അമേരിക്കന്‍ ആയുധങ്ങള്‍ക്ക് മുകളില്‍ റഷ്യന്‍ തീമഴ..ഒഡേസയിലെ എയര്‍പോര്‍ട്ടും ഗോഡൗണും നിന്ന് കത്തുന്നു ഇതും ഞങ്ങള്‍ അതിജീവിക്കുമെന്ന് യുക്രൈന്‍

യുക്രെയിനിലെ തുറമുഖ നഗരമായ ഒഡെസയിലെ പ്രധാന വിമാനത്താവളത്തില്‍ പുതുതായി നിര്‍മ്മിച്ച റണ്‍വേ റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. ക്രിമിയയില്‍ നിന്ന് വിക്ഷേപിച്ച ബാസ്റ്റിന്‍ മിസൈലാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഒഡെസ റീജിയണല്‍ ഗവര്‍ണര്‍ മാക്‌സിം മാര്‍ചെങ്കോ പറഞ്ഞു. ഒഡേസ എയര്‍പോര്‍ട്ട് റണ്‍വേ തകര്‍ന്ന വിവരം യുക്രെയിന്‍ ഭരണാധികാരി വോളോഡിമര്‍ സെലെന്‍സ്‌കി സ്ഥിരീകരിച്ചിട്ടുണ്ട്. 'ഒഡേസ എയര്‍പോര്‍ട്ട് റണ്‍വേ തകര്‍ന്നു. തീര്‍ച്ചയായും ഞങ്ങള്‍ അത് പുനര്‍നിര്‍മിക്കും. എന്നാല്‍ റഷ്യയുടെ പെരുമാറ്റം ഒഡേസ ഒരിക്കലും മറക്കില്ല,' അദ്ദേഹം പറഞ്ഞു.
റണ്‍വേയ്ക്ക് സമീപത്തായുള്ള അമേരിക്കയില്‍ നിന്നടക്കം എത്തിച്ച ആയുധങ്ങളും റഷ്യന്‍ ആക്രമണത്തില്‍ ചാമ്പലായി മാറി. അമേരിക്കന്‍ ആയുധങ്ങള്‍ തങ്ങളുടെ മിസൈലുകള്‍ തകര്‍ത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഖാര്‍കിവ് മേഖലയ്ക്ക് മുകളിലൂടെ പറന്ന രണ്ട് യുക്രെയിന്‍ എസ്‌യു 24 മീറ്റര്‍ ബോംബറുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ഉദ്ദേശം 5.5 ദശലക്ഷം ആളുകള്‍ യുക്രെയിനില്‍ നിന്നും പലായനം ചെയ്തതായി യുഎന്‍ വെളിപ്പെടുത്തി.
ഡോണ്‍ബാസിലെ തന്ത്രപ്രധാന മേഖലകള്‍ പിടിച്ചെടുക്കുന്നതിനായി ശനിയാഴ്ച റഷ്യന്‍ സൈന്യം നടത്തിയ ആക്രമണം യുക്രെയ്‌നിന്റെ ശക്തമായ പ്രതിരോധം മൂലം നിഷ്ഫലമായി. ഡോണ്‍ബാസിലെ 3 പ്രധാനമേഖലകള്‍ പിടിച്ചെടുക്കുന്നതിനായിരുന്നു റഷ്യയുടെ ശ്രമം. അതേസമയം, ഒറ്റ രാത്രിയില്‍ യുക്രെയ്‌നിലെ 389 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ അവകാശപ്പെട്ടു. യുക്രെയ്ന്‍ സൈനികതാവളങ്ങളും ആയുധശാലകളും ഇവയില്‍ ഉള്‍പ്പെടും. 4 പ്രധാന ആയുധ, ഇന്ധനശാലകളില്‍ മിസൈലാക്രമണം നടത്തിയെന്നും റഷ്യ അവകാശപ്പെട്ടു.
ആണവയുദ്ധത്തിനുള്ള സാധ്യതകള്‍ നിയന്ത്രിക്കണമെന്നും ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഒഴിവാക്കണമെന്നും റഷ്യന്‍ പ്രതിനിധി വ്‌ലാഡിമിര്‍ യെമക്കോവ് പറഞ്ഞു. റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ യുക്രെയ്ന്‍ വിമാനം അതിക്രമിച്ചുകടക്കുന്നതു തടഞ്ഞതായി റഷ്യ. പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം പിന്‍വലിക്കുന്നത് സമാധാന ചര്‍ച്ചകളെ സഹായിക്കുന്ന നടപടിയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്!റോവ്. ഫെബ്രുവരി 24നു ശേഷം യുക്രെയ്‌നില്‍ നിന്ന് 10 ലക്ഷം പേരെ റഷ്യയിലേക്ക് ഒഴിപ്പിച്ചതായും ലാവ്‌റോവ്.
അതേസമയം യുക്രൈന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍നിന്നും കിഴക്കന്‍ മേഖലയിലെ വ്യാവസായിക മേഖലകളില്‍നിന്നും കൂടുതല്‍ സാധാരണക്കാര്‍ പലായനം ചെയ്തു തുടങ്ങിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. റഷ്യന്‍ വ്യോമാക്രമണവും ഷെല്ലിങ്ങും ശക്തമായതോടെയാണിത്.
അതിനിടെ മരിയോപോള്‍ നഗരത്തില്‍ നിരവധിപേര്‍ ഇപ്പോള്‍ ആവശ്യത്തിന് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നുകളോ ഇല്ലാതെ കുടുങ്ങിക്കിടക്കുകയാണെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആയിരത്തോളം സാധാരണക്കാരെയും 2000ത്തോളം വരുന്ന യുക്രൈന്‍ സൈനികരെയും മരിയോപോളിലെ സ്റ്റില്‍ പ്ലാന്റില്‍നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലടക്കം നടക്കുന്നുണ്ട്. മരിയോപോള്‍ നഗരത്തിലെ സ്റ്റീല്‍പ്ലാന്റ് ഒഴികെയുള്ള മിക്ക പ്രദേശങ്ങളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായെന്ന് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha


























