വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയം...ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റി പുടിൻ ഭയന്ന് തുടങ്ങിയതിന് തെളിവ്....

വിഷം തന്ന് കൊലപ്പെടുത്തുമെന്ന് ഭയന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഫെബ്രുവരിയിൽ 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ മാറ്റിയെന്ന് റിപ്പോർട്ട്. ബോഡിഗാർഡ്സ്, പാചകക്കാർ, സെക്രട്ടറിമാർ, അലക്കുകാർ എന്നിവരെയാണ് മാറ്റിയതെന്ന് ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിലാണ് റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങിയത്. ആക്രമണത്തെ കുറിച്ച് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളു ഉള്‍പ്പടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈനില്‍ റഷ്യ നടത്തുന്ന ബോംബാക്രമണത്തെ ലോകമെമ്പാടുമുള്ളവര്‍ ശക്തമായി അപലപിച്ചിരുന്നു. ഇതോടെ, തന്നെ വധിക്കാനുള്ള ശ്രമം നടത്തുക എന്നത് എല്ലാ രഹസ്യാന്വേഷണ ഏജന്‍സികളുടെയും ലക്ഷ്യമായിരിക്കുമെന്ന് പുടിന്‍ ഭയപ്പെട്ടിരുന്നു.
യു.എസിലെ സൗത്ത് കരോലിന് സെനറ്ററായ ലിൻഡ്‌സെ ഗ്രഹാം പുടിനെ വധിക്കാൻ ആഹ്വാനം ചെയ്തത് വലിയ വിമർശനത്തിന് കാരണമായിരുന്നു. ‘ഇതവസാനിപ്പിക്കാനുള്ള ഏകമാർഗം ആരെങ്കിലും ഈ വ്യക്തിയെ പുറത്താക്കുക എന്നതാണ്. നിങ്ങളുടെ രാജ്യത്തിനും ലോകത്തിനും നിങ്ങൾ നൽകുന്ന വലിയ ഉപകാരമായിരിക്കും അത്”- മാര്‍ച്ച് ആദ്യ വാരം ഗ്രഹാം ട്വീറ്റ് ചെയ്തു.
വിഷം ഉപയോഗിച്ചുള്ള കൊലപാതകം റഷ്യയിൽ ഒരു പുതിയ കാര്യമല്ല. പുടിന്റെ പ്രധാന വിമർശകനായ അലക്‌സി നവാൽനിക്കെതിരെ 2020 ഓഗസ്റ്റിൽ സൈബീരയയിൽ വെച്ച് വിഷപ്രയോഗം നടന്നിരുന്നു. പുടിന്റെ ഉത്തരവ് അനുസരിച്ചാണ് വിഷപ്രയോഗം നടന്നതെന്ന് വിമർശനമുണ്ടായിരുന്നു.
എന്നാൽ മോസ്‌കോയിലെ ലൂസ്‌നികി ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്യവെ, പ്രസിഡണ്ട് വ്‌ളാദിമിർ പുടിന്റെ പ്രസംഗം ഇടക്കുവച്ച് നിർത്തി റഷ്യൻ സ്റ്റേറ്റ് ടിവി. പ്രസംഗത്തിന് പകരം ചടങ്ങിൽ നേരത്തെയുണ്ടായിരുന്ന ദേശസ്‌നേഹ സംഗീതത്തിന്റെ ക്ലിപ്പാണ് ടിവി കാണിച്ചത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം. 'നമ്മുടെ സൈനിക നടപടിയുടെ (യുക്രൈനിലെ) തുടക്കം സൈന്യത്തിന്റെ ജന്മദിനത്തിലായിരുന്നു എന്നത് യാദൃച്ഛികമായിരുന്നു...' എന്നിങ്ങനെ പറയുന്നതിനിടെയാണ് പ്രസംഗം തടസ്സപ്പെട്ടത്.
അപൂർവ്വമായ നടപടിയായാണ് രാഷ്ട്രീയ വിദഗ്ധർ ഇതിനെ കാണുന്നത്. സർക്കാറിന് കടുത്ത നിയന്ത്രണമുള്ള ചാനലാണ് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ. സർവറിലെ സാങ്കേതിക കാരണങ്ങളാണ് പ്രസംഗം തടസ്സപ്പെടാനുള്ള കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചു.
മുടങ്ങി പത്തു മിനിറ്റിന് ശേഷം പ്രസിഡണ്ടിന്റെ പ്രസംഗം ഒരിക്കൽ കൂടി ടിവി സംപ്രേഷണം ചെയ്തിരുന്നു. ക്രിമിയൻ അധിനിവേശത്തിന്റെ എട്ടാം വാർഷികത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എൺപതിനായിരത്തോളം പേരാണ് പ്രസിഡണ്ടിന്റെ പ്രസംഗം കേൾക്കാനായി ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടന്ന സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്.
പ്രസംഗത്തിൽ 'ഐക്യ'ത്തെ കുറിച്ചാണ് പുടിൻ ഏറെ നേരം സംസാരിച്ചത്. ദീർഘകാലമായി രാജ്യത്ത് ഇത്തരത്തിലൊരു ഐക്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കൾക്കു വേണ്ടി സ്വന്തം ആത്മാവിനെ ത്യജിക്കുന്നതിനേക്കാൾ വലിയ സ്‌നേഹമില്ലെന്ന ബൈബിൾ വചനം ഉദ്ധരിച്ചാണ് യുക്രൈനിലെ അധിനിവേശം പുടിൻ ന്യായീകരിച്ചത്.
ഫെബ്രുവരി 24നാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കിയവ് പിടിക്കാൻ റഷ്യക്കായിട്ടില്ല. പടിഞ്ഞാറൻ രാഷ്ട്രങ്ങളും വൻകിട കമ്പനികളും റഷ്യക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരെ തലസ്ഥാനമായ മോസ്‌കോയിലും പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
https://www.facebook.com/Malayalivartha























