Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അമേരിക്ക യുക്രൈന് ആ ആയുധം നൽകി...ഇനി കാമികാസെ ഓപ്പറേഷന്‍..തീ പാറും ആകാശയുദ്ധത്തിൽ ചിതറി ഓടി റഷ്യന്‍ സൈന്യം

18 MARCH 2022 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ യുക്രൈനെ സഹായിക്കുന്നതിനായി അമേരിക്ക നൽകുന്ന ആയുധങ്ങളുടെ കൂട്ടത്തിൽ  കാമികാസെ അല്ലെങ്കിൽ ആത്മഹത്യാ ഡ്രോണുകൾ എന്ന് വിളിക്കപ്പെടുന്ന ആളില്ലാ വിമാനങ്ങൾ ഉണ്ടന്ന് വിവരം.സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകളാണു കാമികാസെ വിഭാഗത്തിലുള്ളത്. പറന്നുവന്നു ലക്ഷ്യസ്ഥാനത്തു പതിച്ചു പൊട്ടിത്തെറിക്കുകയാണ് ഇവയുടെ ദൗത്യം. 28 മിനിറ്റ് പറക്കും, മണിക്കൂറിൽ 44 മൈല്‍ വേഗതയിൽ ചെന്നുപതിച്ച് നാശനഷ്ടമുണ്ടാക്കും.

 


റഷ്യൻ സൈന്യം പ്രധാന നഗരങ്ങൾ കീഴടക്കാൻ ആരംഭിച്ചപ്പോൾ കൂടുതൽ സഹായം തേടി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഒരു വികാരാധീതമായ പ്രസംഗം നടത്തിയിരുന്നു, ഇതേതുടർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം യുക്രൈന് 800 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായം പ്രഖ്യാപിച്ചു, ഇതിൽ 800 സ്റ്റിംഗർ ആന്റി-എയർക്രാഫ്റ്റ് മിസൈലുകൾ, 9,000 ആന്റിടാങ്ക് ആയുധങ്ങളും, 100 ഡ്രോണുകളും മെഷീൻ ഗണ്ണുകളും ഗ്രനേഡ് ലോഞ്ചറുകളും ഉൾപ്പെടെയുള്ള ചെറിയ ആയുധങ്ങളുടെ ഒരു ശ്രേണിയും ഉണ്ടായിരുന്നു.

പുതിയ സഹായം യുക്രൈനെ അത്ഭുതപൂർണമായി സഹായിക്കുമെന്നും ഡ്രോണുകൾ ഉൾപ്പെടെ തങ്ങളുടെ അത്യാധുനിക സംവിധാനങ്ങൾ യുക്രൈനിലേക്ക് അയയ്‌ക്കുന്നതിലൂടെ തങ്ങൾ പ്രതിബദ്ധത തെളിയിക്കുകയാണെന്നും ബൈഡൻ പറഞ്ഞിരുന്നു.

 



സ്വിച്ച്ബ്ലേഡ് ഡ്രോണുകൾ എന്നും ഇവയെ വിളിക്കപ്പെടുന്നു, ഇവ സ്ഫോടകവസ്തുക്കൾ നിറച്ച ചെറിയ ആളില്ലാ വിമാനങ്ങളാണ്, എതിരാളികളുടെ ടാങ്കിലേക്കോ സൈനികർക്കിടയിലേക്കോ നേരിട്ട് പറന്നെത്തി സ്വയം പൊട്ടിത്തെറിക്കാൻ ഇവയ്ക്ക് കഴിയും.നിർമ്മാതാക്കളായ എയ്‌റോവിറോൺമെന്റ് പറയുന്നതനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇവ, മിക്ക യുഎസ് ഡ്രോണുകളേക്കാളും വിലകുറഞ്ഞതും രണ്ട് വലിപ്പങ്ങളിൽ ലഭിക്കുന്നതുമാണ്.

 

സ്വിച്ച്ബ്ലേഡ് 300ന് ഏകദേശം അഞ്ച് പൗണ്ട് ഭാരമുണ്ട്, 15 മിനിറ്റ് നേരം പറക്കാൻ കഴിയും, ഒരു ബാഗിൽ കൊണ്ടുപോകാൻ സാധിക്കുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്പന. സ്വിച്ച്ബ്ലേഡ് 600 എന്ന മറ്റൊന്നിന്ഏകദേശം 50 പൗണ്ട് ഭാരമുണ്ട് 40 മിനിറ്റ് വരെ പറക്കാനാവും, കവചിത വാഹനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന “ലോയിറ്ററിംഗ് മിസൈൽ” എന്നാണ് ഇവ അറിയപ്പെടുന്നത്.



ഡ്രോണുകൾക്ക് പരമ്പരാഗത പ്രതിരോധ മാർഗങ്ങളെ മറികടന്ന് ആക്രമണം നടത്താനുള്ള കഴിവുണ്ട്. പണ്ട് പാകിസ്ഥാനിലെയും യെമനിലെയും തീവ്രവാദ മേഖലകൾ ആക്രമിക്കാൻ ഉപയോഗിച്ച പ്രിഡേറ്റർ, റീപ്പർ ഡ്രോണുകളിൽ നിന്ന് പെയ്തിറങ്ങുന്ന ഹെൽഫയർ മിസൈലുകളുടെ ചിത്രങ്ങൾ പലരും കണ്ടിട്ടുണ്ടാകും. എന്നാൽ, 150,000 ഡോളർ വിലവരുന്ന പ്രിഡേറ്ററുകൾക്ക് പകരമായി 6,000 ഡോളറിന് കാമികാസെ ഡ്രോണുകൾ ലഭ്യമായി തുടങ്ങിയതിനാൽ ഡ്രോൺ യുദ്ധം മാറി.

