40 റഷ്യന്‍ യുദ്ധവിമാനങ്ങളെ ചുട്ടെരിച്ച യുക്രൈന്റെ കാവല്‍ മാലാഖയെ വധിച്ച് റഷ്യ; റഷ്യയുടെ ഏറ്റവും വലിയ മിഷന്‍

'കീവിലെ പ്രേതം' എന്നറിയപ്പെട്ടിരുന്ന യുക്രെയിന്‍ യുദ്ധവിമാനത്തിലെ പൈലറ്റ് കൊല്ലപ്പെട്ടു. ഇരുപത്തിയൊന്‍പതുകാരനായ മേജര്‍ സ്റ്റെപാന്‍ താരാബല്‍ക്കയാണ് അപരനാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മേജറിന്റെ മരണശേഷമാണ് യുക്രെയിന്‍ കീവിലെ പ്രേതത്തെ വെളിപ്പെടുത്തിയത്.
മാര്‍ച്ച് 13ന് മിഗ്29 യുദ്ധവിമാനത്തില്‍ റഷ്യന്‍ സേനയോട് യുദ്ധം ചെയ്യവെയാണ് മേജര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത് ഇപ്പോഴാണ്. യുദ്ധത്തിന്റെ ആദ്യ ദിനം തന്നെ ആറ് റഷ്യന്‍ വിമാനങ്ങള്‍ തകര്‍ത്തതിന് പിന്നാലെയാണ് യുക്രെയിന്‍ ജനത അദ്ദേഹത്തെ കാവല്‍ മാലാഖയെന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതിനാല്‍ നിഗൂഡത നിറഞ്ഞ വ്യക്തിയായി മാറുകയും കീവിലെ പ്രേതം എന്ന പേരില്‍ അറിയപ്പെടുകയുമായിരുന്നു.
യുക്രെയ്!നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യദിനത്തില്‍ ആറു റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതോടെയാണ് സ്റ്റെപാന്‍ തരബാല്‍ക വീരനായകനായത്. ഫെബ്രുവരി 26 ന് 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ കൂടി മേജര്‍ തരബാല്‍ക വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടിരുന്നു. 40 ഓളം റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തരബാല്‍ക തകര്‍ത്തതായി യുക്രെയ്!ന്‍ പ്രതിരോധസേന അവകാശവാദം ഉന്നയിക്കുന്നു.
'കാവല്‍ മാലാഖ' യെന്ന് യുക്രെയ്ന്‍ ജനത വാഴ്ത്തിയ യുദ്ധവീരന്റെ വ്യക്തിവിവരങ്ങള്‍ സൈന്യം പുറത്തു വിടാത്തതിനാല്‍ 'ഗോസ്റ്റ് ഓഫ് കീവ്' എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. മരണാനന്തര ബഹുമതിയായി 'യുക്രെയ്‌നിന്റെ വീരന്‍' എന്ന പദവിയും ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ് ഗോള്‍ഡന്‍ സ്റ്റാറും നല്‍കി യുക്രെയ്ന്‍ ഭരണകൂടം സ്റ്റെപാന്‍ തരബാല്‍കയെ ആദരിച്ചു. റഷ്യന്‍ സൈന്യം അദ്ദേഹത്തെ ഭയപ്പെട്ടിരുന്നതായും യുക്രെയ്ന്‍ സര്‍ക്കാര്‍ അവകാശപ്പെട്ടു.
യുക്രെയ്‌നിന്റെ തലസ്ഥാനമായ കീവ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ ആക്രമണം തീവ്രമാക്കിയതിനു പിന്നാലെയാണ് തരബാല്‍കയുടെ മരണം യുക്രെയ്ന്‍ സ്ഥിരീകരിച്ചത്. മരിയുപോളിലും ഡോണെറ്റ്‌സ്‌കിലും പൊളോണിലും ചെര്‍ണിഹീവിലും കനത്ത ആക്രമണം തുടരുകയാണ്. വന്‍ നാശമുണ്ടായതായി സമ്മതിച്ച യുക്രെയ്ന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസിനോവ് റഷ്യയുടെ നഷ്ടം അതിഭീമമാണെന്ന് പറഞ്ഞു. കൂടുതല്‍ നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും നിയന്ത്രണം നഷ്ടമായതായും യുക്രെയ്ന്‍ അറിയിച്ചു. കരയിലൂടെയുള്ള മുന്നേറ്റം തടസ്സപ്പെട്ടതോടെയാണ് റഷ്യ വ്യോമാക്രമണം രൂക്ഷമാക്കിയത്.
https://www.facebook.com/Malayalivartha


























