ആണവായുധം എടുക്കില്ല നാറ്റോയുമായി യുദ്ധം തുടങ്ങിയെന്ന് റഷ്യ മാരകായുധങ്ങള്‍ ഇറക്കി നാറ്റോ; പ്രഖ്യാപനം സൗദി ടെലിവിഷനിലൂടെ

ക്രെംലിന് സൈനികരെ നേരിടാന്‍ നാറ്റോ രാജ്യങ്ങള്‍ ഉക്രെയ്‌നിലേക്ക് സൈനികവും മാനുഷികവുമായ സഹായം കൂടുതല്‍ ലഭ്യമാക്കാനുള്ള ശക്തമായ നീക്കത്തിലാണ്, നേരത്തേ ഇതൊരു നിഴല്‍ യുദ്ധമാണ് എന്നായിരുന്നു റഷ്യയുടെ ആരോപണമെങ്കില്‍ ഇപ്പോള്‍ നാറ്റോയാണ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത് എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. ഇതെരു മുന്നാലോക മഹായുദ്ധത്തിന്റെയും ആണവ യുദ്ധത്തിന്റെയും തുടക്കമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയുമായി നാറ്റോ യുദ്ധത്തിലാണെന്ന് മണിക്കൂറുകള്‍ക്ക് മുമ്പാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രഖ്യാപിച്ചത്. സൗദി ടെലിവിഷന്‍ ചാനലായ അല്‍അറബിയയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അതായത് (നാറ്റോ) ഞങ്ങള്‍ക്കെതിരെ യുദ്ധത്തിലാണെന്ന് വിശ്വസിക്കാതിരിക്കാനാണ് ക്രെംലിന് താല്‍പര്യം. പക്ഷേ. വസ്തുത എന്ത് എന്നാല്‍ റഷ്യയുമായി ഇപ്പോള്‍ യുദ്ധം ചെയ്യുന്നത് സാക്ഷാല്‍ നാറ്റോ തന്നെയാണ്.
ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ നാറ്റോ വീണ്ടും വീണ്ടും അപലപിക്കുകയും അംഗരാജ്യങ്ങള്‍ യുക്രൈന് വീണ്ടും സൈനിക ഉപകരണങ്ങള്‍ അയച്ചിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലാവ്‌റോവിന്റെ പ്രസ്താവന.
ആണവായുധങ്ങളെക്കുറിച്ച് സംസാരിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രി, ആണവായുധങ്ങള്‍ വിന്യസിച്ച് റഷ്യ ഭീഷണി കള്‍ മുഴക്കാറുണ്ടെങ്കിലും ഇതുവരെ എന്തെങ്കിലും നീക്കം നടത്തിയിട്ടുണ്ടോ എന്ന മറു ചോദ്യമാണ് ഉന്നയിച്ചത്. ഒരു ആണവയുദ്ധം ഒരിക്കലും ഉണ്ടാകില്ലെന്നും റഷ്യ അതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി. നാറ്റോ, ഇയു നേതാക്കള്‍, യുണൈറ്റഡ് കിംഗ്ഡം, പോളണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവിടങ്ങളില്‍ പലരും പുടിന്‍ തോല്‍ക്കണമെന്നും റഷ്യയെ പരാജയപ്പെടുത്തണമെന്നും നിരന്തരം പറയുന്നുണ്ടെന്ന് തനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രെയ്‌നിന്റെ ആയുധ വിതരണ റൂട്ടുകളെക്കുറിച്ച് റഷ്യക്ക് അറിയാമെന്നും അത് 'റഷ്യയെ തകര്‍ക്കാനുള്ള അവരുടെ ലളിതമായ ലക്ഷ്യമായി' കണക്കാക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതുപോലെതന്നെ മോള്‍ഡോവയെ നാറ്റോയിലേക്ക് വലിച്ചിഴക്കുകയാണെന്നും ലാവ്‌റോവ് മാധ്യമങ്ങളോട് പറഞ്ഞു. നാറ്റോ 'മോള്‍ഡോവയുടെ സുരക്ഷയ്ക്ക് അനുകൂലമല്ല' എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഉക്രെയ്‌നിനെതിരായ റഷ്യയുടെ പ്രത്യേക ഓപ്പറേഷനില്‍ രാജ്യം ആശങ്കപ്പെടേണ്ടതുണ്ടോ എന്ന് മോള്‍ഡോവയെക്കുറിച്ച് ലാവ്‌റോവിനോട് ചോദിച്ചപ്പോള്‍, ഇന്റര്‍ഫാക്‌സ് അനുസരിച്ച്, നാറ്റോയിലേക്ക് ചേരാന്‍ നിര്‍ബന്ധിതരായതിനാല്‍ അവരുടെ ഭാവിയെക്കുറിച്ച് അവര്‍ക്ക് ആശങ്കയുണ്ടെന്നായിരുന്നു വിദേശകാര്യ മന്ത്രി സര്‍ജി ലാവ്‌റോവ് പറഞ്ഞത്. നാറ്റോ മോള്‍ഡോവയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മോള്‍ഡോവന്‍ വേര്‍പിരിഞ്ഞ പ്രദേശമായ ട്രാന്‍സ്‌നിസ്ട്രിയയില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങള്‍ക്ക് ശേഷമാണ് ലാവ്‌റോവിന്റെ പ്രസ്താവന. മോള്‍ഡോവയുടെ പ്രസിഡന്റ് മായ സന്ദു, തന്റെ രാജ്യത്തിന് സൈനിക ശേഷി കുറവാണെന്നും യൂറോ ഇന്റഗ്രേഷന്‍ പ്രകാരം സൈനിക ശക്തി വികസിപ്പിക്കേണ്ടതിന്റെയും അത് നവീകരിക്കേണ്ടതിന്റെയും ആവശ്യകതയാണ് ഉക്രെയ്‌നിലെ യുദ്ധം തെളിയിക്കുന്നതെന്നും തുറന്നു പറഞ്ഞിരുന്നു. അതേസമയം, അക്രമം തന്റെ രാജ്യത്തേക്ക് പടരുമെന്ന ഭയമില്ലെന്നാണ് മോള്‍ഡോവയുടെ പുനര്‍നിര്‍മ്മാണ ഉപപ്രധാനമന്ത്രി ഒലെഗ് സെറിബ്രയാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha


























