റഷ്യന്‍ സൈന്യം തിരികെ പോകുന്നു; യുക്രൈന്റെ അടിയില്‍; പ്രധാന കമാന്‍ഡര്‍ മരണക്കിടക്കയില്‍ റഷ്യയുടെ തലയെ തൂക്കി യുക്രൈന്‍

യുക്രെയ്‌നിലെ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുന്ന റഷ്യന്‍ കമാന്റര്‍ക്ക് ഗുരതരമായ പരിക്ക്. യുദ്ധഭൂമിയില്‍ നിന്ന് പ്രധാന സൈനിക ഉദ്യോഗസ്ഥന്‍ പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ ചില മേഖലകളിലെ ആക്രമണം റഷ്യ നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുടെ ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് ശരിവച്ചെിട്ടുണ്ട്.
യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് മേഖലയിലെ ലിസിയം ഭാഗത്തുണ്ടായ യുദ്ധത്തിനിടെയാണ് വലേറി ജെറാസിമോവ് എന്ന സൈനിക മേധാവിക്ക് പരിക്കേറ്റത്. ഖാര്‍കീവില്‍ റഷ്യന്‍ മേജര്‍ ജനറല്‍ ആന്ദ്രേയി സിമിനോവ് കൊല്ലപ്പെട്ട് ഒരു ദിവസത്തിനകം രണ്ടാമത്തെ സൈനിക മേധാവി കൂടി കൊല്ലപ്പെട്ടത് റഷ്യക്ക് വന്‍ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്.
യുക്രെയ്‌നിലെ മരിയൂപോളില്‍ തുറമുഖ നഗരം വളഞ്ഞിരിക്കുന്ന റഷ്യന്‍ സൈന്യം കീവ് പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഒരു സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതും എന്നത് ഏറെ ശ്രദ്ധേയമാണ്. യുക്രെയ്ന്‍ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ വര്‍ദ്ധിപ്പിക്കാനായി അമേരിക്കയും ബ്രിട്ടനും കാനഡും ജര്‍മ്മനിയും ആയുധങ്ങളും വിമാനങ്ങളും നല്‍കി പിന്തുണ വര്‍ദ്ധിപ്പിക്കുകയാണ്.
ഇതിനിടെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് റഷ്യ സന്ദര്‍ശിച്ച് നടത്തിയ സമാധാന ശ്രമത്തിന് യാതൊരു ഫലവുമുണ്ടായില്ല. ഗുട്ടാറസ് കീവില്‍ താമസിച്ച ഹോട്ടലിന് നേരെയാണ് തൊട്ടടുത്ത ദിവസം റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്.
യുക്രെയ്‌നിലേക്ക് അമേരിക്ക എത്തിച്ചെന്ന് കരുതുന്ന ആയുധശേഖരങ്ങള്‍ നശിപ്പിച്ചതായി റഷ്യയുടെ അവകാശവാദം. ഇതിനൊപ്പം ഒഡേസിയയിലെ സൈനിക വിമാനതാവളത്തിലെ റണ്‍വേ തകര്‍ത്തെന്നും മോസ്‌കോ ഭരണകൂടം അവകാശപ്പെട്ടു.
വിദേശരാജ്യങ്ങളെത്തിക്കുന്ന ആയുധങ്ങളും വിമാനങ്ങളും തകര്‍ക്കുമെന്നും അത്തരം നീക്കം യുക്രെയ്‌ന് മാത്രമല്ല അവ എത്തിക്കുന്ന രാജ്യങ്ങള്‍ക്കുനേരെക്കൂടിയായിരിക്കുമെന്ന മുന്നറിയിപ്പും റഷ്യ ആവര്‍ത്തിച്ചു.
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. കൃത്യതയോടെ ലക്ഷ്യം ഭേദിക്കുന്ന ഓണിക്‌സ് മിസൈലുകള്‍ ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവള റണ്‍വേ നശിപ്പിച്ചെന്ന വാര്‍ത്ത യുക്രെയ്‌നും സ്ഥിരീകരിച്ചു.
റഷ്യന്‍ സൈന്യം ക്രിമിയയില്‍ നിന്നും ബാസ്റ്റണ്‍ മിസൈലുകള്‍ ഉപയോഗിച്ചെന്ന് ഒഡീസിയ പ്രവിശ്യാ ഗവര്‍ണര്‍ മാക്‌സിം മെര്‍ചെങ്കോ ആരോപിച്ചു. ഇതിന് പുറമേ യുക്രെയ്‌ന്റെ രണ്ട് എസ് യു24എം യുദ്ധവിമാനങ്ങള്‍ റഷ്യ വ്യോമപ്രതിരോധ മിസൈലുകള്‍ അയച്ച് തകര്‍ത്തെന്നും റഷ്യ അവകാശപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























