ആണവായുധം എടുത്ത് പുടിന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സെലന്‍സ്‌കി; സര്‍വ്വം തകര്‍ന്ന് മരണ ഭയത്തില്‍ യുക്രൈന്‍

ഇന്നലെ വരെ ആണവായുധം എടുക്കുമെന്നുള്ളത് റഷ്യയുടെ ഭീഷണി മാത്രമാണെന്നും. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുള്ള റഷ്യയുടെ സമ്മര്‍ദ്ധ തന്ത്രമാണെന്നും പറഞ്ഞ സെലന്‍സ്‌കിയുടെ വാക്കുകള്‍ ഇടറുകയാണ്. കാരണം കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടത് 400 ഓളം മേഘലകളില്‍ ഒരേ സമയം ആക്രമണം ലോകത്ത് ഒരു രാജ്യത്തിനും ചിന്തിക്കാനോ താങ്ങാനോ കഴിയാത്ത തരത്തിലുള്ള വ്യോമാക്രമണങ്ങളാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈനില്‍ അഴിച്ചുവിട്ടത്.
ഇതോടെ റഷ്യന്‍ യുദ്ധ തന്ത്രത്തില്‍ ഭയന്നിരിക്കുകയാണ് സെലന്‍സ്‌കി. ഒഡേസയില്‍ അമേരിക്ക ഇറക്കിയ ആയുധങ്ങളെ എല്ലാം റഷ്യ ചുട്ടെരിച്ചു. അതിനാല്‍ തന്നെ ഇനിയും ചെറുത്തു നില്‍പ്പ് തുടര്‍ന്നാല്‍ പുടിന്‍ ആണവാക്രമണവും നടത്തും എന്ന ഭീതി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് ഉണ്ടായി തുടങ്ങിയിരിക്കുന്നു. റഷ്യന്‍ ഫെഡറേഷന്റെ ആണവായുധ ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഇപ്പോള്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി പറയുന്നത്. ഓസ്‌ട്രേലിയന്‍ ടിവി ചാനലായ നൈന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ ഭയം സെലന്‍സ്‌കി തുറന്നു പറഞ്ഞത്, ഉക്രെയ്‌നിലെ ആണവ നിലയങ്ങളില്‍ റഷ്യക്കാര്‍ ഇതിനകം തങ്ങളുടെ അശ്രദ്ധ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ 'റഷ്യ തീര്‍ച്ചയായും ആണവായുധങ്ങള്‍ ഉപയോഗിക്കില്ല' എന്ന് പ്രസ്താവിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി,
'നമുക്ക് വളരെ വികസിതമായ ആണവ ഉത്പാദനമാണ് ഇപ്പോള്‍ ഉള്ളത്, ഉക്രെയ്‌നിലെ ആണവ നിലയങ്ങളുടെ കാര്യത്തില്‍, ഞങ്ങള്‍ വളരെ ശക്തരാണ്. ആദ്യം, റഷ്യക്കാര്‍ ചോര്‍ണോബില്‍ ആണവ നിലയം പിടിച്ചെടുത്തു, പിന്നീട് അവര്‍ യൂറോപ്പിലെ ഏറ്റവും വലിയ സപ്പോരിജിയ ആണവ നിലയം പിടിച്ചെടുത്തു. അവര്‍ ടാങ്കുകളില്‍ നിന്ന് വെടിവച്ചു. , മറ്റ് കവചിത വാഹനങ്ങളില്‍ നിന്നും അവര്‍ വെടുയുതിര്‍ത്തു, ഇപ്പോഴിതാ ആണവ റിയാക്ടറുകള്‍ക്ക് നേരെയും വെടിയുതിര്‍ത്തു, ഇതെല്ലാം ഞങ്ങളെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള റഷ്യയുടെ നീക്കമാണെന്ന് ' സെലെന്‍സ്‌കി വ്യക്തമാക്കി. ചൊര്‍ണോബില്‍ ആണവ നിലയത്തേക്കാള്‍ ആറിരട്ടി വലുതാണ് സപ്പോരിജിയ ആണവ നിലയം. അവിടെ ഒരു സ്‌ഫോടനം ഉണ്ടായാല്‍ അത് യൂറോപ്പില്‍ ധാരാളം ആളുകളെ ഈ ഭൂമുഖത്തുനിന്നുതന്നെ ഇല്ലായ്മ ചെയ്യുമെന്നും സെലന്‍സ്‌കി വ്യക്തമാക്കി.
ഇപ്പോഴത്തെ അവരുടെ ആക്രമണ ശൈലി പരിശോധിച്ചാല്‍ അവര്‍ എന്തിനും മടിക്കാത്തവരാണ്. അതിനാല്‍ തന്നെ റഷ്യന്‍ ഫെഡറേഷന്‍ അവരുടെ രാഷ്ട്രീയവും സൈനികവുമായ തീരുമാനത്തിന്റെ ഭാഗമായി ആണവായുധങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഒരിക്കലും ഞങ്ങള്‍ക്ക് പറയാനാകില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി. അതിനിടെ, റഷ്യ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യത നിസ്സാരമായി കാണേണ്ടതില്ലെന്ന് വ്യക്തമാക്കി യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയും (സിഐഎ) രംഗത്തുവന്നു. ഏപ്രില്‍ 14 ന് ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സംസാരിക്കവേ, ഉക്രെയ്‌നെതിരെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഓരോ നീക്കവും യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സിഐഎ ഡയറക്ടര്‍ ബില്‍ ബേണ്‍സ് പറഞ്ഞു. റഷ്യന്‍ സൈന്യം ആണവായുധങ്ങള്‍ വിന്യസിക്കാന്‍ തയ്യാറാണെന്നതിന് ഇതുവരെ തെളിവുകളോ സൂചനകളോ ഏജന്‍സി കണ്ടെത്തിയിട്ടില്ലെങ്കിലും. അവരുടെ തീരുമാനം പെട്ടെന്നായതിനാല്‍. അതിനുള്ള സാധ്യത സിഐഎ തള്ളിക്കളയുന്നില്ല, ലോകം സ്ഥിതിഗതികള്‍ എല്ലാം വളരെ സൂക്ഷ്മമായി തന്നെ നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, യുദ്ധത്തിനിടയില്‍ ഉക്രെയ്‌നെതിരെ ആണവായുധം പ്രയോഗിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയില്ലെന്നാണ് റഷ്യ പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ രാജ്യത്തിന് ഭീഷണയുള്ള സാഹചര്യമുണ്ടായാല്‍ അതിന് മടിക്കില്ലെന്നും അവര്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈന്‍ റഷ്യ അതിര്‍ത്തി ഭേദിച്ച് യുദ്ധവിമാനങ്ങള്‍ പറത്തിയിരുന്നു. കഴിഞ്ഞ മാസം, ഇതിനു മുമ്പാണ് റഷ്യ ആണവായുധ കാര്യത്തില്‍ നിലപാട് അറിയിച്ചിട്ടുള്ളത് അതായത് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ ആദ്യ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാന്‍സ്‌കി ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ പരാമര്‍ശം. എന്നിരുന്നാലും, സംസ്ഥാനത്തിന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ മോസ്‌കോ അവ ഉപയോഗിക്കുകയുള്ളൂവെന്നും അദ്ദേഹവും ആവര്‍ത്തിച്ചിരുന്നു. നേരത്തെ ഫെബ്രുവരി 28 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവ സേനയെ അതീവജാഗ്രതയില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് വലിയ ഭീതിയിലായിരുന്നു യുക്രൈന്‍.
https://www.facebook.com/Malayalivartha


























