Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഇമ്രാന്‍ യുഗം അവസാനിച്ചു:നാണംകെട്ട് പടിയിറങ്ങാൻ ഇമ്രാൻ.. ചവിട്ടി പുറത്താക്കി ജനങ്ങള്‍ ഇത് ചോദിച്ച് വാങ്ങിയത്

18 MARCH 2022 05:22 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

പാകിസ്ഥാൻ ചരിത്രത്തിലില്ലാത്ത വിധത്തിലുള്ള പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. അത്യാവശ്യ കാര്യങ്ങൾക്കുപോലും പണമില്ലാത്ത അവസ്ഥയിലാണ്. നേരത്തേ ഇരുകൈയും നീട്ടി സഹായിച്ചിരുന്ന ഗൾഫ് രാജ്യങ്ങൾ ഇപ്പോൾ പാകിസ്ഥാനെ കാര്യമായി ഗൗനിക്കുന്നില്ല. ചൈനയോടും റഷ്യയോടും അടുപ്പംകൂടി പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല എന്ന മാത്രമല്ല നാണം കെട്ട് നാറുകയും ചെയ്തു..എന്നാൽ ഇപ്പോൾ അവസ്ഥ അതിലെല്ലാം പരിതാപകരമാണ്..

 

പാക് പ്രധാനമന്ത്രി പദത്തിൽ ഇമ്രാൻഖാന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് റിപ്പോർട്ട്. ഭരണകക്ഷിയിൽ നിന്നുള്ള അംഗങ്ങൾ തന്നെ പിന്തുണ പിൻവലിച്ചതോടെയാണ് സർക്കാർ വീഴുമെന്ന അവസ്ഥയിലായത്. ഇപ്പോഴത്തെ നിലവച്ചുനോക്കിയാൽ ഈ മാസം അവസാനം നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇമ്രാൻ പരാജയപ്പെടും എന്നത് ഏറക്കുറെ ഉറപ്പാണ്. സഖ്യകക്ഷികളിൽ പലരും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചുകഴിഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതിപക്ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇമ്രാന്റെ പാർട്ടിക്ക് അധോസഭയിൽ 155 സീറ്റുകളാണ് ഉള്ളത്.

 

അധികാരത്തിന് 172 സീറ്റുകളാണ് വേണ്ടത്. സഖ്യ കക്ഷികളുടെയും വിമതരുടെയും സഹായത്തോടെയാണ് അധികാരം നിലനിറുത്തിയിരുന്നത്. പാകിസ്ഥാന്റെ ചരിത്രത്തിൽ ഇതുവരെ ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കിയിട്ടിലല്ല. ആ 'ശനി' ഇമ്രാനെയും വിട്ടൊഴിയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കുകയാണ്.

 

റഷ്യ യുക്രെയിനെതിരെ യുദ്ധം തുടങ്ങിയ ദിവസം മോസ്കോയിൽ സന്ദർശനത്തിനെത്തിയ ഇമ്രാനെതിരെ കടുത്ത വിമർശനമാണ് രാജ്യത്തുനിന്നുണ്ടായത്. ഒടുവിൽ ഒന്നും നടക്കാതെ തിരിച്ചുവരേണ്ടിവന്നു. അസമയത്തുള്ള സന്ദർശനത്തോടെ രാജ്യാന്തര തലത്തിൽ പാകിസ്ഥാന് മോശം ഇമേജ് ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമർശനം.ഇത്രയും നാണം കെട്ട് ഒരു രാജ്യത്തിന്റെ തലവനും വേറെ ഒരു രാജ്യം സന്ദര്‍ശിച്ചിട്ടുണ്ടാകില്ല.

ഈ സന്ദർശനങ്ങളുടെ ഒക്കെ പുറകിൽ ഇന്ത്യയ്ക്കിട്ട് പണി കൊടുക്കാനും പാകിസ്ഥാൻ നോക്കുന്നുണ്ട്.എന്നാൽ ഈ ശ്രമത്തിന്റെ പത്തിലൊരംശം എങ്കിലും അവര്‍ സ്വന്തം രാജ്യം നന്നാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അവര്‍ പണ്ടേ വേറെ ലെവലില്‍ എത്തിയേനെ എന്ന് പറയാതിരിക്കുവാന്‍ ആകില്ല.

 

ഇന്ത്യയുടെ അടുത്ത സുഹൃത് രാജ്യങ്ങളിലൊന്നാണ് റഷ്യ. സൈനിക സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുടെയും റഷ്യയുടെയും സഹകരണവും സംയുക്ത സംരംഭങ്ങളും അനവധിയാണ്. ഒരേ സമയം അമേരിക്കയുമായും റഷ്യയുമായും ഒരേ രീതിയില്‍ നല്ല ബന്ധം നില നിര്‍ത്തുന്ന അപൂര്‍വ്വം രാഷ്ട്രങ്ങളില്‍ ഒന്നാണ് ഭാരതം.ഇതില്‍ എങ്ങനെയെങ്കിലും ഒരു ഭിന്നതയുണ്ടാക്കാന്‍ ആഞ്ഞു പരിശ്രമിക്കുകയാണ് പാകിസ്ഥാന്‍. അമേരിക്ക എന്തായാലും നയാ പൈസയുടെ വില പാകിസ്ഥാന് കൊടുക്കുന്നില്ല. എന്നാല്‍ പിന്നെ റഷ്യയുടെ എങ്കിലും അടുത്ത് പോകാം എന്ന് വിചാരിക്കുമ്പോള്‍ അതും ഒക്കുന്നില്ല.

 

ഈ കഴിഞ്ഞ ശീതകാല ഒളിംപിക്‌സിനിടയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും റഷ്യയുടെ വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ വലിയ രീതിയില്‍ പ്രചാരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ വിന്റര്‍ ഒളിംപിക്‌സിനിടെ ആരെയും കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് റഷ്യന്‍ വിദേശ കാര്യ മന്ത്രാലയം തുറന്നു പറഞ്ഞത് പാകിസ്ഥാന്റെ മുഖമടച്ചുള്ള അടിയായിരുന്നു.

 

മാത്രമല്ല അഫ്ഗാനിസ്ഥാനിലെ താലിബാനെ പ്രോസ്‌താഹിപ്പിക്കുന്ന ഇമ്രാന്റെ നടപടി അപകടമുണ്ടാക്കുമെന്ന് പ്രതിപക്ഷം നേരത്തേ തന്നെ മുന്നറിയിപ്പുനൽകിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ സർക്കാർ താലിബാൻ പ്രീണനവുമായി മുന്നോട്ടുപോവുകയായിരുന്നു. അടുത്തിടെ ഇന്ത്യ അബദ്ധത്തിൽ മിസൈൽ വിക്ഷേപിച്ച സംഭവത്തിലും ഇമ്രാനോട് പ്രതിപക്ഷത്തിനുൾപ്പടെ എതിർപ്പുണ്ടായിരുന്നു.എന്തായാലും ഒടുവിൽ പവനായി ശവമായി എന്ന് പറയുന്നതാകും നല്ലത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (23 minutes ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (28 minutes ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (36 minutes ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (41 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (48 minutes ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (7 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (7 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (7 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (7 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (7 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (8 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (8 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (8 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (8 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (9 hours ago)

Malayali Vartha Recommends