 

 

ചെറിയ മാരകമായ ഇത്തരം ഡ്രോണുകൾ റഡാറിൽ കണ്ടുപിടിക്കാൻ പ്രയാസമാണ്, മാത്രമല്ല ഫെയ്‌സ് റെക്കഗനിഷൻ സംവിധാനം ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വിധത്തിൽ ഇവയെ പ്രോഗ്രാം ചെയ്യാൻ കഴിയും.ചെറിയ വാർഹെഡ് ഉൾപ്പെടെ വെറും അഞ്ചര പൗണ്ട് ഭാരം വരുന്ന സ്വിച്ച്‌ബ്ലേഡിനെ ഒരു ബാഗിൽ കൊണ്ടുനടക്കാൻ കഴിയും. ഇവയ്ക്ക് ഏഴ് മൈൽ ദൂരത്തിൽ സഞ്ചരിക്കാനാകും. വിക്ഷേപിക്കുമ്പോൾ അവയുടെ ബ്ലേഡ് പോലുള്ള ചിറകുകൾ പുറത്തേക്കുവരുന്നതിനാലാണ് ഇവയെ സ്വിച്ച്ബ്ലേഡ് എന്ന് വിളിക്കുന്നത്.

 

എയ്‌റോവിറോൺ കമ്പനി നിർമ്മിച്ച ഈ ഡ്രോൺ 2010-ൽ താലിബാനെതിരെ ഉപയോഗിക്കാൻ രഹസ്യമായി അഫ്ഗാനിസ്ഥാനിലേക്ക് അയച്ച അന്ന് മുതൽ അമേരിക്കയുടെ കയ്യിൽ ഉണ്ടായിരുന്നു. പറക്കും ഷോട്ട്ഗൺ എന്നാണ് സൈനിക ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.സ്‌ഫോടനത്തിന്റെ വ്യാപ്തി ക്രമീകരിക്കാൻ അനുവദിക്കുന്ന ഒരു സവിശേഷത സ്വിച്ച്ബ്ലേഡിനുണ്ട്. അതിനാൽ, ഇതിന് ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന ഡ്രൈവറെ മാത്രമായി കൊലപ്പെടുത്താൻ കഴിയും. ഏതെങ്കിലും ഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് അപകടമുണ്ടാകും എന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ ബ്ലാസ്റ്റിന് രണ്ട് സെക്കൻഡ് മുൻപ് വരെ ഡ്രോൺ തിരികെ വിളിക്കാൻ കഴിയുമെന്ന് എയ്‌റോവിറോൺമെന്റ് പറയുന്നു.



ബ്ലാസ്റ്റുകൾക്ക് സെക്കൻഡുകൾക്ക് മുമ്പ് വരെ ലക്ഷ്യം കാണിച്ചുകൊണ്ടിരിക്കുന്ന ക്യാമറകളും സ്വിച്ച്ബ്ലേഡിലുണ്ട്. ഡ്രോൺ മണിക്കൂറിൽ 63 മൈൽ വേഗതയിൽ സഞ്ചരിക്കുകയും അതേസമയം തന്നെ അതിന്റെ ലൈവ് വീഡിയോ പ്രവൃത്തിപ്പിക്കുന്ന ആൾക്ക് നൽകുമെന്നും എന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.ഈ വിഭാഗത്തിൽ വരുന്ന ഡ്രോണുകളുടെ ഏറ്റവും നൂതനമായ രൂപമാണ് കാമികാസെയെങ്കിലും, റഷ്യ, ചൈന, ഇസ്രായേൽ, ഇറാൻ, തുർക്കി എന്നിവയ്‌ക്കെല്ലാം ഇതുപോലത്തെ ഡ്രോണുകൾ ഉണ്ട്.



ഈ വർഷം ഇറാഖിലെ യുഎസ് താവളങ്ങളിൽ ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകൾ പത്ത് ആക്രമങ്ങളിൽ ചെറിയ ഡ്രോണുകൾ ഉപയോഗിച്ചതായി സൈന്യം പറയുന്നു. അസർബൈജാനിൽ കഴിഞ്ഞ വർഷം അർമേനിയൻ സൈന്യത്തിനെതിരെ തുർക്കി നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. കിടങ്ങുകളാൽ ചുറ്റപ്പെട്ട പീരങ്കികളിലും ടാങ്കുകളിലും സൈനികർക്കിടയിലേക്കും ഈ ഡ്രോണുകൾ പതിക്കുന്നത് അസർബൈജാൻ പുറത്തുവിട്ട വീഡിയോയിൽ കാണാം. യുക്രൈൻ അധിനിവേശത്തിനിടെ റഷ്യയും ഇത്തരം ചാവേർ ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ട്. 2019 ൽ സൗദിയിലെ എണ്ണ ശാലകൾ തകർക്കാൻ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends