ഉഗ്ര സ്‌ഫോടനവും കാതടപ്പിക്കുന്ന ശബ്ദവും അമേരിക്കയുടെ തലയ്ക്ക് മുകളില്‍ റഷ്യന്‍ അണുബോംബോ? ജനങ്ങള്‍ മുള്‍മുനയില്‍ നിന്ന നിമിഷം

അമേരിക്കയ്ക്കു മുകളില്‍ കാതടപ്പിക്കുന്ന ശബ്ദത്തോടെ തീഗോളം പ്രത്യക്ഷപ്പെട്ടത് ഭീതി പരത്തി. യുഎസിലെ അര്‍ക്കന്‍സാസ്, ലൂസിയാന, മിസിസിപ്പി എന്നീ തെക്കന്‍ സംസ്ഥാനത്താണു പ്രതിഭാസം സംഭവിച്ചത്. നിരവധി ആളുകള്‍ ഇവിടങ്ങളില്‍ തീഗോളം കണ്ടുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു ഇത്. ആദ്യമായി ഇതു കണ്ടത് മിസിസിപ്പിക്കു സമീപം അല്‍കോണില്‍ മിസിസിപ്പി നദിക്ക് 87 കിലോമീറ്റര്‍ മുകളിലായാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സംഭവം നാസ സ്ഥിരീകരിച്ചിട്ടുണ്ട്. വളരെ അപൂര്‍വമായി സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് നാസയുടെ അലബാമയിലെ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിന്റെ ലീഡായ ബില്‍ കുക്ക് പറഞ്ഞു. അന്തരീക്ഷത്തില്‍ പൊട്ടിത്തെറിക്കുന്ന വലിയ ഉല്‍ക്ക എന്നര്‍ഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞര്‍ വിളിച്ച വസ്തു മണിക്കൂറില്‍ 85000 കിലോമീറ്റര്‍ എന്ന അതിവേഗത്തില്‍ തെക്കു കിഴക്കന്‍ ദിശയിലൂടെ പാഞ്ഞുപോകുകയും യാത്രയ്ക്കിടെ പല കഷണങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു.തുടര്‍ന്ന് കടുത്ത ഓറഞ്ച് നിറത്തില്‍ കത്തിജ്വലിച്ച് തീഗോളമായി മാറി.വെളുത്ത നിറത്തില്‍ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
'ജിയോസ്റ്റേഷണറി മിന്നല്‍ മാപ്പറുകള്‍ ഡാറ്റയില്‍ ഞാന്‍ കണ്ട ഏറ്റവും നല്ല സംഭവങ്ങളിലൊന്നാണിത്,' ബില്‍ കുക്ക് പറഞ്ഞു.നാസയുടെ സ്ഥിരീകരണത്തോടൊപ്പം മിസിസിപ്പി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഇതിന്റെ ഉപഗ്രഹ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അഗ്‌നിഗോളം ആളപായമോ സ്വത്ത് നാശമോ ഉണ്ടാക്കിയിട്ടില്ലെന്നും നാസ അറിയിച്ചു.
അന്തരീക്ഷത്തില്‍ പൊട്ടിത്തെറിക്കുന്ന വലിയ ഉല്‍ക്ക എന്നര്‍ഥം വരുന്ന ബോലൈഡ് എന്നു ശാസ്ത്രജ്ഞര്‍ വിളിച്ച വസ്തു മണിക്കൂറില്‍ 85000 കിലോമീറ്റര്‍ എന്ന അതിവേഗത്തില്‍ തെക്കുകിഴക്കന്‍ ദിശയിലൂടെ പാഞ്ഞുപോയി . ലൂസിയാനയിലെ മിനോര്‍ക്കയിലെ കോണ്‍കോര്‍ഡിയ പാരിഷ് കമ്മ്യൂണിറ്റിയുടെ വടക്ക് ചതുപ്പ് പ്രദേശത്തിന് 34 മൈല്‍ മുകളില്‍ പല കഷണങ്ങളായി അഗ്‌നിഗോളം ചിതറി .
തുടര്‍ന്ന് കടുത്ത ഓറഞ്ച് നിറത്തില്‍ കത്തിജ്വലിച്ച് തീഗോളമായി മാറി.വെളുത്ത നിറത്തില്‍ വാലുപോലെ ഒരു ഘടനയും കണ്ടെന്ന് ചിലര്‍ പറയുന്നു. അഗ്‌നിഗോളത്തിന് പൂര്‍ണ്ണ ചന്ദ്രനേക്കാള്‍ 10 മടങ്ങ് തിളക്കമുണ്ടെന്ന് നാസ പറഞ്ഞു.
സോണിക് ബൂം പ്രതിഭാസത്തിനു തുല്യമായ അതീവ ഉയര്‍ന്ന നിലയിലുള്ള ശബ്ദവും ഇതോടൊപ്പം കേട്ടിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 3000 ടണ്‍ ടിഎന്‍ടിക്കു തത്തുല്യമായ ഊര്‍ജമാണു തീഗോളം സൃഷ്ടിച്ചത്.
ആദ്യമായി കണ്ടയിടത്തു സമീപമുള്ള ക്ലെയ്‌ബോണ്‍ കൗണ്ടി എന്ന സ്ഥലത്ത് ഗ്രാന്‍ഡ് ഗള്‍ഫ് റിയാക്ടര്‍ എന്ന പേരില്‍ ഒരു ആണവ റിയാക്ടറുള്ളതിനാല്‍ സംഭവം ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തി. എന്നാല്‍ റിയാക്ടറിനു കുഴപ്പമൊന്നുമില്ലെന്നും എല്ലാം സുരക്ഷിതമായിരിക്കുന്നെന്നും ചൂണ്ടിക്കാട്ടി ക്ലെയ്‌ബോണ്‍ കൗണ്ടി എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി താമസിയാതെ മാധ്യമക്കുറിപ്പിറക്കി. തീഗോളത്തെപ്പറ്റി പല കഥകള്‍ പെട്ടെന്നു തന്നെ പ്രചരിച്ചു. ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ അന്യഗ്രഹപേടകമോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കു കടന്ന ഒരു ചെറിയ പാറക്കഷണമോ ഉല്‍ക്കയോ ആയിരിക്കാം ഇതെന്നാണു ശാസ്ത്രജ്ഞരുടെ അനുമാനം. ഉപഗ്രഹദൃശ്യങ്ങളില്‍ വസ്തു പതിഞ്ഞിട്ടുണ്ട്. സംഭവം ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തി. നാസയിലേക്ക് ഒട്ടേറെ കോളുകളാണ് ഇതെത്തുടര്‍ന്ന് ചെന്നത്.1954ല്‍ ഈ മേഖലയ്ക്ക് അടുത്ത് സിലകോഗ എന്ന സ്ഥലത്തെ ഒരു വീട്ടിലേക്ക് ഒരു ഉല്‍ക്ക പാഞ്ഞുകയറുകയും ആക്രമണത്തില്‍ ഒരു സ്ത്രീക്ക് ഗുരുതരമായി പരുക്ക് പറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha


























