റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കർശനമാക്കാൻ മറ്റ് രാജ്യങ്ങളിൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നതിനിടെ മറ്റൊരു നീക്കം; ഇന്ത്യയേക്കാൾ കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അമേരിക്കയെന്ന് റിപ്പോർട്ട്.... എണ്ണ കയറ്റുമതിയില്‍ നിന്ന് യുദ്ധകാലത്ത് റഷ്യയുണ്ടാക്കിയ വരുമാനത്തിന്റെ 71 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഏറെ നിര്ണായകമാകുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതായത് യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയേക്കാൾ കൂടുതൽ എണ്ണ റഷ്യയിൽ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്തതായാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. സെന്റർ ഫോർ എനർജി ആൻഡ് ക്ലീൻ എയർ റിപ്പോർട്ടിലാണ് ഇത്തരത്തിൽ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കർശനമാക്കാൻ മറ്റ് രാജ്യങ്ങളിൽ അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത് തുടരുന്നതിനിടെയാണ് ഇത്തരത്തിൽ റിപ്പോർട്ട് പുറത്ത് വരുന്നത്.
അതോടൊപ്പം തന്നെ ഫെബ്രുവരി 24ന് അധിനിവേശം ആരംഭിച്ചതിന് ശേഷം ഇന്ധന കയറ്റുമതിയില്‍ നിന്ന് റഷ്യ 63 ബില്യണ്‍ യൂറോ അതായത് 66.5 ബില്യണ്‍ യുഎസ് ഡോളര്‍ നേടിയെന്നാണ് സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയേക്കാള്‍ റഷ്യ നേട്ടമുണ്ടാക്കിയത് അമേരിക്കയിലേക്കുള്ള കയറ്റുമതിയിലൂടെയാണ്. ജര്‍മനിയില്‍ നിന്നാണ് റഷ്യ യുദ്ധ കാലത്തും ഏറ്റവുമധികം വരുമാനം നേടിയിരുന്നത്.
അങ്ങനെ എണ്ണ കയറ്റുമതിയില്‍ നിന്ന് യുദ്ധകാലത്ത് റഷ്യയുണ്ടാക്കിയ വരുമാനത്തിന്റെ 71 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തില്‍ തന്നെ റഷ്യയില്‍ നിന്നും കുറഞ്ഞ ചെലവില്‍ ക്രൂഡ് ഓയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിതമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളും സ്വകാര്യമേഖലയിലെ റിലയന്‍സും 30 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് വാങ്ങിയിരുന്നു. എന്നാൽ ഇതിനെതിരെയായിരുന്നു ബൈഡന്റെ വിമര്‍ശനങ്ങള്‍ വന്നത്.
https://www.facebook.com/Malayalivartha


























