Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

അമേരിക്കൻ ന​ഗരങ്ങളെ ചാമ്പലാക്കും... ബൈഡന് മൊത്തത്തിൽ ഭ്രാന്തായി... റഷ്യയ്ക്ക പിന്നാലെ ഉത്തര കൊറിയ... കിമ്മിന്റെ 'മോണ്‍സ്റ്റര്‍ മിസൈല്‍'... സിനിമാറ്റിക് സ്റ്റൈലിൽ കിം ജോങ് ഉന്‍

26 MARCH 2022 10:30 PM IST
മലയാളി വാര്‍ത്ത

റഷ്യ യുക്രൈൻ പോരാട്ടം കനക്കുന്ന സാഹചര്യത്തിൽ ലോകത്തിനെ ഭയപ്പെടുത്തുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരികയാണ്. ആണവായുധങ്ങൾ റഷ്യ പ്രയോ​ഗിച്ച് വലിയ യുദ്ധത്തിലേക്ക് നയിക്കും വിധം കാര്യങ്ങൾ മാറി മറിയുമെന്നാണ് പലരും നിരീക്ഷിക്കുന്നത്. അതിനിടയിൽ ലോകനേതാക്കളെ പ്രത്യേകിച്ച് അമേരിക്കയെ ഭയപ്പെടുത്തുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വൻകരകൾക്കപ്പുറം നാശം വിതക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോംഗ് -17 ആണ് ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിൽ വിജയകരമായി പരീക്ഷിച്ചത്. വ്യാഴാഴ്ചയാണ് ഹ്വാസോങ്-17 എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ ഔദ്യോഗിക ടെലിവിഷന്‍ വാർത്ത പുറത്ത് വിട്ടിട്ടുണ്ടായിരുന്നു.

ഉത്തരകൊറിയന്‍ തലസ്ഥാനത്തുനിന്നും 25 കിലോമീറ്ററോളം അകലെയുള്ള പ്രോങ്യാങ് സുനാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. അയൽ രാജ്യങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ലംബമായി പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന എട്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഇതെന്ന് ദക്ഷിണകൊറിയന്‍ സൈന്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന് തന്നെ വിനാശകരമായി മാറിയേക്കാവുന്ന ഇത്തരം മിസൈൽ കലവറയാണ് ഇപ്പോൾ ഉത്തര കൊറിയൻ സൈന്യത്തിന്റെ പക്കലുള്ളത്. 2017-നു ശേഷം ആദ്യമായാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണ വിധേയമാക്കുന്നത്. അന്നത്തേതിനെക്കാള്‍ ശക്തിയേറിയ മിസൈലാണ് ഇപ്പോള്‍ പരീക്ഷിച്ചിരിക്കുന്നത്.

മിസൈല്‍ പരീക്ഷിച്ച് ഒരു ദിവസത്തിന് ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ ഉത്തര കൊറിയന്‍ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പതിവ് രീതികളില്‍നിന്ന് വ്യത്യസ്തമായി ഹോളിവുഡ് സിനിമാ സ്‌റ്റൈലില്‍ തയ്യാറാക്കിയ മിസൈല്‍ വിക്ഷേപണത്തിന്റെ വീഡിയോയും ഉത്തരകൊറിയ പുറത്തിറക്കി. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കിം ജോങ് ഉന്‍ മിസൈല്‍ നിരീക്ഷിക്കുന്നതിന്റെയും വിക്ഷേപണത്തിന് നേതൃത്വം നല്‍കുന്നതിന്റെയും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തു വിട്ടിരിക്കുന്നത്.

ഭീമാകാരമായ മിസൈലിനൊപ്പം ലെതർ ജാക്കറ്റും, സൺഗ്ലാസും ധരിച്ചെത്തുന്ന കിം ജോംഗ് ഉന്നാണ് വീഡിയോയിലെ ആകർഷണം. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം അദ്ദേഹം മിസൈല്‍ വിക്ഷേപണ തറയിലേക്ക് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും മറ്റും ഏറെ നാടകീയമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബോളിവുഡ് സിനിമാ സ്‌റ്റൈലില്‍ പശ്ചാത്തല സംഗീതവും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.സിനിമകളിലെ രംഗത്തിന് സമാനമായാണ് മിസൈൽ വിക്ഷേപണത്തിന്റെ കൗണ്ട്‌ഡൗൺ രംഗം ചിത്രീകരിച്ചിരിക്കുന്നത്. വിക്ഷേപണത്തിന് പിന്നാലെ കിം ആഹ്ളാദം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സര്‍ക്കാര്‍ വെള്ളിയാഴ്ച പുറത്തു വിട്ടിട്ടുണ്ട്. 

ഉത്തരകൊറിയയുടെ സൈനിക ശക്തി എന്താണെന്ന് തെളിയിക്കാനുള്ള വീഡിയോ ഒരേസമയം രാജ്യത്തിന്റെ അഭിമാനവും കിം ജോങിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍കൂടി ലക്ഷ്യമിട്ടുള്ളതാണ്. കിം ജോങ് ഏറെ അഭിമാനത്തെടെ സൈനിക ശക്തിയില്‍ ചേര്‍ത്ത ആയുധം കൂടിയാണ് ഹ്വാസോങ് 17.

