഭരിക്കുന്നവരുടെ ആവശ്യമാണ്. യുക്രൈനില്‍ നാസികള്‍ ഉണ്ടെന്നും, റഷ്യയെ പഴയപ്രതാപത്തില്‍ ഉയര്‍ത്താനെന്നും, യുക്രൈനില്‍ നടക്കുന്നത് മിലിട്ടറി പരിശീലനം ആണെന്നും പറഞ്ഞാണ് നിങ്ങളെ വഞ്ചിക്കുന്നത്.

'റഷ്യന്‍ ജനതയുടെ ശക്തിയും ഹൃദയവും എന്നെ എപ്പോഴും പ്രചോദിപ്പിച്ചിട്ടുണ്ട്, അതുകൊണ്ടാണ് യുക്രൈനിലെ യുദ്ധത്തെക്കുറിച്ചുള്ള സത്യം നിങ്ങളോട് പറയാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്, ഇത് യുക്രൈനെ 'ഡിനാസിഫൈ' ചെയ്യാനുള്ള യുദ്ധമാണെന്ന് നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളോട് പറഞ്ഞതായി എനിക്കറിയാം, ഇത് ശരിയല്ല. ക്രെംലിനില്‍ അധികാരത്തിലുള്ളവരാണ് ഈ യുദ്ധം ആരംഭിച്ചത്. ഇത് റഷ്യന്‍ ജനതയുടെ യുദ്ധമല്ല'' അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ പറയുന്നു.

'യുക്രെയ്‌നിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ലോകം റഷ്യക്കെതിരെ തിരിഞ്ഞിരിക്കുന്നു കുട്ടികളുടെ ആശുപത്രിയും പ്രസവ ആശുപത്രിയും ഉള്‍പ്പെടെ റഷ്യന്‍ പീരങ്കികളും ബോംബുകളും ഉപയോഗിച്ച് നഗരങ്ങള്‍ മുഴുവന്‍ നിരപ്പാക്കിയിരിക്കുന്നു. യുദ്ധത്തിന്റെ ക്രൂരത കാരണം, റഷ്യ ഇപ്പോള്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുന്നു, രണ്ടാം ലോകമഹായുദ്ധസമയത്ത് റഷ്യയില്‍ നാസികള്‍ക്കുവേണ്ടി പോരാടുമ്പോള്‍ തന്റെ പിതാവിനുണ്ടായ മുറിവുകള്‍ ഷ്വാര്‍സെനെഗര്‍ റഷ്യന്‍ സൈനികരോടുള്ള അഭ്യര്‍ത്ഥനയില്‍ അനുസ്മരിച്ചു. ശാരീരികമായും മാനസികമായും തകര്‍ന്ന അദ്ദേഹം ജീവിതകാലം മുഴുവന്‍ വേദനയോടെയാണ് ജീവിച്ചത്. 'ഈ സംപ്രേക്ഷണം കേള്‍ക്കുന്ന റഷ്യന്‍ സൈനികരോട്... നിങ്ങള്‍ എന്റെ പിതാവിനെപ്പോലെ തകര്‍ക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ പറയുന്നു.

'ഇത് നിങ്ങളുടെ മുത്തച്ഛന്മാരോ മുത്തച്ഛന്മാരോ നടത്തിയ റഷ്യയെ പ്രതിരോധിക്കാനുള്ള യുദ്ധമല്ല, ഇതൊരു നിയമവിരുദ്ധ യുദ്ധമാണ്. ലോകം മുഴുവനും അപലപിച്ച യുക്തിരഹിതമായ യുദ്ധത്തിനായി നിങ്ങളുടെ ജീവനും അവയവങ്ങളും ഭാവിയും ബലിയര്‍പ്പിക്കപ്പെട്ടിരിക്കുന്നു. 'നിങ്ങള്‍ ഈ യുദ്ധം ആരംഭിച്ചു. നിങ്ങളാണ് ഈ യുദ്ധത്തിന് നേതൃത്വം നല്‍കുന്നത്. നിങ്ങള്‍ക്ക് ഈ യുദ്ധം നിര്‍ത്താം.' പുടിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് ഷ്വാസ്‌നെഗര്‍ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends