Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

യുക്രൈനൊപ്പം ചേര്‍ന്ന് റഷ്യന്‍ സൈനീകര്‍ കത്തിക്കാന്‍ ആഹ്വാനം...'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍.... ഇതെല്ലം ചെയ്യിച്ചത് പുടിൻ...'നിങ്ങള്‍ക്കെതിരെ ഞങ്ങള്‍ ഉയരും'; പുടിന് മുന്നറിയിപ്പുമായി കീഴടങ്ങിയ റഷ്യന്‍ സൈനികര്‍

18 MARCH 2022 05:20 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

യുക്രെയ്ൻ നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുന്നു. യുക്രെയ്ൻ–റഷ്യ സമാധാനചർച്ച നാലാം ദിവസത്തിലേക്കു കടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.തെക്കൻ നഗരമായ മരിയുപോളിൽ കഴിഞ്ഞദിവസം വ്യോമാക്രമണത്തിൽ തകർന്ന തിയറ്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുന്നു. ആയിരത്തിലേറെ പേർ അഭയം തേടിയ 3 നില തിയറ്റർ ആണ് റഷ്യ തകർത്തത്. ആൾനാശം എത്രയെന്നു വ്യക്തമല്ല. തിയറ്ററിലെ ബങ്കറിലുണ്ടായിരുന്ന ഒട്ടേറെപ്പേരെ രക്ഷിച്ചു.

 

ഓരോ ദിവസവും ആയിരക്കണക്കിന് സാധാരണക്കാരാണ് ഉക്രൈനില്‍ കൊല്ലപ്പെടുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഉക്രൈന്‍ മുന്നില്‍ കീഴടങ്ങിയ റഷ്യന്‍ സൈനികര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍, തങ്ങളെ തെറ്റായ വിവരങ്ങള്‍ പറഞ്ഞ് വഞ്ചിക്കുകയായിരുന്നെന്നും പുടിനെതിരെ തങ്ങള്‍ സംഘടിക്കുമെന്നും അവകാശപ്പെടുകയുണ്ടായി. ഇതോടെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശം റഷ്യയുടെ വലിയൊരു 'പിഴ'വായി മാറുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്.

'ഉക്രൈന്‍ പിടികൂടിയ റഷ്യൻ സൈനികൻ വ്‌ളാഡിമിർ പുടിന് 'ഡെത്ത് സ്‌ക്വാഡുകൾ' ഉണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഉക്രൈന്‍ റഷ്യന്‍ സൈനികരുടെ ഏറ്റുപറച്ചില്‍ വീഡിയോ പുറത്ത് വിട്ടത്. യുദ്ധമുഖത്ത് നിന്ന് സ്വന്തം പ്രസിഡന്‍റ് പ്രസിഡന്‍റിനെതിരെ കലാപാഹ്വാനം മുഴക്കിയത് സാധാരണ സൈനികരല്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി മരിയുപോളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്ന റഷ്യന്‍ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാരാണ് ഇപ്പോള്‍ സ്വന്തം പ്രസിഡന്‍റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 

മാര്‍ച്ച് 9 -ാം തിയതി മരിയുപോളിലെ പ്രസവ ആശുപത്രിയുടെ നേര്‍ക്ക് ബോംബ് വര്‍ഷിക്കാന്‍ നിര്‍ബന്ധിതരായ മൂന്ന് പൈലറ്റുമാരാണ് പുടിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'നിങ്ങൾ ഇത് വളരെക്കാലം മറയ്ക്കില്ല' എന്ന് പൈലറ്റുമാര്‍ പുടിന് മുന്നറിയിപ്പ് നല്‍കി. സാമാധാനത്തോടെ ജീവിച്ചിരുന്ന ഉക്രൈനികള്‍ക്കെതിരെ ബോംബ് വര്‍ഷിക്കേണ്ടിവന്നതിന് അവര്‍ സ്വന്തം കമാന്‍റര്‍മാരെ കുറ്റപ്പെടുത്തി.
'കുട്ടികളുടെ മൃതദേഹങ്ങള്‍, സാധാരണക്കാരുടെ നിരപരാധികളുടെ കൊലകള്‍.... എനിക്കറിയില്ല ഇതിനെ എങ്ങനെ ന്യായീകരിക്കണമെന്ന്. അവര്‍ ഞങ്ങളെ ഇതിന് നിര്‍ബന്ധിക്കുകയായിരുന്നു.' റഷ്യൻ യുദ്ധവിമാന പൈലറ്റ് മാക്സിം സിഎന്നിനോട് പറഞ്ഞു.

 

'ഈ യുദ്ധം ഉക്രൈനെ നിരായുധീകരിക്കുന്നതിനെ കുറിച്ചോ ഉക്രൈനിലെ സായുധ സേനയുടെ പരാജയത്തെക്കുറിച്ചോ മാത്രമല്ല സംസാരിക്കുന്നത്. ഇപ്പോൾ, സമാധാനപരമായി ജീവിക്കുന്ന സിവിലിയന്മാരുടെ നഗരങ്ങൾ കൂടി ഇത് നശിപ്പിച്ച് തുടങ്ങിയിരിക്കുന്നു.' മാക്സിം കൂട്ടിച്ചേര്‍ത്തു. '

 

യുദ്ധം ആരംഭിച്ച ആദ്യ ദിവസം മുതല്‍ ഉക്രൈന്‍ സൈന്യത്തിന്‍റെയും ജനങ്ങളുടെയും മുന്നില്‍ കീഴടങ്ങിയിരുന്ന റഷ്യന്‍ സൈനികര്‍ക്കെല്ലാം 'ഒരേ ഭാഷ'യാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാധ്യമങ്ങളോട് സംസാരിച്ച പൈലറ്റുമാര്‍ കൈ വിലങ്ങണിങ്ങ് കുറ്റവാളികളെ പോലെയല്ല നിന്നിരുന്നത്. അവരെ ആരും ഒന്നും പറയാന്‍ നിര്‍ബന്ധിച്ചിരുന്നില്ലെന്നും അവര്‍ സ്വയമേവ പറയുകയായിരുന്നെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മാർച്ച് 9 ന് റഷ്യ, മാരിയുപോളിലെ പ്രസവ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചതിനെ തുടര്‍‌ന്ന് ഒരു ഗർഭിണി അടക്കം നാല് പേർ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് ദിവസങ്ങൾക്ക് ശേഷം കുഞ്ഞും മരിച്ചു. സൈനിക കേന്ദ്രങ്ങളും ഭരണസിരാ കേന്ദ്രങ്ങളും മാത്രമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് റഷ്യ അവകാശപ്പെടുമ്പോഴായിരുന്നു ഈ അക്രമണം.


സിവിലിയന്മാരെ, പ്രത്യേകിച്ച് ഭീഷണി ഉയർത്താത്തവരെ, കൊലപ്പെടുത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടുന്നു. ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ന്യായീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും പൈലറ്റുമാർ കൂട്ടിചേര്‍ത്തു. യുദ്ധത്തിനായുള്ള റഷ്യയുടെ എല്ലാ വാദങ്ങളും പൊള്ളയായിരുന്നെന്നും സൈനികര്‍ ആരോപിക്കുന്നു.

 

റഷ്യയില്‍ ഈ യുദ്ധത്തിനോട് പലര്‍ക്കും തീർത്തും എതിര്‍പ്പാണെന്നും മാക്സിം അവകാശപ്പെട്ടു.'അവർക്ക് ഉക്രൈനില്‍ ധാരാളം ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. അവരോട് ഇത് ഒരു യുദ്ധമാണെന്ന് പറഞ്ഞിരുന്നില്ല. പകരം റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ മേഖലയിലേക്കുള്ള സൈനിക നീക്കമാണെന്നാണ് അറിയിച്ചിരുന്നത്. പ്രാദേശികമായ പ്രവര്‍ത്തനം മാത്രമാണെന്നും അല്ലാതെ മുഴുവന്‍ രാജ്യത്തിനും നേരെയുമുള്ള യുദ്ധമല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. കീവ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഉക്രൈന്‍ റഷ്യയുടെ ഭാഗമാകുന്നതിനോ മോസ്കോയുമായി 'ചില സഹകരണം' നടത്തുന്നതിനോ 'ആരും എതിരായിരിക്കില്ല' എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതിനായി 'അവരെ നിർബന്ധിക്കുന്നത് സ്വീകാര്യമല്ല' എന്നും മാക്സിം കൂട്ടിച്ചേർത്തു.

 

റഷ്യക്കാർക്കും ഉക്രേനിയക്കാർക്കും ഒരേ ഭാഷയിൽ ആശയവിനിമയം നടത്താൻ കഴിയും. അതിനാൽ ഞങ്ങൾ ഉക്രൈനികളില്‍ നല്ലത് കാണുന്നു. 'പുടിന്‍റെ പ്രവർത്തനങ്ങളെ നേരിട്ട് വിലയിരുത്താൻ പ്രയാസമാണ്. പക്ഷേ, ഏറ്റവും ചുരുങ്ങിയത്, അദ്ദേഹത്തിന്‍റെ ഉത്തരവുകളുടെ അനന്തരഫലങ്ങൾ വിലയിരുത്തിയാൽ, പുടിന്‍ തെറ്റാണെന്ന് ബോധ്യമാകുമെന്നും മാക്സിം കൂട്ടിച്ചേര്‍ത്തു.


'ആരെ ബോംബിടണം, എന്ത് ബോംബ് വെയ്ക്കണം എന്നത് യഥാർത്ഥത്തിൽ ഞങ്ങളുടെ കാര്യമല്ല. അതൊരു കൽപ്പനയാണ്.' എന്നായിരുന്നു സിവിയന്‍ ആക്രമണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മാക്സിം നല്‍കിയ മറുപടി. സാധാരണക്കാര്‍ക്ക് നേരെ ആയുധമുപയോഗിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

യുദ്ധം തുടങ്ങി നാലാഴ്ചയായിട്ടും കാര്യമായ മുന്നേറ്റം റഷ്യ നടത്തിയിട്ടില്ലെന്നാണു വിലയിരുത്തൽ. കരയുദ്ധത്തിൽ നൂറുകണക്കിനു റഷ്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണു സൈനിക മുന്നേറ്റം നിലച്ചതെന്നാണു ബ്രിട്ടിഷ് ഇന്റിലിജൻസ് റിപ്പോർട്ട്. പ്രധാന നഗരങ്ങൾ അടക്കം ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലാണെന്നും പാശ്ചാത്യ ഏജൻസികൾ പറയുന്നു.

 

പുട്ടിനെ യുദ്ധക്കുറ്റവാളി എന്നു വിശേഷിപ്പിച്ച യുഎസ് പ്രസി‍ഡന്റ് ജോ ബൈ‍ഡൻ, 80 കോടി ഡോളറിന്റെ അധിക സൈനിക സഹായം കൂടി യുക്രെയ്നിന് അനുവദിച്ചു. ബൈഡന്റെ പരാമർശം പൊറുക്കാനാവാത്തതാണെന്നു റഷ്യ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends