Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

അത് തീക്കളിയായി മാറുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്, യുദ്ധഭൂമിയില്‍ വീണ്ടും ആശങ്ക, ഉക്രെയിനില്‍ പൊട്ടിക്കാന്‍ ചൈന റഷ്യക്ക് വെടിക്കോപ്പുകള്‍ നല്‍കിയാല്‍ പാഠം പഠിപ്പിക്കും, ജോ ബൈഡന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍

19 MARCH 2022 04:12 PM IST
മലയാളി വാര്‍ത്ത

More Stories...

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

ഉക്രെയിനില്‍ പൊട്ടിക്കാന്‍ ചൈന റഷ്യക്ക് വെടിക്കോപ്പുകള്‍ നല്‍കിയാല്‍ പാഠം പഠിപ്പിക്കുമെന്ന് അമേരിക്കയുടെ താക്കീത്. ഉക്രെയിനില്‍ കിതച്ചുകൊണ്ടിരിക്കുന്ന റഷ്യയ്ക്ക് മിസൈലും ബോംബും റഡാറും നല്‍കാന്‍ ചൈന തയാറായാല്‍ അത് തീക്കളിയായി മാറുമെന്ന് അമേരിക്ക മുന്നറിയിപ്പുനല്‍കിയതോടെ യുദ്ധഭൂമിയില്‍ വീണ്ടും ആശങ്ക ഉയരുകയാണ്.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെ വീണ്ടും ലോകം ആശങ്കയിലാണ്.

റഷ്യയുടെ ഉക്രൈയിന്‍ അധിനിവേശം സംബന്ധിച്ച് ഷിയും ബൈഡനും തമ്മിലുള്ള രണ്ടര മണിക്കൂര്‍ സംഭാഷണത്തില്‍ റഷ്യക്ക് ആയുധം നല്‍കാനുള്ള നീക്കമുണ്ടായാല്‍ അമേരിക്കന്‍ ചേരി ഒന്നാകെ ചൈനയ്‌ക്കെതിരെ തിരിയുമെന്നു മുന്നറിയിപ്പു നല്‍കി. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും പിന്നീട് മോസ്‌കോയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി പ്രതിരോധിക്കാന്‍ അമേരിക്ക നടത്തിയ ശ്രമങ്ങളെക്കുറിച്ച് ബൈഡന്‍ ജിന്‍പിങ്ങിനോടു വിശദീകരിച്ചു.

ഉക്രെയിനിലെ നഗരങ്ങള്‍ക്കും ജനങ്ങള്‍ക്കു മേല്‍ റഷ്യ ക്രൂരമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ ചൈന പടക്കോപ്പുകളും മറ്റ് സഹായങ്ങളും നല്‍കിയാല്‍ അമേരിക്ക നേരിട്ട് ഇടപെടുമെന്ന് വ്യക്തമായിക്കഴിഞ്ഞു.അതേസമയം, റഷ്യക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി രംഗത്തെത്തിയതോടെ യുദ്ധം ഉടനെ തീരില്ലെന്നു വ്യക്തമാണ്.

റഷ്യ ഒന്നുകില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അല്ലെങ്കില്‍ ഏഴുതലമുറയ്ക്കു പോലും വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങള്‍ നേരിടാന്‍ സജ്ജരാകണമെന്നും ഉക്രെയിന്‍ പറഞ്ഞതോടെയാണ് റഷ്യ ചൈനയുടെ ആയുധ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. റഷ്യ സ്വയംവരുത്തിവെച്ച യുദ്ധത്തിന്റെ ആഘാതം ചെറുതല്ലെന്നും അറ്റകൈ പ്രയോഗം നടത്താന്‍ ഉക്രെയിന്‍ മടിക്കില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.

ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ നല്‍കി സഹായിക്കണമെന്നാണ് റഷ്യ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്.യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാനാണ് റഷ്യ ചൈനയുടെ സഹായം തേടിയത്. ആയുധങ്ങള്‍ മാത്രമല്ല റഷ്യയുടെ സാമ്പത്തിക നഷ്ടം നികത്താന്‍ സാമ്പത്തിക സാഹായം നല്‍കിയാലും ശക്തമായ നടപടിയുണ്ടാകുമെന്നാണ് അമേരിക്ക ചൈനയോടു പ്രഖ്യാപിച്ചിരിക്കുന്നത്.

റഷ്യയുടെ സ്വര്‍ണ്ണശേഖരവും വിദേശനാണ്യശേഖരവും പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ച സ്ഥിതിയിലായതോടെ കടുത്ത പ്രതിസന്ധിയിലാണ് റഷ്യ.അതേസമയം സ്വര്‍ണ്ണത്തിന്റെ വിദേശനാണ്യശേഖരത്തിന്റെയും ഒരു ഭാഗം ചൈനയുടെ നാണയമായ യുവാനിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്നും ചൈനയുമായി നേരിട്ട് ഇടപാട് നടത്താതിരിക്കാന്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നതെന്നും റഷ്യയുടെ ധനമന്ത്രി സിലുവനോവ് പറയുന്നു.

സാമ്പത്തിക പ്രതിസന്ധിക്കു പുറമെ ഏറെ വൈകാതെ ഭക്ഷ്യക്ഷാമത്തിലേക്കും റഷ്യ കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.പാശ്ചാത്യരാഷ്ടങ്ങള്‍ കേട്ടുകേള്‍വിയില്ലാത്ത വിധം ശക്തമായ ഉപരോധമാണ് റഷ്യയ്ക്ക് മീതെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉക്രെയിനില്‍ യുദ്ധം തുടങ്ങുന്നതിനു മുന്‍പു തന്നെ ചൈനയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചിരുന്നു.

എങ്ങനെയും പാശ്ചാത്യരാഷ്ട്രങ്ങളില്‍ നിന്നുള്ള ഉപരോധത്തെ അതിജീവിക്കാമെന്ന് റഷ്യ കരുതിയിരുന്നു. അത്രത്തോളം സമ്പന്നമായ കരുതല്‍ ശേഖരം റഷ്യയ്ക്കുണ്ടായിരുന്നു. എന്നാല്‍ റഷ്യയുടെ 64000 കോടി ഡോളര്‍ പാശ്ചാര്യ രാഷ്ട്രങ്ങളുടെ ഉപരോധം മൂലം മരവിച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

 

അതേസമയം റഷ്യയെ സഹായിക്കാന്‍ ചൈന തയ്യാറാകുമോ എന്നത് സംബന്ധിച്ച സൂചനകളൊന്നുമില്ലെന്നാണ് വാഷിംഗ്ടണിലെ ചൈനീസ് എംബസി വ്യക്തമാക്കുന്നത്. ഉക്രെയിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനായി അമേരിക്ക1535 കോടി രൂപകൂടി ചെലവിടുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ തുകയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കിയതോടെ റഷ്യക്കു മുന്നില്‍ ഉക്രെയിന്‍ കീഴടങ്ങളില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

2021 ജനുവരിമുതല്‍ യുക്രൈനുവേണ്ടി അമേരിക്ക 9211 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവുംവലിയ ആണവനിലയമായ യുക്രൈനിലെ സാഫോറീസിയ റഷ്യ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

യുക്രൈന്‍ നല്‍കിയ വിവരമനുസരിച്ച് നിലയം പൂര്‍ണമായും ഏറ്റെടുത്ത് റഷ്യയുടെ റോസാറ്റം മാനേജ്മെന്റിനു കീഴിലാക്കാനാണ് ശ്രമം. ഈ സാഹചര്യത്തിലാണ് തങ്ങള്‍ റഷ്യക്കെതിരെ അറ്റകൈ പ്രയോഗം നടത്തുമെന്നുള്ള ഉക്രെയിന്റെ മുന്നറിയിപ്പു പുറത്തുവന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (5 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (5 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (6 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (6 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (9 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (9 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (9 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (9 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends