യുക്രൈന് വജ്രായുധങ്ങള്‍ കൈമാറി യുഎസ്; സ്വിച്ച്‌ബ്ലേഡ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും; യുക്രൈനില്‍ ഇനി ലെവല്‍ 2 യുദ്ധം

യുക്രൈനുവേണ്ടി ലോകശക്തികള്‍ ഒന്നിക്കുന്നു. യുക്രൈനില്‍ ആയുധങ്ങള്‍ ഇറക്കി റഷ്യയെ തീര്‍ക്കാനുറച്ചാണ് നാറ്റോയും അമേരിക്കയും നീങ്ങുന്നത്. റഷ്യയ്‌ക്കെതിരെ പ്രയോഗിക്കാന്‍ യുക്രെയ്‌ന് അത്യാധുനിക ആയുധങ്ങളുടെയും സാങ്കേതിക സംവിധാനങ്ങളുടെ സഹായം അത്യാവശ്യമാണ്. യുക്രന്റെ ഈ കുറവ് പരിഹരിക്കാന്‍ ഇപ്പോള്‍ തന്നെ ലോകം ഇറങ്ങിയത് അവര്‍ക്ക് ഏറെ ആശ്വാസമാണ്. ഇതിന്റെ ഭാഗമായി യുക്രെയ്‌ന് വേണ്ട ആയുധങ്ങളെല്ലാം രഹസ്യമായി എത്തിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
റഷ്യന്‍ വിമാനങ്ങളെയും മിസൈലുകളെയും താരതമ്യേന കുറഞ്ഞ ദൂരത്ത് വച്ച് വെടിവച്ചു വീഴ്ത്താനുള്ള കഴിവ് യുക്രെയ്‌നിനുണ്ട്. എന്നാല്‍, വളരെ ദീര്‍ഘദൂര ടാര്‍ഗറ്റുകളെ ആക്രമിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ യുക്രെയ്‌നിന് ഇല്ല. ഇതിന് പരിഹാരമായി പുതിയ ആയുധങ്ങള്‍ നല്‍കുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചത്. യുക്രെയ്‌നിന് ദീര്‍ഘദൂര മിസൈല്‍ പ്രതിരോധവും സ്വിച്ച്‌ബ്ലേഡ് സായുധ ഡ്രോണുകളും നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഈ ആയുധങ്ങള്‍ റഷ്യന്‍ വിമാനങ്ങള്‍ക്കും കവചങ്ങള്‍ക്കും എതിരെ ദൂരെ നിന്ന് പ്രതിരോധിക്കാന്‍ യുക്രെയ്ന്‍ സേനയെ പ്രാപ്തമാക്കും. പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച പുതിയ ആയുധങ്ങളെല്ലാം യുക്രെയ്‌നിലേക്ക് വൈകാതെ തന്നെ എത്തിയേക്കുമെന്നാണ് അറിയുന്നത്.
റഷ്യന്‍ നിര്‍മിത എസ്300 ന് സമാനമായ ആയുധങ്ങളാണ് യുക്രൈന് നല്‍കുന്നത് എന്നാണ് അറിയുന്നത്. ഇത് യുഎസ് നിര്‍മിത പാട്രിയറ്റ് സിസ്റ്റം പോലെ പൂര്‍ണമായും ഓട്ടമേറ്റഡ്, ഗ്രൗണ്ട് അധിഷ്ഠിത റഡാര്‍മിസൈല്‍ ലോഞ്ചര്‍ യൂണിറ്റായിരിക്കും. ടാര്‍ഗറ്റുകളെ കണ്ടെത്താനും ട്രാക്കുചെയ്യാനും വെടിവയ്ക്കാനും കഴിയുന്നതായിരിക്കും ഈ സംവിധാനം. എസ് 300 എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് യുക്രെയ്ന്‍ സൈനികര്‍ക്ക് ഇതിനകം തന്നെ അറിയാം. അമേരിക്കയില്‍ നിന്ന് യുക്രെയ്‌നിന് 100 സ്വിച്ച്‌ബ്ലേഡ് ഡ്രോണുകള്‍ നല്‍കിയേക്കും. നിരീക്ഷണ ക്യാമറ സജ്ജീകരിച്ചിരിക്കുന്ന, റിമോട്ട് നിയന്ത്രിത ഫ്‌ലൈയിങ് ബോംബുകള്‍ ഘടിപ്പിച്ച ഇത്തരം ഡ്രോണുകള്‍ റഷ്യന്‍ താവളങ്ങളില്‍ പ്രയോഗിക്കാന്‍ കഴിയും. 'കാമികേസ് ഡ്രോണുകള്‍' എന്ന് വിളിക്കപ്പെടുന്ന സ്വിച്ച്‌ബ്ലേഡുകള്‍ക്ക് റഷ്യന്‍ താവളങ്ങള്‍ക്കു നേരെ ശക്തമായ ആക്രമണം നടത്താന്‍ സാധിച്ചേക്കും. റഷ്യന്‍ ടാങ്കുകള്‍ക്കെതിരെ യുക്രെയ്‌നിയക്കാര്‍ ഉപയോഗിച്ച ഗൈഡഡ് ഹീറ്റ് സീക്കിങ് മിസൈലുകളേക്കാള്‍ മികച്ച ആയുധമാണിതെന്നും പറയപ്പെടുന്നു.
തോളില്‍ കൊണ്ടുനടക്കാവുന്ന ഇന്‍ഫ്രാറെഡ് ആന്റിഎയര്‍ക്രാഫ്റ്റ് മിസൈലുകളായ 800 സ്റ്റിങ്ങറുകള്‍ കൂടി അമേരിക്ക നല്‍കുന്നുണ്ട്. 1990കളില്‍ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ വെടിവച്ച് വീഴ്ത്താന്‍ അമേരിക്ക അഫ്ഗാന്‍ സൈനികര്‍ക്ക് ഇത്തരം സ്റ്റിങ്ങറുകള്‍ നല്‍കിയിരുന്നു. റഷ്യന്‍ ഹെലികോപ്റ്ററുകള്‍ക്കെതിരെയും സാവധാനത്തില്‍ പറക്കുന്ന ഫിക്‌സഡ്‌വിങ് യുദ്ധ വിമാനങ്ങള്‍ക്കെതിരെയും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും.പാശ്ചാത്യ സഖ്യകക്ഷികള്‍ ഇതിനകം തന്നെ യുക്രെയ്‌നിയന്‍ സൈന്യത്തിന് 17,000 ഭാരം കുറഞ്ഞതും തോളില്‍ നിന്ന് വിക്ഷേപിക്കുന്നതുമായ സ്വയംഗൈഡഡ് മിസൈലുകള്‍ നല്‍കിയിട്ടുണ്ട്. ഇവ കരയുദ്ധത്തിനു ഏറെ സഹായിക്കുന്നതാണ്. ശത്രുക്കളുടെ കവചിത വാഹനങ്ങള്‍ നശിപ്പിക്കാന്‍ ഇവ വളരെ ഫലപ്രദമായി ഉപയോഗിക്കാം.
https://www.facebook.com/Malayalivartha























