ഒറ്റയടിക്ക് 9 യുദ്ധവിമാനങ്ങളെ..ചുട്ടെരിച്ച് യുക്രൈന്‍ 20,000 യുക്രൈനികളെ കൊന്ന് പരകം വീട്ടി പുടിന്‍ തീ പാറും പോരാട്ടം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റഷ്യന്‍ വ്യോമസേനയുടെ ആലില്ലാ വിമാനങ്ങളടക്കം ഒമ്പത് യുദ്ധ വിമാനങ്ങളെ തകര്‍ത്ത് ഉക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു. ഏഴ് ആളില്ലാ യുദ്ധ വിമാനങ്ങളും രണ്ട് എസ്യു25 വിമാനങ്ങളും ചുട്ടെരിച്ചതായി ഉക്രേനിയന്‍ എയര്‍ഫോഴ്‌സ് കമാന്‍ഡിന്റെ സ്ഥിരീകരണം വരികയാണ്. റഷ്യയ്ക്കുണ്ടായ മുഴുവന്‍ നഷ്ടക്കണക്കുകള്‍ നോക്കുകയാണെങ്കില്‍, ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യക്ക് 1,000 ടാങ്കുകളും 200 വിമാനങ്ങളും 2,500 കാലാള്‍പ്പടയുടെ യുദ്ധ വാഹനങ്ങളും നഷ്ടപ്പെട്ടുവെന്നാണ് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അവകാശപ്പെടുന്നത്. .
എന്നാല്‍ യുദ്ധ ലക്ഷ്യങ്ങളെ തകര്‍ക്കാതെ സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, ഉക്രേനിയന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ മെയിന്‍ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് , സപ്പോരിസിയയിലും മരിയുപോളിലും ഉണ്ടായിരുന്ന 226 റഷ്യന്‍ ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തിറക്കി. ഇവരാണ് സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യം വച്ച് മാത്രം ആക്രമണം അഴിച്ചുവിട്ടത് 291ാമത് ഗാര്‍ഡ്‌സ് മോട്ടോറൈസ്ഡ് റൈഫിള്‍ റെജിമെന്റില്‍ നിന്നുള്ള സൈനീകരാണ് ഈ കണ്ണില്ലാത്ത ക്രൂരത യുക്രൈനില്‍ നടപ്പിലാക്കിയത്. ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, ഈ റഷ്യന്‍ സൈനികര്‍ സപ്പോരിസിയ, മരിയുപോള്‍ പ്രദേശങ്ങളിലെ ഉക്രേനിയന്‍ ജനതയെ കൊല്ലുക മാത്രമല്ല സ്ത്രീകളെയും പെണ്‍കുട്ടികളെയും അതി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ്.
അതേസമയം, രണ്ടാം ലോകമഹായുദ്ധസമയത്ത് നഗരം പിടിച്ചടക്കിയ രണ്ട് വര്‍ഷത്തിനിടെ നാസികള്‍ കൊന്നതിന്റെ ഇരട്ടി ആളുകളെ റഷ്യന്‍ സായുധ സേന ഇതുവരെ കൊന്നതായി മരിയുപോള്‍ സിറ്റി കൗണ്‍സില്‍ അവകാശപ്പെട്ടു. കൂടാതെ, ഹിറ്റ്‌ലറുടെ സൈന്യത്തിന്റെ അത്രയും മാരിപോള്‍ നിവാസികളെയും അക്രമികള്‍ നിയമവിരുദ്ധമായി നാടുകടത്തിയിട്ടുണ്ടെന്നും സിറ്റി കൗണ്‍സില്‍ വെളിപ്പെടുത്തി. 'രണ്ട് വര്‍ഷത്തിനുള്ളില്‍, നാസികള്‍ മരിയുപോളില്‍ 10,000 സാധാരണക്കാരെ കൊന്നു. രണ്ട് മാസത്തിനുള്ളില്‍ റഷ്യന്‍ അധിനിവേശക്കാര്‍ ഇതിനകം 20,000 ത്തിലധികം സാധാരണക്കാരെ കൊന്നു. 40,000 ത്തിലധികം ആളുകളെ നിര്‍ബന്ധിതമായി നാടുകടത്തുകയും ചെയ്തു,' മരിയുപോള്‍ മേയര്‍ വാഡിം ബോയ്‌ചെങ്കോയാണ് ഔദ്യോഗിക ടെലിഗ്രാം ചാനലില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
എന്നാല്‍ നാറ്റോയില്‍ നിന്ന് ആയുധങ്ങളെത്തിയതിനാല്‍ അതി ശക്തമായി തിരിച്ചടിക്കാനാണ് യുക്രൈന്റെ തീരുമാനം. അതിനുള്ള മുന്നറിയിപ്പും സെലന്‍സ്‌കി നല്‍കിക്കഴിഞ്ഞു. രാത്രി യുക്രൈന്‍ സൈനീകരോടെ യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടതിന് ശേഷമായിരുന്നു. ഈ പ്രഖ്യാപനം അതായത് റഷ്യ ഇന്ന് യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ നിങ്ങളുടെ ആയിരക്കണക്കിന് ആളുകള്‍ മരിക്കും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കും അത് നിങ്ങളുടെ റഷ്യന്‍ നേതാക്കള്‍ക്ക് കൃത്യമായി അറിയാം. ഇപ്പോള്‍ 'എല്ലാ റഷ്യന്‍ പട്ടാളക്കാര്‍ക്കും അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ഞങ്ങളുടെ മണ്ണില്‍ നിങ്ങള്‍ നശിക്കുന്നതിനേക്കാള്‍ റഷ്യയില്‍ അതിജീവിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്, എന്നായിരുന്നു' സെലന്‍സ്‌കിയുടെ ആ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