2017-ല്‍ ഉത്തരകൊറിയ വിക്ഷേപിച്ച ഭൂഖണ്ഡാന്തര മിസൈലിനേക്കാള്‍ ദൂരപരിധിയുള്ളതാണ് ഇപ്പോള്‍ പരീക്ഷിച്ച മിസൈല്‍ എന്നാണ് അറിയാൻ കഴിയുന്നത്. 45,000 കിലോമീറ്ററായിരുന്നു അന്ന് പരീക്ഷിച്ച ഹ്വാസോങ്-15 ന്റെ ഓള്‍ട്ടിട്ട്യൂഡ്. മിസൈലിന്റെ ദൂരപരിധി 13,000 കിലോമീറ്ററായിരുന്നു (8,080 മൈല്‍). ഏകദേശം അമേരിക്ക മുഴുവന്‍ ഇതിനുള്ളില്‍ വരുതിയിലാക്കാൻ സാധിക്കും. സാധാരണ നിലയിൽ ഉത്തര കൊറിയയിലെ താവളത്തിൽനിന്ന് വിക്ഷേപിച്ചാൽ അമേരിക്കയിലെത്തും. 

ഉത്തര കൊറിയയുടെ അവകാശവാദം അനുസരിച്ച് യു.എസ് നഗരങ്ങള്‍ വരെ ചാരമാക്കാന്‍ ഒറ്റ മിസൈല്‍ കൊണ്ടാകും. പ്രകോപനമുണ്ടായാല്‍ ലോകത്തെ ഏതു ഭാഗത്തേക്കും അക്രമണം നടത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന മുന്നറിയിപ്പാണ് മിസൈല്‍ വിക്ഷേപണത്തിലൂടെ യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കിം ജോങ് ഉന്‍ നല്‍കുന്നത്. പരീക്ഷണത്തിൽ 1,090 കി.മീറ്റർ ഉയരത്തിലും 6,248 ദൂരത്തിലും മിസൈൽ പറന്നെന്നാണ് ഉത്തര കൊറിയ അവകാശപ്പെടുന്നത്.

ഇപ്പോള്‍ പരീക്ഷിച്ച ഹ്വാസോങ്-17ന് ഇതിലധികം ദൂരപരിധിയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്. ഒരേസമയം ഒന്നില്‍കൂടുതല്‍ ആണവായുധങ്ങള്‍ വഹിക്കാനും മിസൈലിനു ശേഷിയുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഒരു 'മോണ്‍സ്റ്റര്‍ മിസൈല്‍' എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.

2020ല്‍ നടന്ന ഒരു പരേഡിലാണ് ഹ്വാസോങ്-17 ആദ്യമായി ഉത്തര കൊറിയ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. മിസൈലിന്റെ ഭീമാകാരമായ വലിപ്പം അന്ന് തന്നെ ചര്‍ച്ചയായിരുന്നു. പല സൈനിക വിദഗ്ദ്ധരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. 'ആണവ യുദ്ധത്തിന് ശക്തമായ പ്രതിരോധം' എന്നാണ് പരീക്ഷണത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഈ മിസൈലിന് യുഎസ് വരെ എത്താനുള്ള ദൂരപരിധിയുണ്ട് അതിനാല്‍ ഇത് ഉത്തര കൊറിയ പരീക്ഷണം നടത്തുന്നതിനും വിലക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അമേരിക്കയ്ക്ക് വമ്പൻ ഭീഷണിയായി ഇതോടെ ഹ്വാസോങ് മാറിയിരിക്കുകയാണ്.

വിന്റര്‍ ഒളിംപിക്‌സ് സമാപിച്ചതോടെ വീണ്ടും മിസൈല്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു ഉത്തര കൊറിയ. അമേരിക്കയുള്‍പ്പെടെ ലോകരാജ്യങ്ങള്‍ യുക്രൈന്‍- റഷ്യ പ്രതിസന്ധിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. വ്യാഴാഴ്ചത്തെ മിസൈല്‍ വിക്ഷേപണത്തെ ജപ്പാനും ദക്ഷിണ കൊറിയയും സസൂക്ഷമാണ് നിരീക്ഷിക്കുന്നത്. 

ഉത്തര കൊറിയ നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയയും ജപ്പാനും സ്ഥരീകരിച്ചിരുന്നു. ഒരു മണിക്കൂര്‍
കൊണ്ട് 1,100 കിലോമീറ്റര്‍ സഞ്ചരിച്ച റോക്കറ്റ് ജപ്പാന്‍ കടലില്‍ പതിച്ചെന്ന് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മിസൈല്‍ 6,000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്നുവെന്നും ഒരു മണിക്കൂറിന് ശേഷം ജാപ്പനീസ് കടലില്‍ വീണുമെന്നുമാണ് ജാപ്പനീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ഹൊക്കൈഡു ദീപിന് സമീപം ജപ്പാന്റെ നിയന്ത്രണത്തിലുള്ള സമുദ്ര മേഖലയിലാണ് മിസൈല്‍ പതിച്ചത്. തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളില്‍ പതിച്ച മിസൈലിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കുമെന്നും ദക്ഷിണ കൊറിയന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പഠിക്കുമെന്നുമാണ് ജപ്പാന്‍ വ്യക്തമാക്കുന്നത്. 

ഉത്തരകൊറിയക്ക് മറുപടി നല്‍കിക്കൊണ്ട് കര, സമുദ്ര, നാവിക മേഖലകളിലായി അഞ്ചു മിസൈലുകള്‍ വിക്ഷേപിച്ചതായി ദക്ഷിണകൊറിയ അറിയിച്ചു. യു.എന്‍. രക്ഷാസമിതി പ്രമേയങ്ങളെ ലംഘിക്കുന്നതാണ് നടപടിയെന്ന് യു.എസ്. ഈ വിഷയത്തിൽ ആരോപിക്കുന്നത്. എന്തായിരുന്നാലും പുതിയ പരീക്ഷണങ്ങൾ ഉത്തര കൊറിയ ആവർത്തിച്ച് നടപ്പിലാക്കുന്നതിനാൽ വളരെ ജാ​ഗ്രതയോടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (3 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (4 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (4 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (5 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (5 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (5 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (6 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (6 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (7 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (7 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (7 hours ago)

Malayali Vartha Recommends